കേരളത്തില്‍
പലേടത്തും അടുക്കളകള്‍ ഇപ്പോള്‍ ഏതുസമയത്തും അപകടമുണ്ടായേക്കാവുന്ന ഇടങ്ങളായി
മാറിക്കൊണ്ടിരിക്കുകയാണ്. പാചകവാതകസിലിണ്ടറുകള്‍ കുടുംബങ്ങളെ ഭീതിയിലാഴ്ത്തുന്നു.
എറണാകുളം ജില്ലയിലെ നായരമ്പലത്ത് ബുധനാഴ്ച സിലിണ്ടര്‍ പൊട്ടിത്തെറിച്ചു വീടുതകര്‍ന്നു.
ഇത്തരം അനുഭവം ഏതുനിമിഷവും തങ്ങള്‍ക്കുമുണ്ടാകാമെന്ന ഭീതിയിലാണ് പല വീട്ടമ്മമാരും.
എറണാകുളം ജില്ലയില്‍ ഒരുവര്‍ഷത്തിനിടെ ഉണ്ടായ ആറാമത്തെ അപകടമാണിത്. മറ്റു ചില
സ്ഥലങ്ങളിലും സിലിണ്ടര്‍ അപകടമുണ്ടായി. നായരമ്പലം പ്രദേശത്ത് തന്നെ രണ്ടാംതവണയാണ്
അപകടമുണ്ടാകുന്നത്. കോതമംഗലത്തും വാഴക്കുളത്തും കത്തിക്കൊണ്ടിരുന്ന സിലിണ്ടറാണ്
പൊട്ടിത്തെറിച്ചത്. ഏലൂരില്‍ സ്റ്റോര്‍മുറിയില്‍ സൂക്ഷിച്ചിരുന്ന സിലിണ്ടര്‍
പൊട്ടിത്തെറിച്ച് വീടുതകര്‍ന്നു. ആളപായമുണ്ടായില്ലെങ്കിലും എല്ലായിടത്തും വീടിന്
കനത്ത നാശനഷ്ടമുണ്ടായി. വരാപ്പുഴയില്‍ അപകടത്തില്‍ തകര്‍ന്ന വീട് വായ്പയെടുത്ത്
നിര്‍മിച്ചതാണ്. മികച്ചരീതിയില്‍ എസ്. എസ്. എല്‍. സിയും പ്ലസ് ടുവും ജയിച്ച
കുട്ടിയുടെ സര്‍ട്ടിഫിക്കറ്റുകളെല്ലാം നശിച്ചു.
സിലിണ്ടര്‍അപകടങ്ങളെ എണ്ണക്കമ്പനികളും മറ്റ് അധികൃതരും ഗൗരവമായി കാണുന്നില്ല. അപകടങ്ങള്‍ വര്‍ധിച്ചിട്ടും അനാസ്ഥ തുടരുന്നത് അപലപനീയമാണ്. ബോംബുസ്‌ഫോടനമുണ്ടാകുമ്പോള്‍ പോലും പൊട്ടിത്തെറിക്കാത്തവയാണ് പാചകവാതകസിലിണ്ടറുകള്‍. എന്നിട്ടും അവ ബോംബുപോലെ പൊട്ടിത്തെറിക്കുന്നതെന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഇനിയും തൃപ്തികരമായ മറുപടി നല്‍കാന്‍ എണ്ണക്കമ്പനികള്‍ക്കാകുന്നില്ല. അപകടമുണ്ടായ വീടുകളില്‍ പലതിലും കാര്യമായ പരിശോധനപോലും ഇതുവരെ നടത്തിയിട്ടില്ലെന്നാണ് അറിയുന്നത്. അപകടകാരണത്തെക്കുറിച്ച് സമഗ്രമായി അന്വേഷിക്കാനും ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല. ഈ സമീപനം ജനങ്ങളുടെ ഭീതി വര്‍ധിപ്പിക്കുന്നു. എറണാകുളം ജില്ലയില്‍ സിലിണ്ടര്‍അപകടങ്ങള്‍ വര്‍ധിച്ചപ്പോള്‍ ജില്ലാഭരണകൂടം അന്വേഷണസമിതിയെ നിയോഗിച്ചിരുന്നു. ഉപഭോക്താക്കളുടെ അശ്രദ്ധയാണ് അപകടങ്ങള്‍ക്ക് കാരണമെന്നാണ് സമിതിയുടെ കണ്ടെത്തല്‍. ഇത് ചില എണ്ണക്കമ്പനികള്‍ മുന്നോട്ടുവെക്കുന്ന വാദം തന്നെയാണ്. അപകടമുണ്ടായ വീടുകളിലെല്ലാം ആദ്യമായല്ല സിലിണ്ടര്‍ കൈകാര്യം ചെയ്യുന്നത്. പിന്നെ എങ്ങനെയാണ് പരിചയക്കുറവെന്നും അശ്രദ്ധയെന്നും പറയാനാകുക?വ്യാജസിലിണ്ടറുകളാണ് പൊട്ടിത്തെറിക്കുന്നതെന്നാണ് മറ്റൊരുവാദം. എങ്കില്‍ എന്തുകൊണ്ടാണ് അതേക്കുറിച്ച് അന്വേഷണത്തിന് ആവശ്യപ്പെടാത്തതെന്നും കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ ശ്രമിക്കാത്തതെന്നുമുള്ള ചോദ്യങ്ങള്‍ക്ക് ബന്ധപ്പെട്ടവര്‍ ഉത്തരം പറയണം.
പലവീടുകളിലും കാലാവധി കഴിഞ്ഞ സിലിണ്ടറുകള്‍ കിട്ടുന്നുവെന്നതാണ് അപകടകരമായ മറ്റൊരുവസ്തുത. നായരമ്പലത്ത് അപകടത്തെത്തുടര്‍ന്ന് അയല്‍വീടുകളിലുള്ളവര്‍ നടത്തിയ പരിശോധനയില്‍ കാലാവധി കഴിഞ്ഞ് രണ്ടുവര്‍ഷമായ സിലിണ്ടറുകള്‍വരെ കണ്ടെത്തി. ഉപഭോക്താക്കളുടെ സുരക്ഷപോലും കണക്കിലെടുക്കാതെയുള്ള എന്തൊക്കയോ ഈ രംഗത്തു നടക്കുന്നുവെന്നാണ് ഇവയെല്ലാം സൂചിപ്പിക്കുന്നത്. പൊട്ടിത്തെറികളെക്കുറിച്ചുള്ള അന്വേഷണത്തിന് എണ്ണക്കമ്പനികള്‍ തന്നെ മുന്‍കൈയെടുക്കണം. വന്‍ തുകനല്‍കി സിലിണ്ടറുകള്‍ വാങ്ങുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള ബാധ്യത ബന്ധപ്പെട്ടവര്‍ക്കുണ്ട്. വ്യാജസിലിണ്ടര്‍ വില്‍പ്പനക്കാരെക്കുറിച്ച് അന്വേഷണം നടത്തുകയും കാലാവധികഴിഞ്ഞ സിലിണ്ടറുകള്‍ വിതരണം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യണം. ബോധവത്കരണപരിപാടികള്‍ നല്ലതു തന്നെ. എന്നാല്‍ സുരക്ഷയുടെ കാര്യത്തില്‍ ചെയ്യേണ്ടതെല്ലാം ബന്ധപ്പെട്ടവര്‍ ചെയ്താലേ അതുകൊണ്ട് പ്രയോജനം ഉണ്ടാകൂ. എന്തായാലും ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള കര്‍ശനനടപടികള്‍ക്ക് തുടക്കം കുറിക്കാന്‍ ഒട്ടും വൈകിക്കൂടാ.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment