സി.പി.എം- ന്റെ ഹര്‍ത്താലില്‍
വ്യാപക അക്രമം.ഹര്‍ത്താലിനിടെ സംഘര്‍ഷം: കാസര്‍കോട് ഒരാള്‍ മരിച്ചു .കോണ്‍ഗ്രസിന്റെയും ലീഗിന്റെയും പാര്‍ട്ടി ഓഫീസുകള്‍ തകര്‍ത്തു.
ഹര്‍ത്താല്‍
പ്രകടനത്തിനിടെ കുഴഞ്ഞു വീണു മരിച്ചു
പി . ജയരാജനെ പോലീസ് അറസ്റ്റുചെയ്തതില്‍ പ്രതിഷേധിച്ച് സി .പി.എം
ആഹ്വാനം ചെയ്ത ഹർത്താൽ അനുകൂല പ്രകടനത്തിനിടെ പാർട്ടി പ്രവർത്തകൻ നായരങ്ങാടി
സ്വദേശി ഷണ്മുഖം (45) കുഴഞ്ഞ് വീണു മരിച്ചു. വടക്കാഞ്ചേരി
അഞ്ചുമൂർത്തി മംഗലത്ത് പ്രകടനത്തിനിടെയായിരുന്നു ഇത്.കണ്ണൂരിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ഉത്തരമേഖല എ.ഡി.ജി.പി രാജേഷ് ദിവാന്‍ പറഞ്ഞു. ആവശ്യമെങ്കില്‍ മാത്രമേ കണ്ണൂരില്‍
കേന്ദ്രസേനയെ ഉപയോഗിക്കൂ എന്നും അദ്ദേഹം പറഞ്ഞു.ജനങ്ങളുടെ ജീവനും സ്വത്തിനും, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സുരക്ഷയ്ക്കുമാണ് പൊലീസ് മുന്‍ഗണന
നല്‍കുന്നത്. അല്ലാതെ പാര്‍ട്ടി ഓഫീസുകളുടെ സുരക്ഷയ്ക്കല്ലെന്നും എ.ഡി.ജി.പി
പറഞ്ഞു.ആലപ്പുഴ ഡി.സി.സി പ്രസിഡന്റിന്റെ കാർ ഹർത്താലനുകൂലികൾ അടിച്ചു തകർത്തു.
ഓഫീസിനു നേർക്കും അക്രമം നടത്തി. ഓഫീസിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറും
അക്രമികൾ തകർത്തു.ഹർത്താലിനെ തുടർന്ന് കണ്ണൂരിൽ കനത്ത സുരക്ഷയാണ്
ഒരുക്കിയിരിക്കുന്നത്. സംസ്ഥാനം ആവശ്യപ്പെട്ടത് പ്രകാരം ദ്രുതകർമ്മസേനയുടെ രണ്ട്
കന്പനിയെ കണ്ണൂരിൽ വിന്യസിച്ചിട്ടുണ്ട്. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും
കണ്ണൂരിൽ അക്രമങ്ങൾക്ക് ശമനം വന്നിട്ടില്ല. പിണറായിയിൽ മൂന്ന് കോൺഗ്രസ് ഓഫീസുകൾ
അക്രമികൾ അടിച്ചുതകർത്തു. എടത്തോടുള്ള ലീഗ് ഓഫീസുകൾക്ക് നേരെയും
ആക്രമണമുണ്ടായി. കണ്ണൂർ സ്റ്റേഷൻ റോഡിലെ സി.പി.എംഓഫീസുകൾക്കു നേരെയും അക്രമം ഉണ്ടായി.കണ്ണൂരിൽ
ഇരുചക്ര വാഹനങ്ങളൊഴികെ മറ്റു വാഹനങ്ങൾ ഒന്നും നിരത്തിലിറങ്ങിയില്ല. കാഞ്ഞങ്ങാട്
പുല്ലൂരില്‍ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു.കോഴിക്കോട്
കൊടുവള്ളിയില്‍ കെ.എസ്.ആർ.ടി.സി ബസിനു നേരെ കല്ലേറുണ്ടായി. വില്യാപ്പള്ളിയില്‍
കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് കത്തിച്ചു.
കോട്ടയം തെള്ളകത്തും കല്ലേറില്‍ കെ.എസ്.ആർ.ടി.സി ബസ്സിന്റെ
ചില്ലുകള്‍ തകര്‍ന്നു. എറണാകുളം വൈപ്പിനിലും വയനാട് കല്‍പ്പറ്റയിലും സമരാനുകൂലികൾ
വാഹനങ്ങള്‍ തടഞ്ഞു. ദേശീയ പാതയില്‍ പാലക്കാട് പുതുശ്ശേരിയില്‍ സമരക്കാര്‍
വാഹനങ്ങള്‍ തടഞ്ഞു.മദ്ധ്യകേരളത്തിലും
ഹർത്താൽ ഏറെക്കുറെ പൂർണമാണ്. കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും സർവീസ്
നടത്തിയില്ല. ആലപ്പുഴയിൽ സർവീസ് നടത്തിയ കെ.എസ്.ആർ.ടിസി ബസിനു നേരെ സമരാനുകൂലികൾ
കല്ലെറിഞ്ഞു. ഇതേതുടർന്ന് സർവീസ് നിർത്തിവച്ചു.തെക്കൻ കേരളത്തെയും ഹർത്താൽ
സാരമായി ബാധിച്ചിട്ടുണ്ട്. ഇരുചക്ര വാഹനങ്ങൾ നിരത്തിലിറങ്ങി. ഓട്ടോ, ടാക്സികാറുകൾ, സ്വകാര്യ
ബസുകളും സർവീസ് നടത്തിയില്ല. തിരുവനന്തപുരത്ത് അക്രമ സംഭവങ്ങൾ ഒന്നും റിപ്പോർട്ട്
ചെയ്തിട്ടില്ല. പത്തനംതിട്ടയിൽ ഇന്നലെ രാത്രിയുണ്ടായ അക്രമത്തിൽ നാലു പേർക്ക്
വെട്ടേറ്റിട്ടുണ്ട്. തിരുവനന്തപുരം കിള്ളിപ്പാലത്ത വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ്
ഹർത്താലനുകൂലികൾ ആക്രമിച്ചു.നെടുമങ്ങാട് കെ.എസ്.ആർ.സി
ഓഫീസിൽ ജോലിക്കെത്തിയ രണ്ട് കണ്ടക്‌ടർമാരെ സമരാനുകൂലികൾ മർദ്ദിച്ചു. ഇവരെ
നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടാക്കട കെ.എസ്.ആർ.ടി.സി
ഡിപ്പോയിൽ സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസും ഹർത്താലനുകൂലികൾ തകർത്തു.മാദ്ധ്യമ
പ്രവർത്തകരുടെ നേർക്കും സി.പി.എം അനുകൂലികളുടെ ആക്രമണം നടന്നു. കാസർകോട്
ഏഷ്യാനെറ്റ് ക്യാമാറാമാൻ സുനിൽകുമാറിനെ തല്ലി. തൊടുപുഴയിൽ മാതൃഭൂമി ഓഫീസ്
ആക്രമിച്ചു. സബ് എഡിറ്റർ വേണുഗോപാലിനെ മർദ്ദിച്ചു. വീക്ഷണം കൊച്ചി ലേഖകനായ ഷിജുവിന്റെ ആലപ്പുഴ ചാരുംമൂട്ടിലെ
വീടാക്രമിച്ച് ഷിജുവിന്റെയും കുടുംബാംഗങ്ങളെയും മർദ്ദിച്ചു.
ജയരാജന്‍ തെറ്റ് ചെയ്തോ
ഇല്ലയോ എന്ന് എനിക്ക് അറിയില്ല. പക്ഷെ ഒരു തെറ്റും ചെയ്യാത്ത പാവം ജനങ്ങളോട്
എന്തിന്‍റെ പേരിലാണ് ഈ ഹര്‍ത്താല്‍ അടിച്ചു ഏല്‍പ്പിക്കുന്നത്. ഇവിടെ സി പി
എമ്മിനെ തകര്‍ക്കാന്‍ തിരുവഞ്ചൂര്‍ ശ്രമിക്കുന്നു എന്നാണെങ്കില്‍ അതിനു ഇവനൊക്കെ
ചെയ്യേണ്ടത് തിരുവന്ചൂരിന്റെ വീട്ടിലോ ഓഫീസിലോ പോയി ഹര്‍ത്താല്‍ നടത്തണം. എന്ത്
കൊള്ളരുതായ്മ ചെയ്താലും ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ ആരോപണം ഉന്നയിച്ചു
അതില്‍നിന്ന് രക്ഷപെടാം എന്നാ അഹങ്കാരം കളയണം .തിരുവഞ്ചൂര്‍ കള്ള കേസ് എടുത്തു എങ്കില്‍
പോയി കോടതിയില്‍ നിന്ന് എന്ത് കൊണ്ട് ഒരു അനുകൂല വിധി വാങ്ങി വരാന്‍ കഴിയുന്നില്ല...
എന്ത് കൊണ്ട് കേസ് കൊടുക്കുന്നില്ല.. പകരം എന്തിനീ പൊതുജനത്തെ .സി.പി.എം
ആഹ്വാനം ചെയ്തിരിക്കുന്ന 12 മണിക്കൂര്‍ ഹര്‍ത്താലില്‍ സംസ്ഥാനത്ത് വ്യാപക
അക്രമം. കോണ്‍ഗ്രസിന്റേയും, ലീഗിന്റേയും ഓഫീസുകള്‍ക്ക് നേരെ
ആക്രമണം തുടരുന്നു. കോണ്‍ഗ്രസിന്റെ മാത്രം 50 ലധികം ഓഫീസുകള്‍
തകര്‍ക്കപ്പെട്ടു. കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ നേരെ പല ജില്ലകളിലും
കല്ലേറുണ്ടായി. പ്രധാനപാതകളില്‍ വാഹനങ്ങള്‍ തടഞ്ഞു. ബസ്സ് ജീവനക്കാരെ മര്‍ദിച്ചു.
ചിലയിടങ്ങളില്‍ പത്രക്കെട്ടുകള്‍ കത്തിച്ചു. തൊടുപുഴയില്‍ മാതൃഭൂമി ലേഖകന്‍
വേണുഗോപാലിനെ കയ്യേറ്റം ചെയ്തു. തൊടുപുഴ നഗരത്തിലെ മാതൃഭൂമിയുടെ ഓഫീസില്‍
അതിക്രമിച്ച് കയറിയ സംഘം വേണുഗോപാലിനെ പിടിച്ചുതള്ളുകയും കാമറ പിടിച്ചുവാങ്ങുകയും
ചെയ്തു. പാലക്കാട് പുത്തൂരില്‍ മാതൃഭൂമി ഓഫീസിന് നേര്‍ക്ക് ബൈക്കിലെത്തിയ രണ്ടംഗ
സംഘം കല്ലെറിഞ്ഞു. ഓഫീസ് ബോര്‍ഡ് തകര്‍ന്നു. പാലക്കാട് നഗരത്തിലെ മാതൃഭൂമി
ബ്യൂറോയ്ക്ക് നേരേയും കല്ലേറുണ്ടായി.ആലപ്പുഴ ഡി.സി.സി
ഓഫീസ് ഹര്‍ത്താല്‍ അനുകൂലികള്‍ തല്ലിത്തകര്‍ത്തു. പ്രകടനം കഴിഞ്ഞ് മടങ്ങുമ്പോഴാണ്
ആക്രമണമുണ്ടായത്. ഓഫീസിലെ നേതാക്കളുടെ ചിത്രങ്ങള്‍ എറിഞ്ഞു തകര്‍ത്തു. ഓഫീസിന്
പുറത്തുണ്ടായിരുന്ന ഡി.സി.സി പ്രസിഡന്റിന്റെ കാര്‍ അടിച്ചു തകര്‍ത്തു. സമീപത്തായി
പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളേയും പ്രതിഷേധക്കാര്‍ വെറുതെവിട്ടില്ല.കണ്ണൂര്‍ ജില്ലയില്‍ മാത്രം പതിനാലോളം കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്തു.
കൂത്തുപറമ്പില്‍ സോഷ്യലിസ്റ്റ് ജനതയുടെ ഓഫീസ് തകര്‍ത്തു. മാവിലായി, കോട്ടം, ചാവശ്ശേരി, മധുക്കോത്ത്
തുടങ്ങിയ സ്ഥലങ്ങളിലെ കോണ്‍ഗ്രസ് ഓഫീസുകളും തകര്‍ക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു.
പയ്യന്നൂരിലും മൂവാറ്റുപുഴയ്ക്കടുത്ത് കല്ലൂര്‍ക്കാട്ടും പത്രക്കെട്ടുകള്‍
കത്തിച്ചു.കാഞ്ഞങ്ങാട് പുല്ലൂരില്‍ കോണ്‍ഗ്രസ് ഓഫീസിന്
തീയിട്ടു. പിണറായിയില്‍ മൂന്നു കോണ്‍ഗ്രസ് ഓഫീസുകള്‍ അടിച്ചുതകര്‍ത്തു. എടത്തോട്
ലീഗ് ഓഫീസിന് നേര്‍ക്കും ആക്രമണമുണ്ടായി. വിവിധ സ്ഥലങ്ങളിലായി പത്തോളം ലീഗ്
ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. ഇതിനിടെ കണ്ണൂര്‍ സ്റ്റേഷന്‍ റോഡിലെ സി.പി.എം
ലോക്കല്‍ കമ്മിറ്റി ഓഫീസ് തകര്‍ക്കപ്പെട്ടു. കണ്ണൂര്‍ മാവിലായി, പെരളശേരി കോട്ടയം എന്നിവടങ്ങളിലെ ജവഹര്‍ വായനശാലകള്‍ ആക്രമിക്കപ്പെട്ടു
കോഴിക്കോട് കൊടുവള്ളിയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സിന് നേര്‍ക്ക്
കല്ലേറുണ്ടായി. കോഴിക്കോട് നാദാപുരത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കട
അഗ്നിക്കിരയാക്കി. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പൊക്കന്റെ പലചരക്ക് കടയാണ്
കത്തിച്ചത്. വില്യാപ്പള്ളിയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് കത്തിച്ചു.തിരുവനന്തപുരം നെടുമങ്ങാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ഡ്യൂട്ടിക്ക്
ഹാജരായ രണ്ട് ജീവനക്കാരെ ഹര്‍ത്താല്‍ അനുകൂലികള്‍ മര്‍ദ്ദിച്ചു. ഇവരെ നെടുമങ്ങാട്
താലൂക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കാട്ടാക്കട സ്‌റ്റേഷന്‍ മാസ്റ്ററുടെ മുറി
അടിച്ചുതകര്‍ത്തു.കോട്ടയം തെള്ളകത്തും കല്ലേറില്‍
കെ.എസ്.ആര്‍.ടി.സി ബസ്സിന്റെ ചില്ലുകള്‍ തകര്‍ന്നു. എറണാകുളം വൈപ്പിനിലും വയനാട്
കല്‍പ്പറ്റയിലും വാഹനങ്ങള്‍ തടഞ്ഞു. ആലപ്പുഴയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സിന്
നേരെയുണ്ടായ കല്ലേറില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. കായംകുളത്ത് കോണ്‍ഗ്രസ് ഓഫീസിന്
നേരെ പെട്രോള്‍ ബോംബെറിഞ്ഞു.ദേശീയ പാതയില്‍ പാലക്കാട് പുതുശ്ശേരിയില്‍ സമരക്കാര്‍
വാഹനങ്ങള്‍ തടഞ്ഞു. കെ.എസ്.ആര്‍.ടി.സി ബസ്സിന് നേര്‍ക്കും ഇവിടെ കല്ലേറുണ്ടായി. ഹര്‍ത്താലിനോടനുബന്ധിച്ചുണ്ടായ
സംഘര്‍ഷത്തിനിടെ കാസര്‍കോട് ജില്ലയില്‍ ഒരാള്‍ മരിച്ചു. ഡി.വൈ.എഫ്.ഐ ഉദുമ
അമ്പങ്ങാട് ചീക്കാനം യൂണിറ്റ് പ്രസിഡന്റ് മനോജ് (24)ആണ്
മരിച്ചത്. സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ തച്ചങ്ങാട് ലോക്കല്‍ സെക്രട്ടറി
കരുണാകരനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഹര്‍ത്താലുമായി ബന്ധപ്പെട്ട് നടത്തിയ
പ്രകടനത്തിന് ശേഷം പിരിഞ്ഞ് പോകവെയാണ് സംഘര്‍ഷമുണ്ടായത്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ
നിലനില്‍ക്കുകയാണ്.എറണാകുളത്തെ സി.പി.എം. മാര്‍ച്ചിന്റെ വീഡിയോയ്ക്ക് ഇവിടെ
ക്ലിക്ക് ചെയ്യുക
No comments:
Post a Comment