കേരളത്തിലെ
അശാസ്ത്രീയ റോഡുകള്‍ അപകടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു
അപകടങ്ങള്‍
കുറയ്ക്കുന്നതിനുള്ള അധികൃതരുടെ ശ്രമങ്ങള്‍ ഫലപ്രദമാകുന്നില്ലെന്നാണ് കേരളത്തിലെ
റോഡുകളിലെ ഭയാനകമായ സ്ഥിതി തെളിയിക്കുന്നത്. വന്‍ ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍
പരിശോധനകളും മറ്റ് നടപടികളും ഊര്‍ജിതമാക്കാറുണ്ടെങ്കിലും ദിവസങ്ങള്‍ കഴിയുമ്പോള്‍
എല്ലാം പഴയപടിയാകുന്നു. അനുഭവങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് പാഠമാകാത്തതുകൊണ്ടാണ്
സ്ഥിതി ഇത്ര രൂക്ഷമായത്. അപകടങ്ങള്‍ വര്‍ധിക്കുന്നതിനുള്ള കാരണങ്ങള്‍ മുഴുവന്‍
കണ്ടെത്തുകയും അവ പരിഹരിക്കുകയും ചെയ്യണമെങ്കില്‍ തികച്ചും ശാസ്ത്രീയമായ സമീപനം
അനിവാര്യമാണ്. ദൗര്‍ഭാഗ്യവശാല്‍, അക്കാര്യത്തില്‍ കേരളത്തിലെ സ്ഥിതി
പരിതാപകരമായി തുടരുന്നു. വന്‍ദുരന്തങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്ന
കമ്മീഷനുകള്‍ അപകടനിവാരണത്തിനായി സമര്‍പ്പിക്കാറുള്ള ശുപാര്‍ശകള്‍ പോലും
അവഗണിക്കപ്പെടുകയാണ്. കേരളത്തില്‍ വാഹനങ്ങളുടെ എണ്ണം നിത്യേനയെന്നോണം വര്‍ധിച്ചുകൊണ്ടിരിക്കുന്നു.
അതിനനുസരിച്ചുള്ള റോഡുവികസനം ഉണ്ടാകുന്നുമില്ല. അപകടങ്ങള്‍ക്കെന്നപോലെ
ഗതാഗതക്കുരുക്കിനും തിരക്കിനും ഇത് കാരണമാകുന്നു
റോഡുകളുടെ സ്ഥിതി, വാഹനങ്ങളുടെ സഞ്ചാരക്ഷമത, ഗതാഗതനിയമപാലനം, ഡ്രൈവര്‍മാരുടെ യോഗ്യത തുടങ്ങിയവയെ ആശ്രയിച്ചിരിക്കുന്നു വാഹനയാത്രക്കാരുടെയും കാല്‍നടക്കാരുടെയും സുരക്ഷ. റോഡുകള്‍ നന്നാക്കുകയും അവയുടെ നിലവാരം ഉയര്‍ത്തുകയും ചെയ്യാറുണ്ടെങ്കിലും സുരക്ഷിതത്വത്തിന് പലപ്പോഴും വേണ്ടത്ര പ്രാധാന്യം ലഭിക്കാറില്ല. ദേശീയപാതകളില്‍ പോലും അപകടകരമായ ഭാഗങ്ങള്‍ കേരളത്തില്‍ പലേടത്തുമുണ്ട്. ഡിവൈഡറുകള്‍ പല സ്ഥലങ്ങളിലും ശാസ്ത്രീയമായല്ല നിര്‍മിച്ചിരിക്കുന്നത്. വരമ്പുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. അപകടസാധ്യതയുള്ള ഭാഗങ്ങളില്‍ വേണ്ടവിധം മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിലും അധികൃതര്‍ വീഴ്ച വരുത്താറുണ്ട്. എല്ലാ റോഡുകളിലൂടെയും എല്ലാത്തരം വാഹനങ്ങളും ഓടുന്ന സ്ഥിതിയാണ് പൊതുവെ കേരളത്തിലുള്ളത്. ഇതിന് കുറച്ചെങ്കിലും മാറ്റം വരുത്തണം. ഇവിടത്തെ നിരത്തുകളിലൂടെ ദിവസം ഏതാണ്ട് 40,000 ടാങ്കറുകള്‍ ഓടുന്നു. അപകടകരമായ വസ്തുക്കള്‍ റോഡിലൂടെ കൊണ്ടുപോകുമ്പോള്‍ പല നിബന്ധനകളും പാലിക്കേണ്ടതുണ്ട്. പ്രത്യേക പരിശീലനം നേടിയ ഡ്രൈവര്‍മാരായിരിക്കണം ഇത്തരം വാഹനങ്ങള്‍ ഓടിക്കുന്നത്. കേരളത്തില്‍ ഇങ്ങനെയുള്ള നിബന്ധനകള്‍ പരക്കെ ലംഘിക്കപ്പെടുന്നതായാണ് റിപ്പോര്‍ട്ട്. ഇവയെല്ലാം അപകടങ്ങള്‍ക്ക് കാരണമാകുന്നു. റോഡപകടങ്ങള്‍ ചിലപ്പോള്‍ റോഡില്‍ മാത്രം ഒതുങ്ങുകയില്ലെന്ന് കണ്ണൂര്‍ ചാലയിലെ ടാങ്കര്‍ ദുരന്തം ഓര്‍മിപ്പിക്കുന്നു. കേരളത്തില്‍, ഇക്കൊല്ലം ജനവരി മുതല്‍ ജൂണ്‍ വരെ 4108 പേരാണ് റോഡപകടങ്ങളില്‍ മരിച്ചത്. ഇക്കാലത്ത് 36,000 അപകടങ്ങളുണ്ടായി. 40,458 പേര്‍ക്ക് പരിക്കേറ്റു. ഈ സാഹചര്യത്തില്‍, അപകടനിവാരണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയേ മതിയാകൂ. റോഡുകള്‍, അവയിലെ ഡിവൈഡറുകള്‍, വരമ്പുകള്‍ തുടങ്ങിയവയുടെ നിര്‍മാണം സുരക്ഷിത്വമാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം. ഗതാഗത നിയമ ലംഘനങ്ങളാണ് മിക്ക അപകടങ്ങള്‍ക്കും കാരണമാകുന്നത്. അമിതവേഗം, മത്സരയോട്ടം, മദ്യപിച്ചുള്ള ഡ്രൈവിങ് തുടങ്ങിയവ സാധാരണമായിരിക്കുന്നു. നടപ്പാതയുടെയും റോഡ് മുറിച്ചുകടക്കാനുള്ള സംവിധാനങ്ങളുടെയും പരിമിതികള്‍ മൂലം കാല്‍നടക്കാര്‍ പലപ്പോഴും അപകടത്തില്‍പ്പെടുന്നു. ഗതാഗത നിയമലംഘകര്‍ക്കെതിരെ കര്‍ശനനടപടി ഉണ്ടാകണം. വാഹനങ്ങള്‍ പരിശോധിക്കാന്‍ വേണ്ടത്ര ജീവനക്കാര്‍ മോട്ടോര്‍ വാഹനവകുപ്പില്‍ ഇല്ലെന്ന് പരാതിയുണ്ട്. ഇത്തരം പോരായ്മകള്‍ കഴിയുംവേഗം പരിഹരിക്കണം. അപകടങ്ങള്‍ ഒഴിവാക്കുന്ന കാര്യത്തില്‍ പോലീസും മോട്ടോര്‍ വാഹനവകുപ്പും ഏകോപനത്തോടെ പ്രവര്‍ത്തിക്കുകയും വേണം. ഗതാഗതസുരക്ഷയെക്കുറിച്ചുള്ള ബോധവത്കരണ പരിപാടികള്‍ വേണ്ടത്ര ഫലപ്രദമായി നടക്കുന്നില്ല. സ്‌കൂള്‍തലത്തില്‍ ഇതിന് കൂടുതല്‍ പ്രാധാന്യം കൊടുക്കണം. സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ സഹകരിക്കേണ്ട ബാധ്യത യാത്രക്കാര്‍ക്കുമുണ്ട്. സുരക്ഷിതത്വത്തിലൂന്നിയുള്ള ഡ്രൈവിങ് സംസ്‌കാരം വളര്‍ത്തിയെടുക്കാനുതകുംവിധം ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരിക്കുന്നതിനെക്കുറിച്ചും ആലോചിക്കേണ്ട സമയമായി. റോഡ് സുരക്ഷാ വിഭാഗം കൂടുതല്‍ സജീവ്മാകേണ്ടിയിരിക്കുന്നു.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment