 |
| Pazaya Maza kazchakal |
 |
| Rain Rain |
 |
| Maza kazchal |
 |
| മഴ-മഴ |
 |
| കാല വര്‍ഷം |
 |
| ഓര്‍മ്മകള്‍ ബാക്കി |
മഴ മഴ –നാട്ടിന്‍പുറത്തെ മഴ
നാട്ടിന്‍പുറങ്ങളിലെ
മഴ സമ്മാനിക്കുന്നത് വല്ലാത്ത ഏകാന്തതയാണ്. ഓര്‍മകളുടെ കറുത്ത മേഘങ്ങള്‍
ഉരുണ്ടുകൂടും മനസ്സില്‍ . മൗനിയായി അറിയാതെ കൂനിക്കൂടിയിരിക്കും. ഹൊ, ചാവിന്റെ മഴ എന്ന് സ്വയം
പിറുപിറുക്കും. ചില നാട്ടിന്‍പുറമഴക്കാഴ്ചകള്‍ ഇവിടെ കാണാം . പണ്ടെല്ലാം വിഷു കഴിഞ്ഞാല്‍ കേരളപ്രകൃതി വേഷം
മാറുകയായി. ഇന്ന് ഇടവപ്പാതി കഴിഞ്ഞാലും മഴ മടി വിട്ടുപെയ്യാന്‍ തുടങ്ങില്ല.
ഇടവപ്പാതി കഴിഞ്ഞിട്ടും മഴ പെയ്യാത്തതെന്തെടോ എന്ന് ഒരു കേരളീയകാരണവരോട്
ചോദിച്ചാല്‍ അദ്ദേഹം സംശയലേശം കൂടാതെ പറയും: പാറപ്പുറത്ത് കോന്തൂന്റെ പല്ലു
തേക്കാത്ത കാരണം. ശരിയാണ്. ചന്തുവും കോന്തുവും നേരത്തിന് പല്ലുതേക്കാതിരുന്നാല്‍
കാലത്തിന് മഴയുണ്ടാകുന്നതെങ്ങെനെയാണ്. ചന്തുവും കോന്തുവും പല്ലു തേച്ചാല്‍ മാത്രം
പോരാ, കാടു തൊടരുത്, കുളം തൂര്‍ക്കരുത്, തോട് മൂടരുത്, പുഴ വിലക്കരുത്, കണ്ടോണം കാട്ടരുത്, കേട്ടോണം കൊട്ടരുത്- ഇങ്ങനെയൊക്കെയായാലേ നാട്ടില്‍ കാലാകാലത്തിന്
മഴയുണ്ടാവൂ. താഴോട്ട് മഴ വേണമെങ്കില്‍ മേലോട്ട് മിഴി വേണം. ഒന്നു സൂക്ഷിച്ച്
നോക്കു, നമ്മുടെയെല്ലാം കണ്ണ് കുപ്പായക്കീശയിലല്ലേ.'
– കുഞ്ഞുണ്ണി
പ്രൊഫ്.ജോണ്‍ കുരാക്കാര്‍
No comments:
Post a Comment