Pages

Wednesday, August 29, 2012

പൂവിളി പൂവിളി പൊന്നോണമായി നീ വരൂ നീ വരൂ പൊന്നോണതുമ്പീ


Onam is the biggest and the most important festival of the state of Kerala.It is a harvest festival and is celebrated today with joy and enthusiasm all over the state by people of all communitie


ത്രിശ്ശൂര്‍ പൂരം നടക്കുന്ന വടക്കും നാഥ ക്ഷേത്രത്തിന്റ്റെ തെക്കേ നടയില്‍ 
മലബാറിലെ ഓണത്തിന് കേരളത്തില്‍ മറ്റെങ്ങുമില്ലാത്ത ഒരു പാടു സവിശേഷതകള്‍ കാണുവാന്‍ കഴിയും .അതിലൊന്നാണ് ഓണപൊട്ടന്‍ ..തിരുവോണം നാളിലാണ്‌ പുള്ളിക്കാരന്‍ പ്രത്യക്ഷപെടുന്നത് .ചുവന്ന പട്ടുടുത്തു ഒരു കൈയില്‍ കുരുത്തോല കൊണ്ടു അലങ്കരിച്ച ഓലക്കുടയും മറു കൈയില്‍ മണിയും അരയില്‍ കെട്ടിയിരിക്കുന്ന ചെറു സഞ്ചിയില്‍ ഭക്തര്‍ക്കുള്ള കാണിക്കയായി മഞ്ഞളും കാണും . തോളില്‍ തൂക്കിയ മാറാപ്പില്‍ നാം നല്കുന്ന ദക്ഷിണയാണ് .കുട്ടികളുടെ അകമ്പടിയോടു കൂടിയാണ് ആശാന്‍ ഓരോ വീട്ടിലുംഎത്തുന്നത് ,അപ്പോഴേക്കും എല്ലാവരും പൂക്കള മൊക്കെ തീര്ത്തു വിളക്കുവെച്ചു ഓണപോട്ടന് ദക്ഷിണ നല്കുന്നു . വര്‍ഷത്തിലൊരിക്കല്‍ തന്റെ പ്രജകളെ കാണാന്‍ വരുന്ന മഹാബലി തിരുമേനിയുടെ പ്രധിനിധി തന്നെയാണ് മലബാറിലെ ഓണപോട്ടനും .

പൂവിളി പൂവിളി പൊന്നോണമായി
നീ വരൂ നീ വരൂ പൊന്നോണതുമ്പീ
ഈ പൂവിളിയില്‍ മോഹം പൊന്നിന്‍ മുത്തായ് മാറ്റും പൂവയലില്‍
നീ വരൂ ഭാഗം വാങ്ങാന്‍

പൂ കൊണ്ടു മൂടും പൊന്നിന്‍ ചിങ്ങത്തില്‍
പുല്ലാങ്കുഴല്‍ കാറ്റത്താടും ചമ്പാവിന്‍ പാടം
ഇന്നേ കൊയ്യാം നാളെ ചെന്നാല്‍ അത്തം ചിത്തിര ചോതി
പുന്നെല്ലിന്‍ പൊന്മല പൂമുറ്റം തോറും
നീ വരൂ നീ വരൂ പൊന്നോലത്തുമ്പീ
ഈ പൂവിളിയില്‍ മോഹം പൊന്നിന്‍ മുത്തായ് മാറ്റും പൂ വയലില്‍
നീ വരൂ ഭാഗം വാങ്ങാന്‍

മാരിവില്‍ മാല മാനപൂന്തോപ്പില്‍
മണ്ണിന്‍ സ്വപ്ന പൂമാലയീ പമ്പാ‍തീരത്തില്‍
തുമ്പപ്പൂക്കള്‍ നന്ത്യാര്‍വട്ടം തെച്ചീ ചെമ്പരത്തീ
പൂക്കളം പാടിടും പൂമുറ്റം തോറും
നീ വരൂ നീ വരൂ പൂവാലന്‍ തുമ്പീ
ഈ പൂവിളിയില്‍ മോഹം പൊന്നിന്‍ മുത്തായ് മാറ്റും പൂ വയലില്‍
നീ വരൂ ഭാഗം വാങ്ങാന്‍
നമ്മുക്കു ചുറ്റും നാം കാണുന്ന വിശന്നലയുന്ന കുട്ടികള്‍ , അവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കാന്‍ കഴിഞ്ഞാല്‍ അതായിരിക്കും നിങ്ങള്‍ ചെയ്യുന്ന ഏറ്റവും വലിയ പുണ്യം..വലിച്ചെറിയുന്ന ഭക്ഷണം ഒരു നേരമെങ്കിലും ഭക്ഷണം കിട്ടാത്തവന്‍റെ വിശപ്പടക്കാന്‍ ഉപകരിക്കുവാന്‍ ശ്രമിക്കുക...!! ഓണം ആഘോഷിക്കാന്‍ പതിനായിരങ്ങള്‍ മുടക്കുമ്പോള് ഈ കുട്ടികളെ കൂടി ഓര്‍ക്കുക

No comments: