Pages

Tuesday, August 21, 2012

ബാംഗ്ലൂരിലെ മാണ്ഡ്യയിലും ദുബായിയിലെ റാസല്‍ ഖൈമയിലും വാഹനാപകടങ്ങളില്‍ എട്ട് മലയാളികള്‍ മരിച്ചു


ബാംഗ്ലൂരിലെ മാണ്ഡ്യയിലും ദുബായിയിലെ റാസല്‍ ഖൈമയിലും വാഹനാപകടങ്ങളില്‍ എട്ട് മലയാളികള്‍ മരിച്ചു
ബാംഗ്ലൂരിലെ മാണ്ഡ്യയിലും ദുബായിയിലെ റാസല്‍ ഖൈമയിലുമുണ്ടായ അപകടങ്ങളില്‍ എട്ടു മലയാളികള്‍ മരിച്ചു. ബാംഗ്ലൂര്‍-മൈസൂര്‍ ദേശീയപാതയില്‍ മാണ്ഡ്യയില്‍ വാഹനാപകടത്തില്‍ അഞ്ച് പേരും റാസല്‍ ഖൈമയില്‍ മൂന്ന് പേരുമാണ് മരിച്ചത്. മൈസൂരില്‍നിന്ന് ബാംഗ്ലൂരിലേയ്ക്കുപോകുകയായിരുന്ന മലപ്പുറം എടക്കര സ്വദേശികളായ അയനിക്കുണ്ടന്‍ അബ്ബാസ്, ഭാര്യ ബേബി ഷെരീജ, മകന്‍ യാദിര്‍, അമ്മ ആയിഷ, സഹോദരന്‍ ജാസിര്‍ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ഒരാളെ സമീപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.പുലര്‍ച്ച ഒരുമണിയോടെ നിയന്ത്രണം വിട്ട വാഹനം മരത്തിലിടിച്ചായിരുന്നു മാണ്ഡ്യയില്‍ അപകടമുണ്ടായത്. അഞ്ചുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.റാസല്‍ ഖൈമയിലെ വാഹനാപകടത്തില്‍ കരുനാഗപ്പള്ളി സ്വദേശികളായ ഷമീര്‍, ബഷീര്‍, ഹാഷിം എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

പ്രൊഫ് . ജോണ്‍ കുരാക്കാര്‍

No comments: