Pages

Wednesday, September 5, 2012

SYRIAN DEATH TOLL Syrian death toll


സിറിയയില്‍ ഒരു മാസത്തില്‍ മാത്രം കൊല്ലപ്പെട്ടത് 5,000 പേര്‍


വിമതരും ഭരണകൂടവും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍ നടക്കുന്ന സിറിയയില്‍ 2012 ആഗസ്ത് മാസത്തില്‍ മാത്രം കൊല ചെയ്യപ്പെട്ടവരുടെ എണ്ണം 5,000 കവി
ഞ്ഞതായി റിപ്പോര്‍ട്ട്. ആഗസ്ത് മാസത്തില്‍ ഒരു ലക്ഷത്തിലേറെപ്പേര്‍ പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. ബ്രിട്ടണ്‍ ആസ്ഥാനമായുള്ള സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് എന്ന സംഘടന പുറത്തുവിട്ട കണക്കുപ്രകാരം ആഗസ്ത് മാസത്തില്‍ 5,440 പേര്‍ സിറിയന്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടെന്നാണ് കണക്ക്. ഇതില്‍ 4,114 പേര്‍ സാധാരണ ജനങ്ങളാണ്. 26,000 ത്തോളം ജനങ്ങളാണ് കഴിഞ്ഞ പതിനെട്ട് മാസമായി നടക്കുന്ന ആഭ്യന്തരയുദ്ധത്തില്‍ മരിച്ചത്. 2011-ല്‍ സംഘര്‍ഷം ആരംഭിച്ചശേഷം ഏറ്റവും കൂടുതല്‍ പേര്‍ പലായനം ചെയ്തതും കൊല ചെയ്യപ്പെട്ടതും കഴിഞ്ഞമാസമാണ്. ഇതുവരെ 2.35 ലക്ഷത്തിലേറെപ്പേര്‍ സിറിയ വിട്ടെന്നാണ് കണക്ക്. തലസ്ഥാനമായ ദമാസ്‌കസിലേതിന് സമാനമായി അലെപ്പോയില്‍ നിന്നും രൂക്ഷമായ ആക്രമണത്തെത്തുടര്‍ന്ന് ഒട്ടേറെപ്പേര്‍ നാടുവിട്ടു. എന്നാല്‍ കഴിഞ്ഞമാസം 30,000 പേര്‍ തുര്‍ക്കി, ഇറാഖ്, ലബനന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കുമാത്രം പലായനം ചെയ്തതായി യു.എന്‍. ഹൈക്കമ്മീഷന്‍ ഫോര്‍ റെഫ്യൂജീസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുവരെ രജിസ്റ്റര്‍ ചെയ്തതും അല്ലാത്തതുമായ അഭയാര്‍ഥികളുടെ എണ്ണം 2,35,300 ആണ്. ഇതില്‍ 1,03,416 പേരും ആഗസ്തിലാണ് സിറിയ വിട്ടത്. 

അഭയാര്‍ഥികളായി രേഖപ്പെടുത്തിയവരുടെമാത്രം കണക്കാണിത്. യഥാര്‍ഥത്തില്‍ രാജ്യം വിട്ടവരുടെ എണ്ണം ഇതിലധികം വരുമെന്നാണ് കരുതുന്നത്. തങ്ങള്‍ ഇതുവരെ 80,000 പേര്‍ക്ക് അഭയം നല്‍കിയതായും 8000 പേര്‍ അതിര്‍ത്തിയില്‍ കാത്തിരിക്കുന്നുണ്ടെന്നും തുര്‍ക്കി വ്യക്തമാക്കി. ശരാശരി ഒരു ദിവസം ആയിരം പേര്‍ എന്ന തോതില്‍ ഇതുവരെ 1,83,000 പേര്‍ രാജ്യത്തെത്തിയതായി ജോര്‍ദാനും അറിയിച്ചു. ഭരണകൂടം ആക്രമണം ശക്തമാക്കിയ അലെപ്പോ നഗരത്തിലും പരിസരപ്രദേശങ്ങളിലും അവശ്യ വസ്തുക്കളുടെ വിതരണം കുറഞ്ഞുവരികയാണ്.
 

നഗരത്തിന്റെ പല ഭാഗങ്ങളിലും ചെന്നെത്താന്‍ ബുദ്ധിമുട്ട് നേരിടുന്നതായും റിപ്പോര്‍ട്ടുണ്ട്. വടക്കന്‍ പ്രവിശ്യയില്‍ ചൊവ്വാഴ്ചയും അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ദാരത് ഇസ്സയില്‍ നടന്ന ഷെല്ലാക്രമണത്തില്‍ ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. അടിയന്തരസഹായത്തിനുപുറമെ അഭയാര്‍ഥിപ്രശ്‌നവും പ്രസിഡന്‍റ് ബാഷര്‍ അല്‍ അസദും സിറിയ സന്ദര്‍ശിക്കുന്ന റെഡ്‌ക്രോസ് മേധാവി പീറ്റര്‍ മൗററും തമ്മില്‍ നടക്കുന്ന ചര്‍ച്ചയില്‍ വിഷയമായി. ഇരുവരും തമ്മില്‍ നടന്ന ചര്‍ച്ച നാലുമണിക്കൂര്‍ നീണ്ടു.
 വരുംദിവസങ്ങളില്‍ പുതിയ യു.എന്‍ - അറബ് ലീഗ് മധ്യസ്ഥന്‍ ലഖ്ദാര്‍ ബ്രാഹിമിയും അസദുമായി ചര്‍ച്ച നടത്തും. നിലവിലെ സാഹചര്യത്തില്‍ സിറിയന്‍ ദൗത്യം ദുഷ്‌കരമാണെന്ന് കഴിഞ്ഞദിവസം അദ്ദേഹം വ്യക്തമാക്കിയിരുന്നു. സമരം അടിച്ചമര്‍ത്താനെന്ന പേരില്‍ ഭരണകൂടം സാധാരണ ജനങ്ങളെ കൊന്നൊടുക്കുകയാണെന്ന് വിമതകക്ഷിയുടെ നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ വിദേശ സര്‍ക്കാരുടെ പിന്തുണയോടെ ചില തീവ്രവാദികള്‍ നടത്തുന്ന അക്രമമാണ് ആഭ്യന്തരസംഘര്‍ഷത്തിന് കാരണമെന്നാണ് സര്‍ക്കാരിന്റെ വിമര്‍ശനം.


(The Syrian Observatory for Human Rights said if the current rate of killing continued until the end of July, it would be the deadliest month since the Syrian uprising erupted in March 2011.The Observatory's chief, Rami Abdul-Rahman, said on Sunday that 2,752 people, including 1,933 civilians, 738 government troops and 81 rebels, were killed in the first 21 days of July.Abdul-Rahman said June had been the deadliest month with 2,924 deaths.The average daily death toll in June was 94, while this month it has increased to an average of 131 a day.)


പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: