Pages

Sunday, June 3, 2012

PLANE CRASH IN NIGERIA'S COMMERCIAL CAPITAL LAGOS


നൈജീരിയയില്‍
 വിമാനാപകടം: 153 പേര്‍ മരിച്ചു

നൈജീരിയന്‍ നഗരമായ ലാഗോസില്‍ വിമാനം തകര്‍ന്ന് 153 പേര്‍ മരിച്ചു. തലസ്ഥാനമായ അബൂജയില്‍നിന്ന്‌ലാഗോസിലേക്ക് വരികയായിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. രണ്ടുനില കെട്ടിടത്തിനുമുകളില്‍ തകര്‍ന്നുവീണ വിമാനത്തിന് തീപ്പിടിച്ചു.ദാന എയര്‍ലൈന്‍ വിമാനമാണ് തകര്‍ന്നത്. വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാവരും മരിച്ചതായാണ് പ്രാഥമികവിവരം. വിമാനത്താവളത്തിനടുത്തുള്ള ജനവാസകേന്ദ്രത്തിലാണ് വിമാനം തകര്‍ന്നുവീണത്. ഇത് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചേക്കാമെന്ന് സൂചനയുണ്ട്.

                പ്രൊഫ്.ജോണ്‍ കുരാക്കാര്‍


No comments: