കണ്ണൂര്‍ചാലയില്‍ ഗ്യാസ് ടാങ്കര്‍ അപകടം. കണ്ണീരിന് ശമനമില്ല; മരണം 19 ആയി
ചാലയില്‍
ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി.
പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നുപേര്‍ ഞായറാഴ്ച മരിച്ചു. ദേവി നിവാസില്‍
പ്രകാശിന്റെ ഭാര്യ റെജിന (26), മംഗലാപുരത്ത് ചികിത്സയില്‍
ആയിരുന്ന ലത, പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍
കഴിഞ്ഞ റിസ്വാന്‍ (12) എന്നിവരാണ് ഞായറാഴ്ച മരിച്ചത്. മരിച്ച
ലതയുടെ ഭര്‍ത്താവും മകനും പൊള്ളലേറ്റ് ചികിത്സയിലാണ്. ഗുരുതരമായ പൊള്ളലേറ്റ
അഞ്ചുപേര്‍ ശനിയാഴ്ച മരിച്ചിരുന്നു. ചാല ദേവി നിവാസില്‍ പ്രസാദ് (33), റംല
ഹൗസില്‍ റമീസ് (21), വാഴയില്‍ ഓമന അമ്മ (73), തീരദേശ പോലീസിലെ എസ്.ഐ. രാജന്‍ (50), ചാല
അമ്പലത്തിനു സമീപം ശ്രീനിലയത്തിലെ കേശവമാരാര്‍ (58) എന്നിവരാണ്
ശനിയാഴ്ച മരിച്ചത്. ഇതോടെ, കേരളത്തിലെ ഏറ്റവും വലിയ ഗ്യാസ്
ടാങ്കര്‍ ദുരന്തമായി മാറിയിരിക്കുകയാണ് ചാലയിലെ അപകടം.
കേശവമാരാരുടെ ഭാര്യ ചാല 'ശ്രീനിലയ'ത്തിലെ ശ്രീലത, ഞരോളിയിലെ അബ്ദുള്‍ അസീസ്, ആര്‍.പി.ഹൗസില്‍ ലക്ഷ്മണന്‍, ലക്ഷ്മണന്റെ ഭാര്യ നിര്‍മല, ശനിയാഴ്ച മരിച്ച പ്രസാദിന്റെ അച്ഛന്‍ കൃഷ്ണന്‍ വൈദ്യര്‍, അമ്മ ദേവി, ശനിയാഴ്ച മരിച്ച റമീസിന്റെ പിതാവ് അബ്ദുള്‍റസാഖ്, മാതാവ് റംല, വാഴയില്‍ ഓമന അമ്മ, മക്കളായ നമ്പൂതിരികുണ്ടില്‍ രമ, ഗീത എന്നിവരാണ് മരിച്ച മറ്റുള്ളവര്‍.കേരളം കണ്ട ഏറ്റവും വലിയ ഗ്യാസ് ടാങ്കര്‍ ദുരന്തമാണ് തിങ്കളാഴ്ച രാത്രി ചാലയിലുണ്ടായത്. 2009ല്‍ കൊല്ലം കരുനാഗപ്പള്ളിയിലുണ്ടായ സമാനമായ ദുരന്തത്തില്‍ 12 പേരാണ് മരിച്ചത്. ചാലയില്‍ ഡിവൈഡറില്‍ തട്ടിമറിഞ്ഞ ടാങ്കര്‍ലോറി പാചകവാതകം ചോര്‍ന്ന് പൊട്ടിത്തെറിക്കുകയാണുണ്ടായത്. ചാല പ്രദേശത്തെ മിക്ക കുടുംബങ്ങളിലും ഒന്നിലേറെപ്പേര്‍ മരണത്തിനിരയായി.
ദേവി നിവാസില്‍ കൃഷ്ണന്‍ വൈദ്യരുടെ കുടുംബത്തിലെ മൂന്നുപേരെയാണ് തീ വിഴുങ്ങിയത്. ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേര്‍ പരിയാരത്ത് ചികിത്സയിലുമാണ്. വാഴയില്‍ ഹൗസിലെ ഓമന അമ്മയും രണ്ടു പെണ്‍മക്കളും മരിച്ചു. റംല ഹൗസില്‍ അച്ഛനും അമ്മയും മകനുംമരിച്ചു.
അബ്ദുള്‍ അസീസിന്റെ കുടുംബത്തിലെ മൂന്നുപേരെയാണ് മരണം തട്ടിയെടുത്തത്. ഒരാള്‍ പരിയാരത്ത് ഗുരുതരാവസ്ഥയിലാണ്. ദുരന്തം കൂട്ടത്തോടെയായതിനാല്‍ മിക്ക വീടുകളിലും ആളില്ലാത്ത അവസ്ഥയാണ്. മരിച്ച രാജന്റെ ഭാര്യ ഇന്ദുലേഖ മംഗലാപുരത്തെ സ്വകാര്യ ആസ്പത്രിയിലും അമ്മ നാണി കണ്ണൂരിലും ചികിത്സയിലാണ്. പരേതനായ പോതിയോടത്ത് നാരായണന്റെ മകനാണ് മരിച്ച രാജന്‍. മരിച്ച ഓമന അമ്മയുടെ ഭര്‍ത്താവ്: പരേതനായ ബാലന്‍ നമ്പ്യാര്‍. മക്കള്‍: സന്തോഷ്, മധുസൂദനന്‍. മരിച്ച റമീസിന്റെ അനുജന്‍ റിംനാസ് ഗുരുതരമായ പരിക്കോടെ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലാണ്.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment