പ്രവാസി മലയാളികള്‍ക്ക് അപകട
ഇന്‍ഷുറന്‍സും തിരിച്ചറിയല്‍ കാര്‍ഡും
അന്യസംസ്ഥാനങ്ങളില്‍ താമസിക്കുകയും പണിയെടുക്കുകയും
ചെയ്യുന്ന മലയാളികള്‍ക്കായി ഐ.ഡി.കാര്‍ഡ് കം ഇന്‍ഷുറന്‍സ് കാര്‍ഡ് പദ്ധതി ജൂണ്‍ 28ന് നോര്‍ക്ക
റൂട്ട്‌സ് ചെയര്‍മാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.
18 വയസ് തികഞ്ഞവരും രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ കേരളത്തിന് പുറത്ത് (ഇന്ത്യക്ക് അകത്ത്) ജോലി ചെയ്തുവരുന്നവരും അല്ലെങ്കില്‍ സ്ഥിരം താമസിക്കുന്നവരും ആയ ഒരു മറുനാടന്‍ മലയാളിക്ക് ഇതിലേക്ക് അപേക്ഷിക്കാം. 300 രൂപ ഫീസുള്ള ഈ ഇന്‍ഷുറന്‍സ് കാര്‍ഡിന് മൂന്ന് വര്‍ഷത്തെ കാലാവധിയുണ്ട്. ന്യൂ ഇന്ത്യാ അഷ്വറന്‍സ് കമ്പനി വഴി നടപ്പാക്കുന്ന രണ്ട് ലക്ഷം രൂപയുടെ അപകടമരണ ഇന്‍ഷുറന്‍സ് പരിരക്ഷ കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കും. അപകടത്തില്‍ സ്ഥിര അംഗവൈകല്യം സംഭവിച്ചാല്‍ രണ്ട് ലക്ഷം രൂപയും ഭാഗികമായ അംഗവൈകല്യത്തിന് ഒരുലക്ഷം രൂപയുമാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നത്. ഈ കാര്‍ഡ് മറുനാടന്‍ മലയാളികളുടെ ഒരു തിരിച്ചറിയല്‍ രേഖയായും കേരള സര്‍ക്കാരിന്റെ സാന്ത്വന, ചെയര്‍മാന്‍ ഫണ്ട്, കാരുണ്യം തുടങ്ങിയ ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ക്കായുള്ള തിരിച്ചറിയല്‍ രേഖയായും ഉപയോഗപ്പെടുത്താം.
പൂരിപ്പിച്ച അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് പകര്‍പ്പും അന്യ സംസ്ഥാനത്ത് താമസിക്കുന്നതിന്റെ / ജോലി ചെയ്യുന്നതിന്റെ രേഖ സഹിതം നോര്‍ക്കറൂട്ട്‌സിന്റെ ഹെഡ് ഓഫീസിലും റീജണല്‍ ഓഫീസുകളിലും ഡല്‍ഹി, മുംബൈ, എന്‍.ആര്‍.കെ. ഡെവലപ്‌മെന്‍റ് ഓഫീസിലും ചെന്നൈ, ബറോഡാ, ബാംഗ്‌ളൂര്‍ നോര്‍ക്ക റൂട്ട്‌സ് സാറ്റലൈറ്റ് ഓഫീസുകള്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കുന്ന ഓഫീസുകള്‍ വഴി കാര്‍ഡുകള്‍ വിതരണം ചെയ്യും. ലക്ഷക്കണക്കിന് സാധാരണക്കാരായ മറുനാടന്‍ മലയാളികള്‍ക്ക് സാമൂഹിക സുരക്ഷിതത്വം ഈ പദ്ധതി വഴി ലഭ്യമാകും. ഈ ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതിവഴി മറുനാടന്‍ മലയാളികളുടെ ദീര്‍ഘകാലത്തെ ഒരു ആവശ്യം കൂടി സഫലീകരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment