Pages

Tuesday, August 21, 2012

വേള്‍ഡ് മലയാളി കൗണ്‍സില്‍


വേള്‍ഡ് മലയാളി കൗണ്‍സില്‍
 വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ചെയര്‍മാനായി ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ ചുമതലയേറ്റു. ജര്‍മ്മനിയിലെ കൊളോണില്‍ മെയ് 3 മുതല്‍ 6 വരെ നടന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ എട്ടാമത് വേള്‍ഡ് കോണ്‍ഫറന്‍സിനോടനുബന്ധിച്ച് നടന്ന വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഡെലിഗേറ്റ്‌സിന്റെപൊതുയോഗത്തില്‍ വെച്ചാണ് ഐക്യകണ്‌ഠേന അദ്ദേഹത്തെ തെരഞ്ഞെടുത്തത്. ദുബായ് ആസ്ഥാനമായുള്ള ഖലീജ് ടൈംസിന്റെ ബിസിനസ്സ് എഡിറ്ററാണ് അദ്ദേഹം. മിഡില്‍ ഈസ്റ്റിലെ പ്രമുഖ ബിസിനസ്സ് സംരംഭകനായ മസ്‌ക്കറ്റില്‍ നിന്നുള്ള ജോണി കുരുവിളയെ ഗ്ലോബല്‍ പ്രസിഡന്‍റായി വീണ്ടും തെരഞ്ഞെടുത്തു. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (ഏഛജകഛ) മീഡിയ കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയാണ് ഐസക് ജോണ്‍....ഇന്ത്യയില്‍ നിന്നുള്ള ജോസഫ് കിള്ളിയനെ പുതിയ സെക്രട്ടറി ജനറലായി തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: ഡോ. പി.വി. ചെറിയാന്‍, വൈസ് ചെയര്‍മാന്‍ (ബഹ്‌റൈന്‍), മാത്യു ജേക്കബ്ബ്, വൈസ് ചെയര്‍മാന്‍ (ജര്‍മ്മനി), വര്‍ഗീസ് തെക്കേക്കര, വൈസ് ചെയര്‍മാന്‍ (യു.എസ്.എ.),ശ്രീമതി ശാന്താ പോള്‍, വൈസ് ചെയര്‍പെഴ്‌സണ്‍ (അബൂദബി), വര്‍ഗീസ് പനയ്ക്കല്‍, വൈസ് പ്രസിഡന്‍റ് (അല്‍-ഐന്‍), ഗ്രിഗറി മേടയില്‍, വൈസ് പ്രസിഡന്‍റ് (ജര്‍മ്മനി), ഡോ. മനോന്‍ തോമസ്, വൈസ് പ്രസിഡന്‍റ് (ഒമാന്‍), ജോസഫ് കൈനികര, വൈസ് പ്രസിഡന്‍റ് (ജര്‍മ്മനി).ദുബായില്‍ നിന്നുള്ള മൈക്കള്‍ സ്റ്റീഫനെ വൈസ് പ്രസിഡന്‍റായും (ഫിനാന്‍സ്), അമേരിക്കയില്‍ നിന്നുള്ള ഡോ. ശ്രീധര്‍ കാവിലിനെ അഡ്‌വൈസറി ബോര്‍ഡ് ചെയര്‍മാനായും തെരഞ്ഞെടുത്തു. 

പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍: ഡേവിസ് തെക്കുംതല (ജര്‍മ്മനി), പോള്‍ വടാശ്ശേരി (അബൂദബി), അനസ് കിഴക്കേക്കുന്നേല്‍ (പാരീസ്), എ. നജീബ് (ലണ്ടന്‍), സിബി മാണി (ഇറ്റലി), അഡ്വ. തോമസ് ആന്‍റണി (അയര്‍ലന്‍ഡ്), മുഹമ്മദ് അഷ്‌റഫ് (ഖത്തര്‍), ചാര്‍ളി അങ്ങാടിച്ചേരില്‍ (യു.എസ്.എ.), ആന്‍േറാ ബോണിഫൈസ് (ഒമാന്‍).ബെന്‍സന്‍ വര്‍ക്കി, റീജിയണല്‍ ചെയര്‍മാന്‍ (മിഡില്‍ ഈസ്റ്റ്), ജോണ്‍ ഷെറി, റീജിയണല്‍ ചെയര്‍മാന്‍ (യു.എസ്.എ.).
ഡോ. ശ്രീധര്‍ കാവില്‍ (യു.എസ്.എ.) ചെയര്‍മാനായുള്ള ഉപദേശക സമിതിയില്‍ സണ്ണി കുളത്താക്കല്‍ (ബഹ്‌റൈന്‍), ഡോ. ജോര്‍ജ്ജ് ജേക്കബ്ബ് (യു.എസ്.എ.), അലക്‌സ് കോശി (അജ്മാന്‍), ഡോ. സണ്ണി ലൂക്ക് (ഇന്ത്യ), ഫ്രാന്‍സിസ് ക്ലീറ്റസ് (അബൂദബി) എന്നിവരും ഉള്‍പ്പെടുന്നു. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ മുന്‍ ഗ്ലോബല്‍ പ്രസിഡന്‍റും ജനറല്‍ സെക്രട്ടറിയുമായിരുന്നഅലക്‌സ് കോശി വിളനിലത്തിന്റെ (യു.എസ്.എ.) നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പു നടത്തിയത്. മുന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജോര്‍ജ്ജ് ജേക്കബ്ബ് പുതിയ ഭാരവാഹികള്‍ക്ക് സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.പ്രവാസി മലയാളികളുടെ ശബ്ദമായി വേള്‍ഡ് മലയാളി കൗണ്‍സിലിനെ മാറ്റിയെടുക്കുവാന്‍ എല്ലാ മലയാളി സംഘടനകളേയും വോട്ടു ചെയ്യാനുള്ള അനുമതിയോടെ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തി അവരുടെ പിന്തുണ നേടാനുള്ള ഭരണഘടനയുടെ പരിഷ്‌ക്കരണംഎല്ലാവരും അംഗീകരിച്ചു.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: