രാജ്യം
കൊടുംവരള്‍ച്ചയിലേക്ക്
.
മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യം വരള്‍ച്ചയിലേക്കു
നീങ്ങുകയാണെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. എല്‍നിനോ പ്രതിഭാസം മണ്‍സൂണിനെ
സാരമായി ബാധിച്ചു. ഇതോടെ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ ലഭിക്കേണ്ട മഴയില്‍
കാര്യമായ കുറവു വരുമെന്നാണ്
2009 ലാണു രാജ്യം അവസാനമായി വരള്‍ച്ച നേരിട്ടത്. പഞ്ചസാര, പയറുവര്‍ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവ ഇറക്കുമതി
ചെയ്യേണ്ട അവസ്ഥയിലാകും രാജ്യം. 90 ശതമാനത്തില്‍ താഴെ
മാത്രമേ മണ്‍സൂണ്‍ മഴ ലഭിക്കൂവെന്നാണ് ഇപ്പോഴത്തെ കണക്ക്. 50
വര്‍ഷത്തിനു ശേഷം ആദ്യമായാണു രാജ്യത്തു മണ്‍സൂണ്‍ മഴയില്‍ ഇത്രയും കുറവ്
രേഖപ്പെടുത്തുന്നത്.ജൂണ്‍ 1 മുതല്‍ ഓഗസ്റ്റ് 1
വരെ 19 ശതമാനം കുറവാണു രേഖപ്പെടുത്തിയത്. ഇത് 23 ശതമാനമാകുമെന്നാണ് ഇപ്പോള്‍ കണക്കാക്കുന്നത്. മണ്‍സൂണില്‍ കുറവ് വന്നതോടെ
അവശ്യ സാധനങ്ങളുടെ വില ഉയരാന്‍ തുടങ്ങി.ഇതുവരെ ലഭിക്കേണ്ട മഴയുടെ 40% പോലും കേരളത്തില്‍
ലഭിച്ചിട്ടില്ല. ഓഗസ്റ്റ് മധ്യത്തോടെ ആരംഭിക്കുന്ന വരള്‍ച്ച ഡിസംബര്‍ വരെ
നീണ്ടേക്കും. കാര്‍ഷിക മേഖലയില്‍ കടുത്ത പ്രതിസന്ധിക്ക് ഇതു കാരണമാകും.
കേരളത്തിലേതിനെക്കാള്‍ രൂക്ഷമായ വരള്‍ച്ച തമിഴ്നാട്ടിലും കര്ണാടകയിലുമുണ്ടാകുമെന്നും
മുന്നറിയിപ്പ്. ഇതോടെ പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും വന്‍ വില വര്‍ധനയുണ്ടാകും.
മണ്‍സൂണ്‍ കാറ്റിനുണ്ടായ വ്യതിയാനമാണു കാലവര്‍ഷത്തെ അകറ്റി
നിര്‍ത്തിയിരിക്കുന്നത്. പശ്ചിമഘട്ട മലനിരകള്‍ക്കു നേരേയുണ്ടാകേണ്ടിയിരുന്ന കാറ്റ്
അറബിക്കടലില്‍ സമാന്തരമായാണു വീശിയത്. ഇതോടെ കാലവര്‍ഷ മേഘങ്ങള്‍, കടലിനു
സമാന്തരമായി പറന്നകന്നു. വരും ദിവസങ്ങളിലും ഈ പ്രതിഭാസം തുടരുമെന്നും സൂചന.കാലാവര്‍ഷം
പ്രതികൂലമായതോടെ വരള്‍ച്ചനേരിടാന്‍ കേന്ദ്രം അടിയന്തരസഹായമായി 1900 കോടി രൂപ അനുവദിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ 320 ജില്ലകള്‍ക്കാണ് സഹാധനം നല്‍കുക. വിളകള്‍ സംരക്ഷിക്കുന്നതിന് പാടങ്ങളില്‍
വെള്ളമെത്തിക്കുന്നതിനായി കര്‍ഷകര്‍ക്ക് ഡീസല്‍ സബ്സിഡി നല്‍കും. 50 ശതമാനം സബ്സിഡി നല്‍കാനാണ് കൃഷിമന്ത്രി ശരദ് പവാറിന്റെ അധ്യക്ഷതയില്‍
കൂടി മന്ത്രിതല സമിതി തീരുമാനിച്ചത്. സബ്സിഡിയുടെ പകുതി സംസ്ഥാനങ്ങള്‍ വഹിക്കണം.
പ്രൊഫ്.ജോണ്‍ കുരാക്കാര്‍
No comments:
Post a Comment