Pages

Sunday, September 2, 2012

വിദേശരാജ്യങ്ങളില്‍ ജോലിതേടി പോകുന്നവര്‍ അനധികൃത ഏജന്‍സികള്‍ക്കെതിരെ ജാഗ്രത പാലിക്കണം


വിദേശരാജ്യങ്ങളില്‍ ജോലിതേടി പോകുന്നവര്‍ അനധികൃത ഏജന്‍സികള്‍ക്കെതിരെ ജാഗ്രത പാലിക്കണം.

വിദേശരാജ്യങ്ങളില്‍ ജോലിതേടി പോകുന്നവരില്‍ പലര്‍ക്കും യാത്രാവേളയിലും ജോലിസ്ഥലങ്ങളിലും 
കടുത്ത യാതനകള്‍ അനുഭവിക്കേണ്ടിവരുന്നു. അനധികൃത റിക്രൂട്ടിങ് ഏജ
ന്‍സികളുടെ ചൂഷണമാണ് ഇതിന് പ്രധാനകാരണം. വിദേശത്ത് ചെറുകിടജോലികള്‍ ആഗ്രഹിക്കുന്നവരില്‍ ഭൂരിഭാഗവും വലിയ വിദ്യാഭ്യാസയോഗ്യതയുള്ളവരല്ല. വീട്ടുജോലിക്കായി പോകുന്ന സ്ത്രീകളും ഇവരിലുള്‍പ്പെടുന്നു. റിക്രൂട്ടിങ് ഏജന്‍സികളും അവരുടെ ഇടനിലക്കാരും കൂടുതലായി ലക്ഷ്യമിടുന്നത് ഇത്തരക്കാരെയാണ്. ഏജന്‍സികളുടെ വാഗ്ദാനങ്ങള്‍ വിശ്വസിച്ച് ഇറങ്ങിത്തിരിക്കുന്നവര്‍ വളരെ വൈകിയായിരിക്കും തങ്ങള്‍ ചതിക്കുഴിയില്‍ വീണവിവരം അറിയുക. വിദേശരാജ്യങ്ങളിലെ പല തൊഴിലുടമകളും 
ഈ സാഹചര്യത്തില്‍ നിന്ന് പരമാവധി മുതലെടുക്കാന്‍ ശ്രമിക്കും. മൊബൈല്‍ഫോണും പാസ്‌പോര്‍ട്ട് അടക്കമുള്ള യാത്രാരേഖകളും സ്‌പോണ്‍സര്‍ വാങ്ങിവെക്കുന്നതിനാല്‍ പലര്‍ക്കും പുറംലോകവുമായി ബന്ധപ്പെടാന്‍ തന്നെ കഴിയാറില്ല. യാതനകള്‍ സഹിക്കാനാകാതെ ഒളിച്ചോടുന്നവരില്‍ പലരും രേഖകളില്ലാത്തതിന്റെ 
പേരില്‍ ജയിലിലാകുന്നു. പരിതാപകരമായ ഈ സ്ഥിതിവിശേഷം തുടങ്ങിയിട്ട് ഏറെക്കാലമായി. എന്നിട്ടും
 രജിസ്റ്റര്‍ ചെയ്യാത്ത റിക്രൂട്ടിങ് ഏജന്‍സികള്‍ വഴി വിദേശരാജ്യങ്ങളിലേക്കുള്ള അനധികൃതനിയമനം വര്‍ധിച്ചു
കൊണ്ടിരിക്കുന്നു.
 

അനധികൃത ഏജന്‍സികള്‍ക്കെതിരെ ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്ന് വിദേശകാര്യ മന്ത്രാലയാധികൃതര്‍ അറിയിച്ചത് ഈ സാഹചര്യത്തിലാണ്. ഇത്തരം ഏജന്‍സികള്‍ വഴി ജോലി നേടുന്നവര്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ കിട്ടാറില്ല. ഉദ്യോഗാര്‍ഥികളില്‍നിന്ന് ഈ ഏജന്‍സികള്‍ വന്‍തുക ഈടാക്കാറുണ്ട്. വളരെ കഷ്ടപ്പെട്ടുണ്ടാക്കുന്ന തുകയാണ് പലരും, ഭാവി ഭദ്രമാക്കാമെന്ന പ്രതീക്ഷയില്‍, ഇങ്ങനെ അനധികൃത ഏജന്‍സികളെ ഏല്പിക്കുന്നത്. ജോലിക്കാരെ കൊണ്ടുപോകുന്ന ഏജന്‍സി പണം വാങ്ങി അവരെ മറ്റുള്ളവര്‍ക്ക് കൈമാറുന്നതും സാധാരണമായിരിക്കുന്നു. ആദ്യ ഏജന്‍സി വാഗ്ദാനം ചെയ്ത ശമ്പളമോ ആനുകൂല്യങ്ങളോ ഇങ്ങനെ കൈമാറ്റം ചെയ്യപ്പെടുന്നവര്‍ക്ക് കിട്ടാറില്ല. ഉദ്യോഗാര്‍ഥികളില്‍നിന്ന് വാങ്ങിയ പണത്തിന് രേഖകള്‍ നല്‍കാന്‍ പല ഏജന്‍സികളും മടിക്കുന്നു. കബളിപ്പിക്കപ്പെട്ടവരില്‍ പലര്‍ക്കും അതിനാല്‍ പരാതി നല്‍കാനും കഴിയാതെവരുന്നു. അനധികൃത ഏജന്‍സികള്‍ വഴി വിദേശത്തെത്തുന്നവരുടെ സുരക്ഷപോലും ഉറപ്പാക്കാനാവാത്ത സ്ഥിതിയാണുള്ളത്.
 അധികൃതരോട് ഉദ്യോഗാര്‍ഥികള്‍ സഹകരിച്ചാലേ അനധികൃത ഏജന്‍സികളെ ഈരംഗത്തുനിന്ന് തുടച്ചു
നീക്കാനാവൂ. തൊഴില്‍ വ്യവസ്ഥകളും മറ്റും ലംഘിച്ചതിന് രജിസ്‌ട്രേഡ് ഏജന്റുമാര്‍ക്കെതിരെ പരാതി ലഭിച്ചാല്‍ സര്‍ക്കാരിന് അതില്‍ ഇടപെടാം. പരാതി പരിഹരിക്കാന്‍ ബന്ധപ്പെട്ട ഏജന്‍സിയോട് ആവശ്യപ്പെടുകയും ചെയ്യാം. എന്നാല്‍ രജിസ്റ്റര്‍ ചെയ്യാത്ത ഏജന്‍സികള്‍ക്കെതിരെ ഇങ്ങനെ നടപടിയെടുക്കാന്‍ പ്രയാസമാണെന്ന് അധികൃതര്‍ പറയുന്നു. രജിസ്‌ട്രേഡ് റിക്രൂട്ടിങ്
 ഏജന്റുമാരുടെ പട്ടിക അധികൃതര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പട്ടികയ്ക്ക് മാധ്യമങ്ങളിലൂടെയും മറ്റ് മാര്‍ഗങ്ങളിലൂടെയും വ്യാപകമായ പ്രചാരണം നല്‍കണം. വിദേശത്ത് തൊഴില്‍ തേടുന്നവര്‍ക്കായി കൂടുതല്‍ ബോധവത്കരണ പരിപാടികള്‍ നടത്തുകയും വേണം. വിദേശത്തെ ജോലി ഒഴിവുകള്‍, ജോലിയുടെ സ്വഭാവം, തൊഴില്‍നിയമങ്ങള്‍ തുടങ്ങിയവ ബോധവത്കരണപരിപാടിയുടെ ഭാഗമാക്കാം. തൊഴില്‍വകുപ്പിനുകീഴിലുള്ള ഓഫീസുകള്‍ക്കും സേവനസംഘടനകള്‍ക്കും മറ്റും ഇക്കാര്യത്തില്‍ വലിയ പങ്ക് വഹിക്കാനാകും. അനധികൃത ഏജന്‍സികളുമായല്ല തങ്ങള്‍ ബന്ധപ്പെടുന്നതെന്നുറപ്പുവരുത്താന്‍ ഉദ്യോഗാര്‍ഥികള്‍ പരമാവധി ശ്രദ്ധിച്ചേ മതിയാകൂ. സ്വന്തംനിലയ്ക്ക് അതിന് കഴിയാത്തവര്‍ അധികൃതരുടെ ഉപദേശം തേടണം. തൊഴില്‍രഹിതരുടെ നിസ്സഹായാവസ്ഥ ചൂഷണംചെയ്ത് പ്രവര്‍ത്തിക്കുന്ന അനധികൃത റിക്രൂട്ടിങ് ഏജന്‍സികള്‍ ഒട്ടേറെയുണ്ട്. ഇത്തരം ഏജന്‍സികളെ നിരീക്ഷിക്കാനും ഉദ്യോഗാര്‍ഥികള്‍ക്ക് മുന്നറിയിപ്പ് കൊടുക്കാനുമുള്ള സംവിധാനവും അനിവാര്യമാണ്. ജോലിത്തട്ടിപ്പുകള്‍ സംബന്ധിച്ചുള്ള പരാതികളില്‍ സമഗ്രമായ അന്വേഷണം ഉണ്ടാകുകയും വേണം.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: