Pages

Sunday, July 15, 2012

ജിദ്ദയില്‍ മലയാളി ബോട്ട് മെക്കാനിക് മുങ്ങിമരിച്ചു


ജിദ്ദയില്‍ മലയാളി ബോട്ട് മെക്കാനിക് 
മുങ്ങിമരിച്ചു 
    അക്ബര്‍ പൊന്നാനി

നഗരമധ്യത്തില്‍ നിന്നു എഴുപതു കിലോമീറ്റര്‍ അകലെയുള്ള ദഹ്ബാനിലെ കടലില്‍ ഉണ്ടായ ബോട്ടപകടത്തില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു. മലപ്പുറം എ.ആര്‍. നഗര്‍ ഇരുമ്പുചോല അത്താണിസ്വദേശി പരേതനായ ചിറക്കപറമ്പില്‍ വേലായുധന്റെ മകനും ജിദ്ദയിലെ ദുര്‍റത്തുല്‍ അരൂസ് ഉല്ലാസകേന്ദ്രത്തിലെ മറൈന്‍ മെക്കാനിക്കുമായ സി.പി. രതീഷ് (29) ആണ് മരിച്ചത്. 
ബോട്ടില്‍ അറ്റകുറ്റപ്പണി നടത്തിയശേഷം ട്രയല്‍ റണ്ണിങ് നടത്തുകയായിരുന്നു രതീഷ്. കടലില്‍ നൂറുകിലോമീറ്റര്‍ദൂരം ട്രയല്‍റണ്‍നടത്തി തിരികെ വരികയായിരുന്ന ബോട്ട് കോസ്റ്റല്‍ഗാര്‍ഡ് സ്ഥാപിച്ചിരുന്ന നിയന്ത്രണ സംവിധാനത്തില്‍ തട്ടിമറിയുകയായിരുന്നു. ഒരു നീന്തല്‍ വിദഗ്ധന്‍ അല്ലായിരുന്ന രതീഷിന്റെകൂടെ ബോട്ടില്‍ മറ്റുജീവനക്കാര്‍ ഉണ്ടായിരുന്നുമില്ല. 

വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. വിവരമറിഞ്ഞതിനെത്തുടര്‍ന്ന് കോസ്റ്റല്‍ സേനയും മുങ്ങല്‍ വിദഗ്ധരുംചേര്‍ന്ന് നടത്തിയ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്. അഞ്ചുവര്‍ഷമായി രതീഷ് ഉല്ലാസകേന്ദ്രത്തില്‍ മെക്കാനിക് ആയി ജോലിചെയ്തു വരികയായിരുന്നു. വിവാഹിതനാണ്. രജീഷ്, രശ്മി, രജനി എന്നിവര്‍ സഹോദരങ്ങളാണ്.
 മൃതദേഹം മഹ്ജരിലെ കിങ് അബ്ദുല്‍ അസീസ് ആസ്പത്രി മോര്‍ച്ചറിയില്‍. നിയമനടപടികള്‍ക്കുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഇതിനുള്ള അപേക്ഷ നാട്ടില്‍നിന്ന് ലഭിച്ചതായി സുഹൃത്തുക്കളായ ശരീഫ് കാവുങ്ങല്‍, സിദ്ദിഖ് എന്നിവര്‍ പറഞ്ഞു. 

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: