Pages

Tuesday, August 21, 2012

ശാസ്താംകോട്ട ശുദ്ധജല തടാകം കണ്ണീര്‍ തടാകമായി മാറുന്നു


ശാസ്താംകോട്ട ശുദ്ധജല തടാകം
 കണ്ണീര്‍ തടാകമായി മാറുന്നു

ശാസ്താംകോട്ട ശുദ്ധജല തടാകം കണ്മുന്നില്‍ ഇല്ലാതാകുന്നത് നോക്കിനില്‍ക്കേണ്ട ഗതികേടിലാണ് നമ്മുടെ നാട് . വറ്റി വരളുന്ന  തടാകത്തിന്റെ  ഭാവിയെക്കുറിച്ചു കാര്യമായ ചിന്ത സര്‍ക്കാരിന്റെ ഭാഗത്ത്  നിന്ന്  ഇതുവരെ ഉണ്ടായിട്ടില്ല .പൈതൃക സമ്പതതായി  സംരക്ഷിക്കേണ്ട തടാകത്തെ  മരണത്തിനു വിട്ടു നല്‍കുന്ന  അവസ്ഥയാണിപ്പോള്‍ .അഞ്ചു ലക്ഷത്തോളം  ആളുകളുടെ  കുടിനീര്‍ സ്രോതസാണ്  ഇല്ലാതാകുന്നത് . ഇപ്പോള്‍തന്നെ  ശാസ്തംകോട്ടയിലും പരിസര പ്രദേശങ്ങളിലും  ജലക്ഷാമം  രൂക്ഷമാണ് .വിവിധ ജലവിതരണ  പദ്ധതികള്‍ക്കായി  പ്രതിദിനം  നാലരകൊടി  ലിറ്റര്‍ ജലം തടാകത്തില്‍ നിന്ന്  പമ്പ് ചെയ്യുന്നതായി  പരിസ്ഥിതി പ്രവര്‍ത്തകര്‍  പറയുന്നു ..ഇത്രയും  ജലം നല്‍കാനുള്ള  ശേഷി  ശാസ്താംകോട്ട തടാകത്തിനില്ലാ എന്ന്  പഠനം  വ്യക്തമാക്കുന്നു . തടാകത്തോട്  ചേര്‍ന്ന് കിടക്കുന്ന  പുഞ്ചപാടങ്ങളില്‍  അനധികൃത മണല്‍, ചെളി ഖനനം മൂലം  തടാകത്തെക്കാള്‍  ഈ പ്രദേശങ്ങള്‍  ഏറെ കുഴിഞ്ഞതിനാല്‍    തടാകത്തിലെ ജലനിരപ്പ്‌  താഴുന്നതിനും  ജലചോര്ച്ചക്കും  ഇടയാകുന്നു . തടാക തീരത്തെ  കയ്യേറ്റവും  ടൗണില്‍ നിന്നുള്ള  മാലിന്യങ്ങള്‍  തടാകത്തിലേക്ക്  തള്ളുന്നതും തടയുന്നതിന്  സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല . തടാകത്തിന്റെ ഇനിയുള്ള ഭാഗങ്ങള്‍ കൂടി  ചതിപ്പായി മാറുന്നതിനു മുന്‍പ്  സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ  ഇക്കാര്യത്തില്‍ ഉണ്ടാകണം . ശാസ്താംകോട്ട ശുദ്ധജല തടാകത്തില്‍  ദേശവാസികളുടെ കണ്ണുനീര്‍ വീണു  ഉപ്പാകുന്നതിനു മുന്‍പ് സര്‍ക്കാര്‍ ഏന്തെങ്കിലും  ചെയ്യുമോ ?

പ്രൊഫ്. ജോണ്‍ കുരാക്കാര്‍ , കൊട്ടാരക്കര

No comments: