Pages

Tuesday, August 28, 2012

TAMIL NADU VEGETABLE


തമിഴ് നാട് പച്ചക്കറികള്‍  അതിര്‍ത്തി          കടന്നെത്തുമ്പോള്‍  പരിശോധനക്ക് വിധേയമാക്കണം
തമിഴ് നാട് പച്ചക്കറികള്‍  അതിര്‍ത്തി കടന്നെത്തുമ്പോള്‍  പരിശോധനക്ക് വിധേയമാക്കണം. അതിര്‍ത്തിയില്‍  ആവശ്യമായ  ലാബ്  സ്ഥാപിക്കണം . മാരക വിഷം തളിച്ച  പച്ചക്കറികള്‍  തിരിച്ചയക്കണം . മലയാളിയുടെ  ആരോഗ്യം  നിലനിര്‍ത്താന്‍  കേരള സര്‍ക്കാര്‍  അതീവ ജാഗ്രത കാണിക്കണം . കേരളത്തിലേക്ക്  അയക്കുന്ന  പച്ചക്കറിയില്‍  മാരക വിഷം തളിക്കുമ്പോള്‍  തമിഴര്‍  ജൈവ  കീടനാശിനികള്‍  മാത്രം  തളിച്ച പച്ചക്കറികള്‍  ഉപയോഗിക്കുന്നു . പച്ചക്കറി വാങ്ങിച്ചു കൂട്ടാന്‍ പരക്കം  പായുന്ന മലയാളി  ഓര്‍ക്കുക  12  ഇനം  നിരോധിച്ച  കീടനാശിനികള്‍  തളിച്ച പച്ചക്കറികളാണ്  നിങ്ങള്‍ വാങ്ങുന്നത്.
മാരക കീടനാശിനികള്‍  കലര്‍ന്ന  പച്ചക്കറികള്‍ ഭക്ഷിച്ചാല്‍  കാന്‍സറിനും കരള്‍ ,നാഡിവ്യുഹം  എ ന്നീ  തകരാറിനും  സാധ്യതയുണ്ട് . ഗര്‍ഭിണികളായ സ്ത്രീകള്‍  ഇത് ഭക്ഷിച്ചാല്‍  ഗര്‍ഭസ്ഥ ശിശുവിന്  അംഗ വൈകല്യത്തിന്  സാധ്യതയുള്ളതായി  പഠനത്തില്‍  തെളിഞ്ഞിട്ടുണ്ട് .എത്ര വെള്ളത്തില്‍  കഴുകിയാലും  വേവിച്ചാലും  വിഷമയം മാറില്ല  വിളവെടുക്കുന്നതിനു  20 ദിവസം  മുന്‍പ്  കീടനാശിനി പ്രയോഗം അവസാനിപ്പിക്കണമെന്നാണ്  കൃഷി വകുപ്പിന്‍റെ നിര്‍ദ്ദേശമെങ്കിലും തമിഴ് നാട് കര്‍ഷകര്‍  ഇത് ചെവി കൊള്ളാറില്ല. മലയാളിയുടെ ആരോഗ്യം നിലനിര്‍ത്താന്‍  ചെറിയ തോതിലെങ്കിലും  അടുക്കള തോട്ടം  സ്വന്തം വീട്ടുവളപ്പിലോ മട്ടുപാവിലോ  കൃഷി ചെയ്യാന്‍ ശ്രമിക്കുക മാത്രമാണ് ഒരു പോംവഴി .

പ്രൊഫ്. ജോണ്‍ കുരാക്കാര്‍


No comments: