അപകടം, ഡ്രൈവറുടെ കണ്ണിലൂടെ...
പലപ്പോഴും വാഹനാപകടങ്ങളുടെ പുറത്ത് നിന്നുള്ള ദൃശ്യങ്ങള്‍ മാത്രമേ നാം കാണാറുള്ളു. അപകടത്തില്‍ പെടുന്നവന്‍ എന്താണ് കാണുന്നതെന്ന് പുറത്തു നില്‍ക്കുന്ന ഭാഗ്യശാലികള്‍ കാണുന്നില്ല. ആ ഒരു ന്യൂനത പരിഹരിക്കുകയാണ് ഓട്ടോവീക്ക്. അത്യാഹിതത്തില്‍ പെടുന്നതും പെട്ടവരുടെ കണ്ണിലൂടെയുള്ള അപകടദൃശ്യങ്ങളും എന്താണെന്നറിയാന്‍ ഡ്രൈവിങ്ങ് സീറ്റിനു മുകളില്‍ ഘടിപ്പിച്ച ഒരു വീഡിയോ ക്യാമറ കാര്യം കൃത്യമായി കാട്ടിത്തരുന്നു... അമേരിക്കയിലെ ഡഫ് പീറ്റേഴ്‌സണ് സംഭവിച്ച അപകടം ലോകം മുഴുവന്‍ കാണുകയാണിപ്പോള്‍. ജൂണ്‍ 15 മുതല്‍ 17 വരെ ചിക്കാഗോയിലെ ജൂണ്‍ സ്പ്രിന്റില്‍ ഫോര്‍മുല 1 റേസില്‍ അപകടത്തില്‍ പെട്ട പീറ്റേഴ്‌സന്റെ കാറിലെ വീഡിയോക്യാമറ അപകടം മുഴുവന്‍ ഒപ്പിയെടുത്തു. മല്‍സരത്തുടക്കം മുതല്‍ അടിതെറ്റുന്നതും തല കീഴായി മറിയുന്നതും മത്സരത്തിനിടയില്‍ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതും അപ്പോള്‍ വലതുവശത്തെ ചക്രം റോഡരികിലെ ഡിവൈഡറിലേക്ക് കയറുന്നതും അതിവേഗമോടുന്ന ഫോര്‍മുല വണ്‍ കാര്‍ കലകീഴായി തകിടം മറിയുന്നതുമെല്ലാം ക്യാമറ ഭംഗിയായി ഒപ്പിയെടുത്തു. പീറ്റേഴ്‌സണ് പരിക്കുകളൊന്ന് പറ്റിയില്ല. വീഡിയോ കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക.
പ്രൊഫ്.
ജോണ്‍ കുരാക്കാര്‍
No comments:
Post a Comment