Pages

Wednesday, June 20, 2012

കുവൈത്ത് ചുട്ടുപൊള്ളുന്നു; താപനില 50 ഡിഗ്രി കടന്നു


കുവൈത്ത് ചുട്ടുപൊള്ളുന്നു;
 താപനില 50 ഡിഗ്രി കടന്നു

ഗള്‍ഫ്‌മേഖലയില്‍ ഏറ്റവും കൂടിയ താപനില കുവൈത്തില്‍ തുടരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉയര്‍ന്ന താപനിലയാണ് കുവൈത്തില്‍ രേഖപ്പെടുത്തുന്നത്. സാധാരണ കടുത്ത വേനല്‍ ആരംഭിക്കുന്നതിന് മുമ്പുതന്നെ ഇക്കുറി താപനില 50 ഡിഗ്രി സെല്‍ഷ്യസ് കവിഞ്ഞിരിക്കുകയാണ്. മരുപ്രദേശങ്ങളിലും തുറന്ന സ്ഥലങ്ങളിലും നേരിട്ട് സൂര്യരശ്മി പതിക്കുന്നിടത്തെ താപനില 50 മുതല്‍ 55 വരെയാണ് രേഖപ്പെടുത്തുന്നത്. അതിരാവിലെതന്നെ താപനില 50-നടുത്താണ് അനുഭവപ്പെടുന്നത്. അതേസമയം പതിവുതെറ്റിച്ച് കടുത്ത ചൂട് വളരെ മുമ്പ് ആരംഭിച്ചത് സ്വദേശികളെയും വിദേശികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിരിക്കുകയാണ്. തുറന്ന സ്ഥലങ്ങളിലും നിര്‍മാണമേഖലകളിലും ജോലിചെയ്യുന്ന സാധാരണ തൊഴിലാളികളെയാണ് കടുത്ത വേനല്‍ അപകടകരമായ രീതിയില്‍ ബാധിക്കുന്നത്.
 
കൂടാതെ രാജ്യത്തെ നിവാസികളില്‍ 80 ശതമാനം വിദേശതൊഴിലാളികളും കുവൈത്ത് സര്‍ക്കാര്‍വക ബസ് സര്‍വീസാണ് യാത്രയ്ക്ക് ഉപയോഗപ്പെടുത്തുന്നത്. സ്വകാര്യമേഖലയിലെ കമ്പനികളും തൊഴിലാളികള്‍ക്ക് ഗതാഗതസൗകര്യമൊരുക്കുന്നത് പൊതുവാഹനങ്ങളാണ്. എന്നാല്‍, വലിയൊരു ശതമാനം തൊഴിലാളികളെയും ശീതീകരണമോ വേണ്ടത്ര സൗകര്യങ്ങളോ ഇല്ലാത്ത പഴയ വാഹനങ്ങളില്‍ കുത്തിനിറച്ചാണ് തൊഴിലാളികളുടെ താമസസ്ഥലത്തുനിന്ന് തൊഴില്‍ശാലകളില്‍ എത്തിക്കുന്നത്. പൊള്ളുന്ന ചൂട് ഇത്തരം തൊഴിലാളികളെയാണ് സാരമായി ബാധിക്കുന്നത്.അതേസമയം, താപനില ഉയര്‍ന്നതോടെ വേണ്ട കരുതലുകള്‍ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ശീതളപാനീയങ്ങളും ധാരാളം വെള്ളവും ഉപയോഗിക്കുക, സൂര്യതാപം നേരിട്ട് ഏല്‍ക്കാതിരിക്കുന്നതിനു വേണ്ട മുന്‍കരുതലെടുക്കണമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു.
                                             പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: