Pages

Saturday, May 12, 2012

കൊട്ടാരക്കരയില്‍കോണ്‍ഗ്രസ് ഭവന് തറക്കല്ലിട്ടു


                           കൊട്ടാരക്കരയില്‍ 
                കോണ്‍ഗ്രസ് ഭവന് തറക്കല്ലിട്ടു
 
കൊട്ടാരക്കരയില്‍ പണികഴിപ്പിക്കുന്ന ബഹുനില കോണ്‍ഗ്രസ് ഭവന് കൊടിക്കുന്നില്‍ സുരേഷ് എം.പി. തറക്കല്ലിട്ടു.
ടി.ബി.കവലയ്ക്കു സമീപമാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. നേരത്തെ കോണ്‍ഗ്രസ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടവും സ്ഥലവും വിലയ്ക്കുവാങ്ങി. പഴയകെട്ടിടം പൊളിച്ച് പുതിയ കെട്ടിടം നിര്‍മ്മിക്കാനാണ് പദ്ധതി. ഒരുകോടിയോളം രൂപ ചെലവുവരുമെന്നാണ് പ്രതീക്ഷ. നിര്‍മ്മാണത്തിനാവശ്യമായ തുക മുഴുവന്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളും ബൂത്ത് കമ്മിറ്റികളുമാണ് സമാഹരിച്ചു നല്‍കുന്നത് - എം.പി. പറഞ്ഞു. അവര്‍ ഭവനസന്ദര്‍ശനം നടത്തി തുക സ്വരൂപിക്കുകയായിരുന്നു. ആറുമാസത്തിനുള്ളില്‍ പണിപൂര്‍ത്തിയാക്കും.കല്ലിടീലിനുശേഷം നടന്ന യോഗം എം.പി. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഒ.രാജന്‍ അധ്യക്ഷനായി. അഡ്വ. ജോണ്‍മത്തായി, അഡ്വ. അലക്‌സ് മാത്യു, മണ്ഡലം പ്രസിഡന്റുമാരായ ജി.രാഘവന്‍ പിള്ള, അന്തമണ്‍ പ്രഭാകരന്‍ പിള്ള, കൊച്ചാലുംമൂട് വസന്തന്‍, ജില്ലാ പഞ്ചായത്തംഗം പാത്തല രാഘവന്‍, പെരുങ്കുളം രാജേന്ദ്രന്‍, ബേബി പടിഞ്ഞാറ്റിന്‍കര, വി.ഫിലിപ്പ്, പ്രൊഫ.സോമരാജന്‍, അഡ്വ.സന്ദീപ്, പി.ഹരികുമാര്‍, സജിത, ആര്‍.രശ്മി, രഘു, ആര്‍.ഗിരിജകുമാരി, എന്‍.ബ്രഹ്മദാസ് എന്നിവര്‍ സംസാരിച്ചു. കെ.ജി.അലക്‌സ് സ്വാഗതം പറഞ്ഞു.

              പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: