അജ്ഞാത സുന്ദരിയെ തിരിച്ചറിഞ്ഞു.
ലണ്ടൻഒളിമ്പിക്സിന്റെ
മാർച്ച് പാസ്റ്റിൽ ഇന്ത്യൻ ടീമംഗങ്ങൾക്കൊപ്പം നടന്ന അജ്ഞാത സുന്ദരിയെ
തിരിച്ചറിഞ്ഞു. ബാംഗ്ളൂരിൽ നിന്നുള്ള ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ ഹണിയാണ് ആ
യുവതി. ടീമിനൊപ്പം മാർച്ച് പാസ്റ്റിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ ഹണി, സോഷ്യൽ നെറ്റ്വർക്കിംഗ്
സൈറ്റായ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് സുഹൃത്തുക്കൾ ഇവരെ തിരിച്ചറിഞ്ഞത്.
എന്നാൽ തന്നെ തിരിച്ചറിഞ്ഞുവെന്ന വിവരം പുറത്തായതോടെ ഹണി ഫേസ്ബുക്ക് അക്കൗണ്ട് നിർജ്ജീവമാക്കിയിട്ടുണ്ട്.പഠനത്തിന്
ശേഷം ലണ്ടനിലാണ് ഹണി താമസിക്കുന്നതെന്നാണ് വിവരം.ഉദ്ഘാടന ചടങ്ങിൽ
ദേശീയപതാകയുമേന്തി ഇന്ത്യൻ ടീമിനെ നയിച്ച സുശീലിന്റെ തൊട്ടുപിന്നിലായാണ് ചുവന്ന
ഷർട്ടും നീല പാന്റ്സുമണിഞ്ഞ ഹണി സ്റ്റേഡിയത്തിലൂടെ നടന്നത്. ഇന്ത്യൻ
സംഘത്തിൽപ്പെട്ടതാണെന്ന ധാരണയിലായിരുന്നു കാഴ്ചക്കാർ. എന്നാൽ മാർച്ച്
പാസ്റ്റിനുശേഷമാണ് ഇവരാരെന്ന് ടീമംഗങ്ങൾ ചോദിക്കാൻ തുടങ്ങിയത്. അപ്പോഴേക്കും
സുന്ദരി സ്ഥലംവിട്ടിരുന്നു.
ഇന്ത്യൻ ടീമിനെ സ്റ്റേഡിയത്തിന്റെ വാതിലിൽ നിന്ന് ഗ്രൗണ്ടിനടുത്തേക്ക് എത്തിക്കാൻ സംഘാടകർ നിയോഗിച്ചതാണിവരെ. ട്രാക്ക് തുടങ്ങുന്നിടം വരെയായിരുന്നു ഇവർക്ക് ഡ്യൂട്ടി. എന്നാൽ ഇവർ ടീമിനൊപ്പം തുടർന്നും നടക്കുകയായിരുന്നു. ഇന്ത്യൻ ടീമിന് ടി.വി സംപ്രേഷണത്തിൽ ആകെ കുറച്ചുസമയമാണ് കിട്ടിയത്. ഈ സമയമത്രയും അത്‌ലറ്റുകൾക്ക് പകരം കാമറകൾ ഈ സുന്ദരിയെയാണ് ഫോക്കസ് ചെയ്തത്.
പ്രൊഫ്.ജോണ്‍
കുരാക്കാര്‍
No comments:
Post a Comment