തുഴച്ചില്‍:--- -
സ്വര്‍ണ്
സിങ് ക്വാര്‍ട്ടര്‍ ഫൈനലില്‍
.
ഇന്ത്യയ്‌ക്ക് നിരാശ തുടര്‍ക്കഥയായ ലണ്ടന്‍ ഒളിമ്പിക്‌സില്‍
ഞായറാഴ്‌ച പ്രതീക്ഷയുടെ നേരിയ വെട്ടം തെളിഞ്ഞു വരുന്നു. തുഴച്ചില്‍, ടേബിള്‍
ടെന്നിസ് ഇനങ്ങളില്‍ ഇന്ത്യന്‍ താരങ്ങള്‍ മുന്നേറുന്നു. ബോക്‌സിങ്ങില്‍ വിജേന്ദര്‍
പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചതിനു പിന്നാലെയാണ് ഇത്.
അപ്രീക്ഷിതമായ മറ്റൊരു മുന്നേറ്റമാണ് പുരുഷ സ്‌കള്‍
വിഭാഗത്തില്‍ ഇന്ത്യയ്‌ക്ക് ഉണ്ടായത്. പുരുഷ വിഭാഗം സ്‌കള്‍ ഇനത്തില്‍ ഇന്ത്യന്‍
താരം സ്വര്‍ണ് സിങ് ക്വാര്‍ട്ടര്‍ റൗണ്ടില്‍ പ്രവേശിച്ചത് തികച്ചു
അപ്രതീക്ഷിതമായാണ്.
2 കിലോമീറ്റര്‍ ദൂരം 7:00:49 സെക്കന്റുകളില്‍
ഒന്നാമതായി ഫിനിഷ് ചെയ്‌താണ് സ്വര്‍ണ് സിങ് ക്വാര്‍ട്ടര്‍ പ്രവേശം
നേടിയിരിക്കുന്നത്. ആദ്യ നാല് സ്ഥാനക്കാരില്‍ ഒരാളായാണ് അദ്ദേഹം ക്വാര്‍ട്ടറില്‍
എത്തിയിരിക്കുന്നത്. ചൊവ്വാഴ്‌ചയാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം.അതേസമയം
അമ്പെയ്‌ത്തില്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയുണ്ടായി. ദീപിക
കുമാരിയുടെ നേതൃത്വത്തിലുള്ള വനിതാ ടീം ഡെന്‍മാര്‍ക്ക് ടീമിനോട് തോറ്റ്
പുറത്തായി. വനിതകളുടെ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളിലും ഇന്ത്യന്‍ താരങ്ങള്‍
പുറത്തായി.ശനിയാഴ്‌ച അമ്പെയ്‌ത്തില്‍ ഇന്ത്യയുടെ പുരുഷ ടീമും പുറത്തായിരുന്നു.
ചേബിള്‍ ടെന്നിസ് പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ സൗമ്യജിത്ത് ഘോഷ് പുറത്തായി.
ആദ്യ മത്സരത്തില്‍ മെക്‌സിക്കന്‍ എതിരാളിയെ അട്ടിമറിച്ച് വിജയം നേടിയ സൗമ്യജിത്ത്
മെഡല്‍ പ്രതീക്ഷ ഉണര്‍ത്തിയിരുന്നു.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment