Pages

Thursday, August 2, 2012

മോഷണശ്രമം ചെറുത്ത യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടു


മോഷണശ്രമം ചെറുത്ത യുവതിയെ
 ട്രെയിനില്‍ നിന്ന് തള്ളിയിട്ടു

മോഷണശ്രമം ചെറുത്ത യുവതിയെ മോഷ്ടാവ് ട്രെയിനില്‍ നിന്ന് തള്ളിയിട്ട് ഒന്നരലക്ഷം രൂപയും ആഭരണങ്ങളും അടങ്ങിയ ബാഗുമായി കടന്നു. പുലര്‍ച്ചെ കാഞ്ഞങ്ങാട് വെച്ച് നിസാമുദീന്‍-എറണാകുളം മംഗള എക്‌സ്പ്രസിലാണ് സംഭവം. ബര്‍ത്തില്‍ ഉറങ്ങുകയായിരുന്ന എറണാകുളം സ്വദേശിനിയായ യുവതിയുടെ തലയണയ്ക്കടിയിലായി സൂക്ഷിച്ചിരുന്ന ബാഗാണ് മോഷ്ടിക്കപ്പെട്ടത്. ബാഗ് കൈക്കലാക്കാന്‍ ശ്രമിക്കുന്നതിനിടെ ഉണര്‍ന്ന യുവതി ബഹളം കൂട്ടി. അടുത്ത ബര്‍ത്തിലുണ്ടായിരുന്ന ഭര്‍ത്താവും ബഹളം കേട്ട് ഉണര്‍ന്നതോടെ മോഷ്ടാവ് ഓടി രക്ഷപെടാന്‍ ശ്രമിച്ചു. ഇതിനിടെ മോഷ്ടാവിന് പിന്നാലെ ഓടിയ യുവതിയില്‍ നിന്നും ബാഗ് ബലമായി പിടിച്ചെടുത്ത് അവരെ പുറത്തേക്ക് തള്ളുകയായിരുന്നു. ചെറിയ വേഗതയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും പാളത്തില്‍ തലയടിച്ചുവീണ യുവതിക്ക് പരിക്കേറ്റു. തുടര്‍ന്ന് മറ്റ് യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. ഭര്‍ത്താവും സഹയാത്രക്കാരും ചേര്‍ന്ന് ഇതേ ട്രെയിനില്‍ തന്നെ യുവതിയെ കണ്ണൂരെത്തിച്ചു. ഗള്‍ഫില്‍ നിന്നും മുംബൈയിലെത്തിയ ഈ കുടുംബം വിമാനം കിട്ടാത്തതിനെ തുടര്‍ന്നാണ് ട്രെയിനില്‍ എറണാകുളത്തേക്ക് യാത്രതിരിച്ചത്. എറണാകുളം പൈപ്പ് ലൈന്‍ സ്വദേശികളായ വേണുവും ഭാര്യയും കുട്ടികളുമാണ് മോഷണത്തിനിരയായത്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍


No comments: