എമര്‍ജിങ്
കേരള പദ്ധതികള്‍ പുന:പരിശോധിക്കണം
എമര്‍ജിങ് കേരള വെബ്‌സൈറ്റില്‍ പദ്ധതി നിര്‍ദേശങ്ങള്‍
പ്രസിദ്ധീകരിച്ചത് ജനങ്ങള്‍ അറിയട്ടെ എന്ന് കണ്ടാണ്. നിര്‍ദേശങ്ങള്‍ സൂക്ഷമപരിശോധന
നടത്തുകയോ പഠനം നടത്തുകയോ ചെയ്യാതെയാണ് വെബ്‌സൈറ്റില്‍ ചേര്‍ത്തിരിക്കുന്നത്. ഇത്
വിവാദമാകുന്ന സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സ്‌കീനിങ്
കമ്മിറ്റി പദ്ധതികള്‍ പുന:പരിശോധിക്കുക. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം തന്നെ കമ്മിറ്റി
സ്‌ക്രീനിങ് തുടങ്ങും. അതിന് ശേഷമാകും വീണ്ടും വെബ്‌സൈറ്റില്‍ അന്തിമപട്ടിക
പ്രസിദ്ധീകരിക്കുക.തോട്ടഭൂമിയുടെ അഞ്ച് ശതമാനം ഫാം ടൂറിസത്തിനായി വിനിയോഗിക്കാന്‍
അനുവദിക്കും. കൃഷി ചെയ്യാത്ത ഭൂമി മാത്രമാണ് ഇപ്രകാരം ടൂറിസത്തിനായി അനുവദിക്കുക.
ഭൂമി അനുവദിക്കുന്നതിന് കര്‍ശന നിയന്ത്രണമുണ്ടാകും. അഞ്ച് ശതമാനം ഭൂമി വിട്ടുനല്‍കുമ്പോള്‍
ഇപ്രകാരം ലഭിക്കുന്ന ഭൂമിയുടെ 90 ശതമാനവും കൃഷിക്കും
അനുബന്ധകാര്യങ്ങള്‍ക്കും വിനിയോഗിക്കണമെന്ന നിബന്ധനയുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.പരമാവധി
10 ഏക്കര്‍ വരെ മാത്രമേ വിട്ടുകൊടുക്കാന്‍ അനുവദിക്കൂ.
അതായത് 2000 ഏക്കര്‍ ഭൂമിയുള്ളവര്‍ക്കാകും ഇങ്ങനെ 10 ഏക്കര്‍ ടൂറിസത്തിനായി ചിലവഴിക്കാനാകുകയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.എമര്‍ജിങ് കേരളയിലെ
പദ്ധതികളെക്കുറിച്ച് സര്‍ക്കാര്‍ പ്രതിനിധികളും പരിസ്ഥിതി പ്രവര്‍ത്തകരും ചേര്‍ന്ന
കമ്മിറ്റിയുടെ സൂക്ഷ്മ പരിശോധന ആവശ്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍.
എമര്‍ജിങ് കേരള കേരളത്തിന്റെ റിയല്‍ എമേര്‍ജായി മാറണം. നാടിന്റെ വികസനത്തിന്
ഇത്തരം പദ്ധതികള്‍ ആവശ്യമാണ്. പദ്ധതി വിജയിക്കുന്നതിന് ഗൃഹപാഠവും ജാഗ്രതയോടെയുള്ള
സമീപനവും വേണം. ഇന്‍കലിന്റേയും ടൂറിസം റിസോഴ്‌സ് ലിമിറ്റഡിന്റേയും
പദ്ധതികളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.എമേര്‍ജിങ് കേരള എന്താണെന്ന് പലര്‍ക്കും
വ്യക്തമായ ധാരണയില്ലെന്ന്കോണ്‍ഗ്രസ് എം.എല്‍.എ. കെ.മുരളീധരന്‍. ഇതേക്കുറിച്ച് സര്‍ക്കാര്‍
പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ യു.ഡി.എഫ്. എം.എല്‍.എമാര്‍ക്ക് ഒരു സ്റ്റഡി
ക്ലാസെങ്കിലും നടത്തണമായിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ സ്വന്തം കക്ഷിയിലെ
തന്നെ ചില എം.എല്‍.എമാര്‍ സെല്‍ഫ് ഗോളടിക്കുന്നത് ഒഴിവാക്കാമായിരുന്നുവെന്നും
കെ.മുരളീധരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ഒരു പൊതുപരിപാടിയില്‍
സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ കാര്യക്ഷമത മറ്റ് പല മന്ത്രിമാര്‍ക്കും
ഇല്ലെന്നും മുരളീധരന്‍ വിമര്‍ശിച്ചു.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment