സുനിതാ
വില്യംസ് വീണ്ടും ബഹിരാകാശത്തേക്ക്
റഷ്യക്കാരനായ യൂറി മലെന്‍ചെങ്കോ, ജപ്പാനില്‍
നിന്നുള്ള അകിഹികോ ഹോഷിദെ എന്നിവരാണ് സുനിതയുടെ സഹയാത്രികര്‍. അന്താരാഷ്ട്ര
ബഹിരാകാശ നിലയത്തില്‍ എത്തിയാലുടന്‍ എക്‌സ്‌പെഡിഷന്‍ 33
എന്നു പേരിട്ട ദൗത്യത്തിന്റെ നേതൃത്വം സുനിത ഏറ്റെടുക്കും. ഇന്ത്യയിലെ ഗുജറാത്തില്‍
നിന്ന് കുടിയേറിയ ദീപക് പാണ്ഡ്യയുടെ മകളായ സുനിത ഇതിനു മുമ്പ് 2006ലാണ്
ബഹിരാകാശ യാത്ര നടത്തിയത്. ഒറ്റയടിക്ക് ഏറ്റവും കൂടുതല്‍ നാള്‍ ബഹിരാകാശത്ത്
കഴിഞ്ഞ വനിതയെന്ന റെക്കോഡിനുടമയാണ് സുനിത വില്യംസ്. ബഹിരാകാശ നടത്തത്തിന്റെ
കാര്യത്തിലും സുനിതയുടെ പേരില്‍ റെക്കോഡുണ്ട്.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment