Pages

Thursday, May 3, 2012

STUDENT POLICE CADET PROGRAMME

                           സ്റ്റുഡന്റ് പോലീസ്  കേഡറ്റു പദ്ധതി

 കുട്ടി പൊലിസിലെ  വലിയ പ്രതീക്ഷ  എന്ന മനോരമയിലെ     മുഖ പ്രസംഗം  അവസരോചിതമായി . സമുഹത്തില്‍  പൌരബോധവും നീതിബോധവും  വളര്‍ത്തിയെടുക്കാന്‍  സ്റ്റുഡന്റ് പോലീസ്  കേഡറ്റു പദ്ധതി  സഹായിക്കും . വര്‍ദ്ധിച്ചു വരുന്ന  റോഡ്‌  അപകടങ്ങള്‍  കുറയ്ക്കാന്‍ കുട്ടികളുടെ ഈ  കൂട്ടായ്മ  സഹായിക്കും . വാഹന അപകടത്തില്‍  നഷ്ടപെടുന്ന  ഓരോ ജീവനും  ദുരിതത്തിലാക്കുന്നത്  ഓരോ കുടുംബത്തെയാണ്. മദ്യപിച്ചു വണ്ടി ഓടിക്കുന്നവരെ  ഉടനടി കസ്ടിയിലെടുത്ത്  മാതൃകാ പരമായി  ശിക്ഷിക്കണം . ഗതാഗത  നിയമങ്ങള്‍  അടങ്ങുന്ന  പാട്യ പദ്ധതി  പത്താം ക്ലാസ്സുകള്‍ വരെ  നിര്‍ബന്ധമാക്കണം . ആവശ്യമായ  റോഡുകളില്‍   ഹബുകളും അപകട സൂചന  കൊടുക്കുന്ന  ബോര്‍ഡുകളും  സ്ഥാപിക്കണം . കുട്ടികള്‍ കൊളുത്തിയ  ജീവിതത്തിന്‍റെ ഈ  കൈത്തിരി നാളം  ജീവന്‍റെ നാളമാണന്നു  മനസിലാക്കി  സാമുഹ്യ പ്രവര്‍ത്തകരും  പാര്‍ട്ടി പ്രവര്‍ത്തകരും  മറ്റ് എല്ലാ ജനവിഭാഗങ്ങളും   ഒരുമിക്കണം . ഗ്രാമ ഗ്രാമാന്തരങ്ങളില്‍  ട്രാഫിക്‌  നിയമ ബോധവല്‍ക്കരണം  നടത്തണം  എല്ലാസ്കൂള്‍-കോളേജ്കളില്‍   കുട്ടികളുടെ  ക്ലബ്‌കള്‍ ഉണ്ടാകണം . ഇനി  നമ്മുടെ നിരത്തുകളില്‍  ഒരു  ജീവന്‍ പോലും  പോളിയതിരിക്കട്ടെ .


                     പ്രൊഫ്. ജോണ്‍ കുരാക്കാര്‍ , കൊട്ടാരക്കര

No comments: