Pages

Friday, May 4, 2012

NEW HOSPITAL IN ABUDABI


അബുദാബിയില്‍ 200 കോടി രൂപയുടെ ആസ്പത്രി
                              ടി.പി. ഗംഗാധരന്‍
200 കോടി രൂപയുടെ പദ്ധതിയുമായി അബുദാബിയില്‍ സ്വകാര്യമേഖലയില്‍ 'യൂണിവേഴ്‌സല്‍' ആസ്പത്രി സമുച്ചയം ആരംഭിക്കുന്നു. അബുദാബി എയര്‍പോര്‍ട്ട് റോഡില്‍ 'മുസല്ല ഈദ് ടവറി'ന്റെ 21 നില കെട്ടിടത്തിലാണ് വരുന്ന സപ്തംബര്‍ മുതല്‍ ആസ്പത്രി പ്രവര്‍ത്തിക്കുക. 'മുസല്ല ഈദ് ടവര്‍', യൂണിവേഴ്‌സലിന് കൈമാറുന്ന ചടങ്ങില്‍ യൂണിവേഴ്‌സലിന്റെ മാനേജിങ് ഡയറക്ടര്‍ ഡോ. ഷബീര്‍ നെല്ലിക്കോട്, അബുദാബി ലൈഫ് ലൈന്‍ ആസ്പത്രിയുടെ എം.ഡി. ഡോ. ഷംസീര്‍, അബുദാബി ഫിനാന്‍സ് ഹൗസിന്റെ മാനേജര്‍ ഹാമിദ് ടെയ്‌ലര്‍, ഇന്ത്യാ സോഷ്യല്‍ സെന്റര്‍ മുന്‍ പ്രസിഡന്റ് രവി മേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൈമാറ്റച്ചടങ്ങിനുശേഷം നടന്ന പത്രസമ്മേളനത്തില്‍ 'യൂണിവേഴ്‌സലി'ന്റെ മാനേജിങ് ഡയറക്ടര്‍ പുതിയ ആസ്പത്രി സമുച്ചയത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ''ലോകത്തെ പ്രമുഖമായ ആസ്പത്രികളുമായി സഹകരിച്ചുകൊണ്ടാണ് യൂണിവേഴ്‌സല്‍ ആസ്പത്രിയിലെ ഓരോ വിഭാഗവും പ്രവര്‍ത്തിച്ചുതുടങ്ങുക. ഹൃദയശസ്ത്രക്രിയ, വൃക്ക മാറ്റിവെക്കല്‍, നേത്രചികിത്സ തുടങ്ങിയ വിഭാഗങ്ങളില്‍ ലോകപ്രശസ്തമായ ആസ്പത്രികളുമായി ധാരണയായിട്ടുണ്ട്. ആസ്പത്രിയിലെ ഡയാലിസിസ് വിഭാഗം മൊബൈല്‍ ഡയാലിസിസ് യൂണിറ്റിന്റെ സൗകര്യത്തോടെയാണ് പ്രവര്‍ത്തിക്കുക.

അതുപോലെ ആതുരശുശ്രൂഷാ രംഗത്തെ പ്രമുഖ ഡോക്ടര്‍മാരായിരിക്കും 'യൂണിവേഴ്‌സലി'ല്‍ വിവിധ വകുപ്പുകളുടെ ചുമതല വഹിക്കുക. ഇന്ത്യ, അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, പാകിസ്താന്‍, ഫിലിപ്പീന്‍സ് രാജ്യങ്ങളിലെ വിദഗ്ധരായ ഡോക്ടര്‍മാര്‍ യൂണിവേഴ്‌സലില്‍ സേവനമനുഷ്ഠിക്കും. രാജ്യാന്തര നിലവാരമുള്ള ഏത് ആസ്പത്രിയിലെയും ചികിത്സാസൗകര്യങ്ങള്‍ അബുദാബിയിലും ലഭ്യമാക്കുകയാണ് 'യൂണിവേഴ്‌സല്‍' ആസ്പത്രിയുടെ ലക്ഷ്യം-ഡോക്ടര്‍ ഷബീര്‍ നെല്ലിക്കോട്‌
                    പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: