Pages

Wednesday, June 20, 2012

EARTH QUAKE IN KOZHIKODU


കോഴിക്കോട് നേരിയ ഭൂചലനം

കോഴിക്കോട്നഗരത്തിലും പരിസരപ്രദേശങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു.ഇന്ന് (20th June,2012) ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് ചെറിയശബ്ദത്തോടെ ഭൂചലനം അനുഭവപ്പെട്ടത്. 
 
ചലനം നാലു സെക്കന്റ് നീണ്ടുനിന്നു. നഗരത്തില്‍ കൂടാതെ മലാപ്പറമ്പ്, ബേപ്പൂര്‍, മീഞ്ചന്ത, മെഡിക്കല്‍ കോളജ്, സിവില്‍ സ്‌റ്റേഷന്‍ തുടങ്ങി നിരവധി സമീപപ്രദേശങ്ങളിലും ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. കരിപ്പൂരില്‍നിന്ന് നാലുകിലോമീറ്റര്‍ വടക്കാണ് റിക്ടര്‍ സ്‌കെയിലില്‍ 3.4 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: