ലണ്ടന്‍: ലണ്ടന്‍ ഒളിംപിക്‌സില്‍ ഇന്ത്യക്ക് രണ്ടാം മെഡല്‍. ഷൂട്ടിങ് വിഭാഗത്തില്‍ ഇന്ത്യയുടെ വിജയകുമാര്‍ വെള്ളിമെഡല്‍ കരസ്ഥമാക്കി.
ഷൂട്ടിങില്‍
ഇന്ത്യക്ക് വെള്ളി
ഒളിംപിക്‌സില്‍ ഇന്ത്യ രണ്ടാമത്തെ മെഡല്‍ സ്വന്തമാക്കി.
പുരുഷവിഭാഗം 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ വിജയകുമാറാണ്
ഇന്ത്യക്ക് സ്വപ്‌നതുല്യമായ നേട്ടം സമ്മാനിച്ചത്.ഇന്ത്യക്കു ലഭിച്ച രണ്ടു
മെഡലുകളും ഷൂട്ടിങില്‍ നിന്നാണ്. നേരത്തെ ഗഗന്‍ നാരംഗിലൂടെ ഇന്ത്യ വെങ്കലമെഡല്‍
നേടിയിരുന്നു. സൈനികനായ വിജയകുമാര്‍ ഹിമാചല്‍ പ്രദേശിലെ ഹര്‍സൗര്‍ സ്വദേശിയാണ്.
നാലാമനായാണ് വിജയകുമാര്‍ ഫൈനലിലെത്തിയത്. മൊത്തം 30 പോയിന്റ്
നേടിയ ഈ 26കാരനാണ് രണ്ടാമനായി ഫിനിഷ് ചെയ്തു. ഒളിംപിക്‌സില്‍
ഇന്ത്യ നേടുന്ന രണ്ടാമത്തെ വെള്ളിയാണിത്. ഏതന്‍സ് ഒളിംപിക്‌സില്‍ രാജ്‌വര്‍ധന്‍
സിങ് റാഥോഡ് ഇന്ത്യക്കുവേണ്ടി വെള്ളി നേടിയിരുന്നു.വ്യക്തിഗത ഇനത്തില്‍ ഇന്ത്യക്ക്
ലഭിച്ച ആദ്യ സ്വര്‍ണവും ഷൂട്ടിങില്‍ നിന്നായിരുന്നു. ബെയ്ജിങില്‍ അഭിനവ്
ബിന്ദ്രയാണ് ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷകളെ സാക്ഷാത്കരിച്ചത്.പുതിയ ലോക
റെക്കോഡിട്ട ക്യൂബയുടെ ലെയുറിസ് പുപോയ്ക്കാണ് സ്വര്‍ണം. ചൈനയുടെ ഫെറ്റ് ഡിങ്
വെങ്കലം നേടി.
|
Friday, August 3, 2012
LONDON OLYMPICS-2012- INDIA'S SECOND MEDAL
Subscribe to:
Post Comments (Atom)
No comments:
Post a Comment