കേരള സംഗീതനാടക അക്കാദമി
പുരസ്‌ക്കാരം സുനന്ദ
നായര്‍ക്ക്

ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ് റിലേഷന്‍സിന്റെ എംപേനല്‍ഡ് ആര്‍ട്ടിസ്റ്റും നാഷണല്‍ ടിവിയിലെ എ ഗ്രഡ് ആര്‍ട്ടിസ്റ്റുമായ സുനന്ദയെത്തേടി ഗ്‌ളോബല്‍ ഇന്‍ഡ്യന്‍ എക്‌സലന്‍സ് അവാര്‍ഡ്, അഭിനയ ശിരോമണി പുരസ്‌ക്കാരം, കലാ സാഗര്‍ അവാര്‍ഡ് തുടങ്ങി ഒട്ടനവധി ദേശീയ അന്തര്‍ദേശീയ അംഗീകാരങ്ങളും എത്തിയിട്ടുണ്ട്. ഇന്‍ഡ്യന്‍ നൃത്തകലയിലെ പ്രഗത്ഭയുടെ മുന്‍നിരയിലേക്കു സ്വത്വബോധമാര്‍ന്ന സ്വപ്രയത്‌നത്തിലുടെ എത്തിച്ചേര്‍ന്ന സുനന്ദ നായര്‍ ഇന്‍ഡ്യയ്ക്കകത്തും ഒട്ടുമിക്ക വിദേശരാജ്യങ്ങളിലും അരങ്ങേറുന്ന ഫെസ്റ്റിവലുകളില്‍ തന്റെ നൃത്തപ്രതിഭയുടെ നിറസാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. മോഹിനിയാട്ടത്തില്‍ മുംബെ സര്‍വ്വകലാശാലയില്‍ നിന്നും ബിരുദവും ബിരുദാനന്തരബിരുദവും നേടിയിട്ടുള്ള സുനന്ദ നായര്‍ ജനിച്ചതും വളര്‍ന്നതും മുംബെയിലാണെങ്കിലും അവരുടെ മാതാപിതാക്കള്‍ കലയെ സ്‌നേഹിക്കുന്ന ഏറനാടന്‍ മലയാളികളാണ്. തൊണ്ണൂറുകളുടെ മദ്ധ്യത്തോടെ അമേരിക്കയിലെ ഹ്യസ്റ്റണിലേക്കു വിവാഹാനന്തരം കുടിയേറിയ സുനന്ദ നായര്‍ മോഹിനിയാട്ടത്തിന്റെ അന്തര്‍ദേശീയ അമ്പാസിഡറായി അറിയപ്പെടുന്നു.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment