Pages

Tuesday, September 11, 2012

പാകിസ്താനിലെ ഫാക്ടറികളില്‍ അഗ്നിബാധ: 100 പേര്‍ മരിച്ചു


പാകിസ്താനിലെ ഫാക്ടറികളില്‍
 അഗ്നിബാധ: 100 പേര്‍ മരിച്ചു
പാകിസ്താനിലെ ലാഹോറിലും കറാച്ചിയിലും ഇന്ന് ,(12-09-2012), വ്യവസായ ശാലകളില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ 100 പേര്‍ മരിച്ചു. ലാഹോറിലെ വസ്ത്ര നിര്‍മ്മാണ ശാലയിലും കറാച്ചിയിലെ ചെരുപ്പ് നിര്‍മ്മാണ ഫാക്ടറിയിലുമാണ് അഗ്നിബാധ ഉണ്ടായത്. നിരവധിപേര്‍ക്ക് പരിക്കേറ്റു.കറാച്ചിയില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം 75 പേര്‍ മരിച്ചു. 30 പേര്‍ക്ക് പൊള്ളലേറ്റു. ഫാക്ടറിയുടെ നാല് നിലകളും പൂര്‍ണ്ണമായും കത്തിനശിച്ചു. തീപിടിച്ച ഫാക്ടറിയില്‍ കുടുങ്ങിയ തൊഴിലാളികളെ മണിക്കൂറുകള്‍ക്ക് ശേഷമാണ് രക്ഷപെടുത്തിയത്. ഫാക്ടറിയുടെ ജനാലവഴി ചാടി രക്ഷപെടാന്‍ശ്രമിച്ച നിരവധിപേര്‍ക്കും ഗുരുതരമായ പരിക്കേറ്റു. 2000 പേര്‍ ജോലി ചെയ്തിരുന്ന ഫാക്ടറിയാണ് അഗ്നിക്കിരയായത്.ലാഹോറിലെ ചെരുപ്പ് നിര്‍മ്മാണ ശാലയിലുണ്ടായ തീപ്പിടിത്തത്തില്‍ ഫാക്ടറി ഉടമയും മകനും അടക്കം 25 പേര്‍ മരിച്ചു. പത്ത് അഗ്നിശമന സേനാ യൂണിറ്റുകള്‍ ചേര്‍ന്നാണ് തീ കെടുത്തിയത്. 45 ജീവനക്കാര്‍ അപകടം നടക്കുമ്പോള്‍ ഫാക്ടറിയില്‍ ഉണ്ടായിരുന്നു. ഫാക്ടറിയുടെ ഭിത്തി തകര്‍ത്താണ് അഗ്നിശമന സേന രക്ഷാപ്രവര്‍ത്തനം നടത്തിയത്.

പ്രൊഫ് . ജോണ്‍ കുരാക്കാര്‍

No comments: