Pages

Friday, August 17, 2012

ജവാന്‍ പ്രശാന്തിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി


ജവാന്‍ പ്രശാന്തിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
കശ്മീരില്‍ സൈനികസേവനത്തിനിടെ അപകടത്തില്‍ മരിച്ച ജവാന്‍ പ്രശാന്തിന് ആയിരങ്ങളുടെ അന്ത്യഞ്ജലി. വ്യാഴാഴ്ച രാവിലെ പത്തുമണിയോടെ ജന്മനാടായ കൊട്ടാരക്കര  മൈലത്ത് എത്തിച്ച മൃതദേഹം ഒരുനോക്ക് കാണാനും അന്തിമോപചാരം അര്‍പ്പിക്കാനുമായി ജനസഞ്ചയം ഒഴുകിയെത്തി. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് മൃതദേഹം സംസ്‌കരിച്ചത്.തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം രാവിലെ എട്ടിന് സൈനികവാഹനത്തിലാണ് കൊട്ടാരക്കരയിലേക്ക് കൊണ്ടുവന്നത്. ആയൂരില്‍നിന്ന് വിലാപയാത്ര ആരംഭിച്ചു. മൈലത്ത് എത്തിച്ച മൃതദേഹം ആദ്യം ദേവിവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മുറ്റത്ത് പൊതുദര്‍ശനത്തിന് വച്ചു. ജനപ്രതിനിധികളും നാട്ടുകാരും പുഷ്പചക്രം അര്‍പ്പിച്ചു.പന്ത്രണ്ടുമണിയോടെ മൃതശരീരം വീട്ടിലെത്തിച്ചു. ബന്ധുക്കളും സുഹൃത്തുകളുമടക്കം വന്‍ ജനാവലി അവിടെയും കാത്തുനില്‍പ്പുണ്ടായിരുന്നു. മൃതദേഹം വീട്ടിലേക്ക് എടുത്തതോടെ ദുഃഖം അണപൊട്ടി. സ്ത്രീകളടക്കമുള്ളവര്‍ വാവിട്ടുകരഞ്ഞു. മൃതദേഹം സൂക്ഷിച്ചിരുന്ന പെട്ടി തുറന്നതോടെ നിലവിളി ഉച്ചത്തിലായി. അമ്മയെയും ഭാര്യയെയും സഹോദരിയെയും ബന്ധുക്കള്‍ താങ്ങി മൃതശരീരത്തിന് അടുത്തെത്തിച്ചു. ഇവരുടെ കരച്ചില്‍ മറ്റുള്ളവരുടെ കണ്ണുകളെയും ഈറനണിയിച്ചു. ഒന്നരയോടെ മൃതദേഹം ചിതയിലേക്കെടുത്തു.കൊടിക്കുന്നില്‍ സുരേഷ് എം.പി., എം.എല്‍.എ.മാരായ അഡ്വ. പി.അയിഷാപോറ്റി, ചിറ്റയം ഗോപകുമാര്‍, കളക്ടര്‍ പി.ജി.തോമസ്, കൊട്ടാരക്കര റൂറല്‍ എസ്.പി. കെ.ബി.ബാലചന്ദ്രന്‍, തഹസില്‍ദാര്‍ ആര്‍.സുമീതന്‍ പിള്ള, ജില്ലാ പഞ്ചായത്ത് അംഗം പാത്തല രാഘവന്‍, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഇന്ദിര, മുന്‍ എം.എല്‍.എ.മാരായ എഴുകോണ്‍ നാരായണന്‍, ബി.രാഘവന്‍, പൂര്‍വ്വ സൈനിക പരിഷത്ത് സംസ്ഥാന സെക്രട്ടറി എസ്.സേതുമാധവന്‍, ബി.ജെ.പി.സംസ്ഥാന സെക്രട്ടറി ശ്യാംകുമാര്‍, ജില്ലാ പ്രസിഡന്റ് വയയ്ക്കല്‍ മധു, കോണ്‍ഗ്രസ് നേതാക്കളായ അഡ്വ. അലക്‌സ് മാത്യു, ഒ.രാജന്‍, പി.ഹരികുമാര്‍, സി.പി.എം.ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ. വി.രവീന്ദ്രന്‍ നായര്‍, പി.ശിവരാമന്‍, സി.പി.ഐ.മണ്ഡലം സെക്രട്ടറി എ.മന്മഥന്‍ നായര്‍, ആര്‍.എസ്.പി.മണ്ഡലം സെക്രട്ടറി ജി.സോമശേഖരന്‍ നായര്‍, മൈലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.സുരേഷ് കുമാര്‍, അശോക്കുമാര്‍, ആര്‍.ദിവാകരന്‍, എം.സി.വത്സന്‍, പുത്തൂര്‍ തുളസി തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. സുബേദാര്‍ ശശികുമാര്‍, മറ്റ് സൈനിക ഉദ്യാഗസ്ഥര്‍ തുടങ്ങിയവര്‍ മൃതദേഹത്തെ അനുഗമിച്ചു. കൊട്ടാരക്കരയിലെ സാംസ്ക്കാരിക സംഘടന കള്‍ക്ക് വേണ്ടി നിരവധി പേര്‍അന്തിമോപചാരം അര്‍പ്പിച്ചു .കേരള കാവ്യകലാ സാഹിതി , ഗാന്ധിയ നവശക്തി സംഘം  എന്നീ സംഘടനകള്‍ക്ക് വേണ്ടി  പ്രൊഫ്. ജോണ്‍ കുരാക്കാര്‍ , സരസന്‍ കൊട്ടാരക്കര ,പ്രൊഫ്. മോളി കുരാക്കാര്‍  ഏന്നിവര്‍  പങ്കടുത്ത്  പുഷ്പപ ചക്രം  അര്‍പ്പിച്ചു .കഴിഞ്ഞ ശനിയാഴ്ചയാണ് മൈലം വേണുസദനത്തില്‍ വേണുഗോപാലന്‍ നായരുടെയും ചന്ദ്രമതിയമ്മയുടെയും മകന്‍ പ്രശാന്തിനെ ലഡാക്കിലെ ലേയില്‍ സിയോക് നദിയില്‍ അപ്രതീക്ഷിതമായി ഉണ്ടായ വെള്ളപ്പൊക്കത്തില്‍ പെട്ട് കാണാതായത്. 

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: