തൊഴിലാളി
ക്ഷാമം
കാര്‍ഷിക മേഖലയെ തകര്‍ക്കും
കേരളത്തിലെ
കാര്‍ഷിക മേഖലയുടെ തളര്ച്ചക്ക്
കാരണം തൊഴിലാളി ക്ഷാമമാണ്. കാര്‍ഷിക
മേഖലയുടെ രക്ഷയ്ക്കായി പല പദ്ധതികളും സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും ഈ
പ്രശ്‌നം ഗൗരവമായി പരിഗണിക്കപ്പെടുന്നില്ല. യന്ത്രവത്കരണം പ്രശ്‌നപരിഹാരത്തിന് ഒരു
പരിധിവരെയേ സഹായകമായിട്ടുള്ളൂ. കൃഷിപ്പണികള്‍ക്ക് യന്ത്രങ്ങളോ തൊഴിലാളികളെയോ
കിട്ടാത്ത സ്ഥിതി പലേടത്തുമുണ്ട്. ഈസാഹചര്യത്തില്‍, എല്ലാ ബ്ലോക്കുകളിലും തൊഴില്‍സേന
രൂപവത്കരിക്കാനുള്ള അധികൃതരുടെ നീക്കം സ്വാഗതാര്‍ഹമാണ്. പദ്ധതിയുടെ ഭാഗമായി
ഇക്കൊല്ലം 35ബ്ലോക്കുകളില്‍ കാര്‍ഷികസേവനകേന്ദ്രങ്ങളും
തൊഴില്‍സേനയും രൂപ്‌വത്കരിക്കുന്നതിനുള്ള മാര്‍ഗരേഖ കൃഷിവകുപ്പ്
പുറത്തിറക്കിയിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെയോ സന്ന ദ്ധസംഘടനകളുടെയോ
സഹകരണസ്ഥാപനങ്ങളു ടെയോ പങ്കാളിത്തത്തോടെയാണ് കേന്ദ്രങ്ങള്‍ തുടങ്ങുക. മുതല്‍മുടക്കില്‍
അമ്പത് ശതമാനം ഇത്തരം സ്ഥാപനങ്ങളുടേതായിരിക്കും.ആധുനികകാര്‍ഷികോപകരണങ്ങളില്‍ പരിശീലനം കിട്ടിയവരുടെ കൂട്ടായ്മകള്‍
രൂപവത്കരിച്ച് കൃഷിച്ചെലവ് കുറയ്ക്കാനും കൃഷി ലാഭകരമാക്കാനും കഴിയുമെന്നാണ്
പ്രതീക്ഷിക്കുന്നത്. തൊഴില്‍സേനയില്‍ അഞ്ചുപേര്‍ വി.എച്ച്.എസ്.ഇ. യോഗ്യതയുള്ളവരും
അഞ്ചുപേര്‍ ഐ.ടി.ഐ. യോഗ്യതയുള്ളവരും ആകണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കാര്‍ഷികമേഖലയിലെ
മിക്ക പണികള്‍ക്കും യന്ത്രങ്ങള്‍ ഉണ്ടെങ്കിലും അവയുടെ ഉപയോഗം
വ്യാപകമാക്കാനായിട്ടില്ല. ഓരോ സ്ഥലത്തെയും ഭൂപ്രകൃതി, കൃഷിയിനങ്ങള്‍, കര്‍ഷകരുടെ സാമ്പത്തിക സ്ഥിതി, യന്ത്രങ്ങളുടെയും
പരിശീലനം ലഭിച്ചവരുടെയും കുറവ് തുടങ്ങിയവ ഇതിനു കാരണങ്ങളാണ്. കൃഷിപ്പണികളുടെ
കാര്യത്തില്‍ കേരളത്തിലെങ്ങും പൊതുവേ അനിശ്ചിതത്വം അനുഭവപ്പെടുന്നു. ചെറുകിട കര്‍ഷകരാണ്
ഇതുകൊണ്ട് ഏറേ വിഷമിക്കുന്നത്. കാര്‍ഷികോപകരണങ്ങളില്‍ പരിശീലനം കിട്ടിയവരുടെ
കൂട്ടായ്മ ഓരോ പ്രദേശത്തുമുണ്ടായാല്‍, ഇത്തരം കാര്യങ്ങളില്‍
കര്‍ഷകര്‍ക്കുള്ള ആശങ്ക അകലും.
തദ്ദേശ സ്ഥാപനങ്ങളില്‍ നടീല്‍വസ്തുക്കള്‍, വളങ്ങള്‍, ജൈവ-രാസകീടനാശിനികള്‍ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്താന്‍ കാര്‍ഷികസേവനകേന്ദ്രങ്ങള്‍ സഹായകങ്ങളാകും. കൃഷിഭവന്‍വഴിയുള്ള സഹായങ്ങള്‍ കര്‍ഷകരില്‍ എത്തിക്കാനും ഈ കേന്ദ്രങ്ങള്‍ക്കാവും. കൃഷി സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങള്‍ക്കും കര്‍ഷകര്‍ക്കാശ്രയിക്കാവുന്ന സംവിധാനം എല്ലായിടത്തും ഒരുക്കുക എന്നതാവണം ഈ പദ്ധതിയുടെ ആത്യന്തികലക്ഷ്യം.
സേവനകേന്ദ്രങ്ങള്‍ക്ക് അനുവദിക്കുന്ന പണം ഉപയോഗിച്ച് പവര്‍ ടില്ലര്‍, തെങ്ങുകയറ്റയന്ത്രം തുടങ്ങിയവ വാങ്ങാം. സേവനകേന്ദ്രങ്ങളില്‍ 14 എണ്ണം കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ മാതൃകാ കേന്ദ്രങ്ങളാക്കാനും നിര്‍ദേശമുണ്ട്. കേന്ദ്രങ്ങളിലെ 15 പേര്‍ക്ക് കാര്‍ഷിക സര്‍വകലാശാലയുടെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം കൊടുക്കാനും ഉദ്ദേശിക്കുന്നു.കാര്‍ഷിക മേഖലയില്‍ തൊഴിലാളിക്ഷാമം രൂക്ഷമായ സ്ഥിതിക്ക് യന്ത്രവത്കരണം അനിവാര്യമാണ്. ചെറുകിടകര്‍ഷകര്‍ക്കും യന്ത്രങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്ന സാഹചര്യം ഉണ്ടാകുമ്പോഴേ അത് പൂര്‍ണമാകൂ. തെങ്ങുകയറ്റത്തിന് തൊഴിലാളികളെ കിട്ടാതെ കേരകര്‍ഷകര്‍ വിഷമിക്കാന്‍ തുടങ്ങിയിട്ട് ഏറേക്കാലമായി. ഇതിന് പലതരം യന്ത്രസംവിധാനങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും അവയുടെ ഉപയോഗവും വ്യാപകമായിട്ടില്ല. ചെലവു കുറഞ്ഞതും ആവശ്യാനുസരണം ലഭ്യമാകുന്നതുമായ സംവിധാനമാണ് ഇതിനാവശ്യം. സമയത്ത് യന്ത്രങ്ങള്‍ കിട്ടാതെ കുട്ടനാടന്‍ പ്രദേശത്ത് പലപ്പോഴും കൊയ്ത്ത് മുടങ്ങുകയോ വൈകുകയോ ചെയ്യാറുണ്ട്. ഇവയെല്ലാം കണക്കിലെടുത്തുകൊണ്ടാണ് യന്ത്രവത്കരണം നടപ്പാക്കേണ്ടത്. അത് ഫലപ്രദമായാലേ കാര്‍ഷികവികസനം ലാക്കാക്കിയുള്ള മറ്റ് പദ്ധതികളും ലക്ഷ്യത്തിലെത്തൂ.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment