സമാനതകളില്ലാത്ത ക്രൂരത
ആയിരത്തോളം മുസ്ലിംകള്‍ അടങ്ങിയ
ക്രൊക്രജറിലെ ബടിപാര ഖാനിബ്ബാസ് ഗ്രാമം അന്ന് ഭയന്നുവിറക്കയായിരുന്നു. രാവിലെ
മുതല്‍ എല്ലാവരും ഗ്രാമം സംരക്ഷിക്കാനുള്ള പെടാപ്പാടിലായിരുന്നു. ആരും അന്ന്
വയലിലേക്ക് പോയില്ല. കുട്ടികളെ കുടിലിനകത്താക്കി വാതിലടച്ചു. മൃഗങ്ങളെ സുരക്ഷിതമാക്കാനുള്ള
തിരക്കിലായിരുന്നു സ്ത്രീകള്‍. അക്രമികള്‍ തൊട്ടടുത്തെത്തിയെന്നതിന് ഉറപ്പായി
സമീപഗ്രാമത്തില്‍നിന്ന് കുടിലുകള്‍ കത്തിയ പുക ഉയരുന്നു. യുവാക്കള്‍ കത്തികളും
വടികളുമായി ഗ്രാമത്തിലേക്കുള്ള വഴികളടച്ച് കാവല്‍ നിന്നു. പക്ഷേ, എന്തു ഫലം. ‘സൈനിക വേഷമിട്ട 30ഓളം ബോഡോ കലാപകാരികള്‍ തോക്കുകളുമായാണ്
ഇരച്ചുകയറിയത്. ഞങ്ങള്‍ക്ക് ചെറുത്തുനില്‍ക്കാനായില്ല. കണ്‍മുന്നിലിട്ട് അവര്‍
ഒരാളെ വെടിവെച്ചുകൊന്നു. വീടുകള്‍ക്ക് തീയിട്ടു. കൃഷിയിടം കൊള്ളയടിച്ചു. തുടര്‍ന്ന്
തോക്കുമുനയില്‍ നിര്‍ത്തി ഞങ്ങളോട് കല്‍പിച്ചു. ഇവിടം വിട്ടുപോവുക’. ക്രൊക്രജറിലെ അഭയാര്‍ഥി ക്യാമ്പില്‍
കഴിയുന്ന ന്യാന്‍ അലി (22) പറയുന്നു. ‘തെഹല്‍കയാണ്’ സമാനതകളില്ലാത്ത ക്രൂരതയൂടെ അനുഭവങ്ങള്‍ പുറത്തുവിട്ടത്.
ബി.എല്‍.ടി (ബോഡോ
ലിബറേഷന്‍ ടൈഗേഴ്സ്) എന്‍.ഡി.എഫ്.പി ( നാഷനല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോ
ലാന്‍ഡ്) തുടങ്ങിയ വിമത ബോഡോ സംഘടനകളിലെ ആളുകളാണ് കലാപത്തില്‍ സജീവമായി
പങ്കെടുത്തത്. ഇതില്‍ പരിചയമുള്ളവരുമുണ്ടെന്ന് ഗ്രാമീണര്‍ പറഞ്ഞു. സായുധകലാപത്തിന്‍െറ
വഴിയിലായിരുന്നതുകൊണ്ട് തോക്ക് സുലഭമായി ഇവരുടെ കൈയിലുണ്ട്. ന്യൂനപക്ഷ സമുദായങ്ങള്‍
തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങള്‍ തേടി ഇവര്‍ പരക്കം പായുകയായിരുന്നു.ഗുജറാത്ത്
മോഡല്‍ ആസൂത്രിത ന്യൂനപക്ഷവേട്ടയാണ് അസമിലും നടന്നതെന്നാണ് വിലയിരുത്തല്‍.മരണസംഖ്യ
ഔദ്യാഗികമായി കണക്കിനേക്കാള്‍ എത്രയോ അധികമാണെന്നാണ് ഗ്രാമീണര്‍ പറയുന്നു.
ഉറ്റവരില്ലാത്ത നൂറുകണിക്കിന് കുട്ടികളെ അഭയാര്‍ഥി ക്യാമ്പുകളില്‍ കാണാം.കൊക്രജറിലെ
ഒരു ചെറിയ സ്കൂളാണ് അഭയാര്‍ഥി ക്യാമ്പാക്കി മാറ്റിയത്. അഞ്ചു മുറികള്‍ മാത്രമുള്ള
ഈ സ്കൂളില്‍ 5000ത്തോളം പേരാണുള്ളത്. 10 ഗര്‍ഭിണികള്‍കൂടിയുള്ള ഇവിടേക്ക് കഴിഞ്ഞ
നാലു ദിവസമായി ഒറ്റ ഡോക്ടര്‍പോലും എത്തിയിട്ടില്ല. അരിയും വെള്ളവുമെല്ലാം അധികൃതര്‍
റേഷന്‍പോലെ എത്തിക്കുകയാണ്.
പ്രൊഫ്. ജോണ്‍
കുരാക്കാര്‍
No comments:
Post a Comment