Pages

Thursday, May 3, 2012

MAOISTS HAND OVER SUKMA COLLECTOR ALEX PAUL MENON TO MEDIATORS


MAOISTS HAND OVER SUKMA COLLECTOR ALEX PAUL MENON TO MEDIATORS

The Maoists on Thursday,3rd May,2012, released abducted Sukma district collector Alex Paul Menon. The Naxal group, which held the collector hostage for 12 days, handed over him to the two mediators handpicked by the Maoists. Earlier on the day, BD Sharma and Professor G Hargopal, who represented the Maoists in the talks with the Chhattisgarh government for the 32-year-old IAS officer's release, left for Tadmetla to receive Menon, who was kidnapped on April 21.
   The Chhattishgarh government has already made all arrangements to bring out Menon safely from the jungles following which the officer will undergo a medical examination as he is an asthmatic, he said.Health officials in Sukma, Dantewada, Jagdalpur as well as Raipur districts have been asked to be ready for the check up. Also, an ambulance has been stationed at Chintalnar to meet any possible emergency, Kumar said.The breakthrough to ensure the safe return of Menon came in the form of an agreement between the two mediators each of the Chhattisgarh government and the Maoists at their fourth round of talks on April 30.
Under the agreement, the government had agreed to set up a high-powered committee under the chairmanship of Nirmala Buch, one of the two government mediators, to review the cases of all prisoners languishing in Chattisgarh jails including the cases demanded by the Maoists.
Before the agreement was announced, the Maoists had set a deadline of May 2 for Chhattisgarh government to release eight of their jailed associates.Later, a message from the Maoists said they would release Menon .
മാവോവാദികള്‍ തട്ടിക്കൊണ്ടുപോയ ഛത്തീസ്ഗഢിലെ സുക്മ ജില്ലാ കളക്ടര്‍ അലക്‌സ് പോള്‍ മേനോനെ വിട്ടയച്ചു. വിഷയത്തില്‍ ഇടപെട്ട മാവോവാദികളുടെ മധ്യസ്ഥരായ ജി. ഹര്‍ഗോപാല്‍, ബി.ഡി. ശര്‍മ എന്നിവര്‍ക്കാണ് അലക്‌സ് പോള്‍ മേനോനെ കൈമാറിയത്. രാവിലെയോടെ ഇവര്‍ വനമേഖലയിലെ മാവോവാദി താവളത്തിലേക്ക് പോയിരുന്നു. മാധ്യമങ്ങളെ പ്രവേശിപ്പിച്ചിരുന്നില്ല. എന്നാല്‍ അതിര്‍ത്തിയില്‍ ചില പ്രാദേശിക ചാനലുകള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതാണ് ആദ്യം പുറത്തുവന്നത്.

പിന്നീട് എ.ഡി.ജി ഇക്കാര്യം സ്ഥിരീകരിച്ചു. മാവോയിസ്റ്റുകളുടെ ദക്ഷിണ ബസ്തര്‍ ഡിവിഷണല്‍ കമ്മിറ്റി ചൊവ്വാഴ്ച രാത്രി മോചനം സംബന്ധിച്ച അറിയിപ്പ് മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നു. സര്‍ക്കാറിന്റെ മധ്യസ്ഥരായ നിര്‍മല ബുച്ചും എസ്.എം. മിശ്രയും മാവോവാദികളുടെ മധ്യസ്ഥരും നാലുദിവസമായി നടത്തിയ ചര്‍ച്ചകളാണ് മോചനത്തിന് വഴി തുറന്നത്. ഇതേത്തുടര്‍ന്ന് രണ്ടുഭാഗത്തെയും മധ്യസ്ഥര്‍ കരാറില്‍ ഒപ്പുവെച്ചു. ബസ്തര്‍ മേഖലയിലെ പ്രകൃതി വിഭവങ്ങളുടെ ഉടമസ്ഥത സംബന്ധിച്ചതാണ് ഇതിലൊന്ന്.

നിര്‍മല ബുച്ചായിരിക്കും ഇതിനായുള്ള സമിതിക്ക് നേതൃത്വം നല്‍കുക. അലക്‌സിനെ മോചിപ്പിച്ചാലുടന്‍ സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ പാലിക്കുമെന്നാണ് കരുതുന്നതെന്ന് ഹര്‍ഗോപാല്‍ പറഞ്ഞു. ഏപ്രില്‍ 21 നാണ് സുക്മയിലെ മാഝിപാറയില്‍ ഗ്രാമീണരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെ മുപ്പത്തിരണ്ടുകാരനായ അലക്‌സിനെ മാവോവാദികള്‍ തട്ടിക്കൊണ്ടുപോയത്. പുതുതായി രൂപവത്കരിച്ച സുക്മ ജില്ലയിലെ ആദ്യകളക്ടറാണ് തമിഴ്‌നാട്ടുകാരനായ അലക്‌സ്.

എന്നാല്‍ ഒഡിഷയില്‍ മാവോവാദി ആക്രമണങ്ങള്‍ രൂക്ഷമായ മാല്‍ക്കംഗിരി, കോരാപുട്, റായ്ഗഢ് ജില്ലകളില്‍ സുരക്ഷാ സേന നടപടി സ്വീകരിച്ചുതുടങ്ങി. ഇറ്റലിക്കാരായ പൗലോ ബോസുസ്‌കോ, ക്ലോഡിയോ കൊലാഞെ്ജലോ എന്നിവരെയും ബി.ജെ.ഡി.എം.എല്‍.എ. ജിന ഹികാകയെയും തട്ടിക്കൊണ്ടു പോയതിനെത്തുടര്‍ന്ന് സൈനിക നടപടി നിര്‍ത്തിവെച്ചിരുന്നു. ഉപാധികള്‍ക്ക് വിധേയമായി മൂവരെയും മാവോവാദികള്‍ വിട്ടയയ്ക്കുകയുണ്ടായി. ഇതിന് പിന്നാലെയാണ് 6000 സായുധ സേനാംഗങ്ങളെ ഈ ജില്ലകളില്‍ വിന്യസിച്ചുതുടങ്ങിയത്.
                           പ്രൊഫ്.ജോണ്‍ കുരാക്കാര്‍


No comments: