താന്‍സാനിയന്‍
ബോട്ടപകടം:
27 മൃതദേഹങ്ങള്‍ കണ്ടെടുത്തു
ദാര്‍ എസ് സലാം: താന്‍സാനിയായില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ 27 പേരുടെ
മൃതദേഹം കണ്ടെടുത്തു. ഇതില്‍ രണ്ടുപേര്‍ യൂറോപ്യന്‍മാരാണ്. 280 പേരാണ് ബോട്ടിലുണ്ടായിരുന്നത്. നൂറോളം പേരെയാണ് കാണാതായിട്ടുള്ളത്. ഇതില്‍
ഭൂരിഭാഗവും മരിച്ചിരിക്കാമെന്നാണ് നിഗമനം. 142 പേരെയാണ്
ഇതുവരെ രക്ഷപ്പെടുത്തിയത്. കാറ്റിലും തിരമാലയിലും പെട്ടാണ് ബോട്ട് ഇന്ത്യന്‍ മഹാസമുദ്രത്തില്‍
വെച്ച് തകര്‍ന്നത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. സീഗല്‍ എന്ന സ്വകാര്യ
കമ്പനിയുടെതാണ് ബോട്ട്. ദാര്‍ എസ് സലാമില്‍ നിന്ന് സാന്‍സിബാറിലേക്ക്
പോകുകയായിരുന്നു ബോട്ട്. സാന്‍സിബാറിനടുത്ത് ബുധനാഴ്ച്ചയാണ് ബോട്ട് മറിഞ്ഞത്.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment