Pages

Thursday, September 20, 2012

കിഴക്കന്‍ മലയോര മേഖലകളില്‍ മയില്‍വേട്ട പെരുകി.


കിഴക്കന്‍ മലയോര  മേഖലകളില്‍
 മയില്‍വേട്ട പെരുകി.

കിഴക്കന്‍ മലയോര മേഖലയില്‍ മയില്‍വേട്ട വ്യാപകമായി. മനുഷ്യരുമായി അമിത ഇണക്കം കാട്ടുന്നതാണ്  ഈ  ദേശീയ പക്ഷിക്ക് തന്നെ ഭീഷണിയാകുന്നത്. തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളില്‍ കൂട്ടമായെത്തിയ മയിലുകളെ വേട്ടയാടുന്നു. എണ്ണയ്ക്കും മാംസത്തിനും പീലിക്കും വേണ്ടിയാണ് ഇവയെ കൊന്നൊടുക്കുന്നത്. പീലി വിടര്‍ത്തിയാടുമ്പോള്‍ ഇവയെ പിടികൂടാന്‍ എളുപ്പമാണ്. കെണിവച്ചും, നാടന്‍ തോക്ക് ഉപയോഗിച്ചുമാണ് ഇവയെ കൊന്നൊടുക്കുന്നത്. മയിലുകളെ കൊന്നതിനെതിരെ തെന്മല, ആര്യങ്കാവ്, അച്ചന്‍കോവില്‍ ഫോറസ്റ്റ് റേഞ്ചുകളില്‍ കേസ് നിലവിലുണ്ട്. വീടുകള്‍ക്കരുകില്‍ വരെയെത്തുന്ന മയിലുകള്‍ ഗ്രാമവാസികളുമായി നല്ല ഇണക്കത്തിലാണ്. തമിഴ് അതിര്‍ത്തി ഗ്രാമങ്ങളില്‍നിന്ന് തീറ്റ തേടിയെത്തിത്തുടങ്ങിയ മയിലുകള്‍ കിഴക്കന്‍ മലയോരം താവളമാക്കിയിട്ട് അധികകാലമായില്ല. 11 കെ.വി. വൈദ്യുത കമ്പിയില്‍ പീലി കുടുങ്ങി ആര്യങ്കാവ് കരിമ്പിന്‍തോട്ടത്തില്‍ ആണ്‍ മയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് ചത്തിരുന്നു. മയിലുകളെ  വേട്ടയാടുന്നവരെ കണ്ടെത്തി  മാതൃകാപരമായി  ശിക്ഷിക്കണം .

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: