ഇന്ത്യയ്‌ക്ക്
ആദ്യ മെഡല്‍;
ഗഗന്‍
നരംഗിന് വെങ്കലം
തോല്‍വി പരമ്പരയ്‌ക്കൊടുവില്‍ ഇന്ത്യയ്‌ക്ക് ലണ്ടന്‍
ഒളിംപിക്‌സില്‍ മെഡല്‍ നേട്ടം. 10 മീറ്റര്‍ എയര്‍ റൈഫ്‌ളിങ്ങില്‍ വെങ്കല
മെഡല്‍ നേടി ഗഗന്‍ നരംഗ് ഇന്ത്യയുടെ അഭിമാനമായി. നേരിയ വ്യത്യാസത്തിലാണ് നരംഗിന്
സ്വര്‍ണ മെഡല്‍ നഷ്ടമായത്.
ലണ്ടന്‍ ഒളിംപിക്‌സിലെ ഇന്ത്യയുടെ ആദ്യ മെഡല്‍ നേട്ടം ആണ്
ഗഗന്‍ നരംഗിന്റേത്. എന്നാല്‍ അതേ മത്സരയിനത്തില്‍ നിലവിലെ ഒളിംപിക്‌സ് സ്വര്‍ണ്ണ
മെഡല്‍ ജേതാവും, ഇത്തവണത്തെ ഇന്ത്യുടെ മെഡല്‍ പ്രതീക്ഷയുമായ അഭിനവ് ബിന്ദ്ര പുറത്തായി.പ്രാഥമിക
റൗണ്ടില്‍ 594 പോയിന്റുകള്‍ നേടി പതിനാറാമനാകാനേ ബിന്ദ്രയ്‌ക്ക്
ആയുള്ളു. എന്നാല്‍ 600ല്‍ 598
പോയിന്റുകളോടെ മൂന്നാം സ്ഥാനം നേടിയാണ് നരംഗ് ഫൈനല്‍ പ്രവേശം നേടിയത്.
ഇതോടെ ലണ്ടന്‍ ഒളിംപിക്‌സ് 2012ല്‍ മെഡല്‍ നേടുന്ന ആദ്യ
ഇന്ത്യന്‍ താരമായി മാറി ഗഗന്‍ നരംഗ്. ബീജിങ് ഒളിംപിക്‌സില്‍ നരംഗിന് ഫൈനലില്‍
എത്താന്‍ പറ്റിയിരുന്നില്ല. മൂന്ന് ലോക ചാമ്പ്യന്‍ഷിപ്പുകളിലും, രണ്ട് കോമണ്‍ വെല്‍ത്ത് ഗെയിംസുകളിലുമായി എട്ട് സ്വര്‍ണ്ണം
നേടിയിട്ടുണ്ട് ഇതുവരെ നരംഗ്. ഒരു ഒളിംപിക്‌സ് മെഡല്‍ മാത്രമാണ് നരംഗിന്
ഇതുവരെ ലഭിക്കാതിരുന്നത്. ഈ മെഡല്‍ നേട്ടത്തോടെ ആ പോരായ്‌മയും നികന്നു.
ഇത് മൂന്നാം തവണയാണ് നരംഗ് ഒളിംപിക്‌സില്‍
പങ്കെടുക്കുന്നത്. എന്നാല്‍ ആദ്യമായാണ് അദ്ദേഹത്തിന് മെഡല്‍ നേടാനാവുന്നത്.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment