Pages

Friday, May 4, 2012

ENVIRONMENT CLUBS IN CHURCHES


പള്ളികളില്‍  പരിസ്ഥിതി  വേദികള്‍  രൂപീകരിക്കണം


പരിസ്ഥിതി ആത്മീയതയ്ക്ക്  പ്രാധാന്യം  കൊടുക്കാനുള്ള കത്തോലിക്ക  സഭയുടെ  തീരുമാനം  കാലത്ത്തിനോത്തതാണ് . പരിസ്ഥിതി നശീകരണം  കുംബസാരത്തില്‍ ഏറ്റുപറയേണ്ട പാപമായി  കാണണം  എന്ന  തീരുമാനം  ശ്ലാഘനീയമാണ് . പള്ളി പരിസരങ്ങളില്‍  വൃക്ഷ തൈകള്‍ ,ഫല വൃക്ഷ ങ്ങള്‍ ,അരയാല്‍  തുടങ്ങിയവ  വച്ചുപിടിപ്പിക്കാനും  സംരക്ഷിക്കാനും  പരിസ്ഥിതി  വേദികള്‍  ഓരോ ഇടവകയിലും  ഉണ്ടാകണം . സെമിത്തെരിക്ക് ചുറ്റും  പൂന്തോട്ടമാക്കി  മാറ്റണം . പ്രകൃതി സംരക്ഷണത്തിനു  കൂടുതല്‍  പ്രാധാന്യം  കൊടുക്കുകയും  ഓരോ വീട്ടിലും  പച്ചക്കറി  തോട്ടം  ഉണ്ടാക്കാന്‍   പ്രേരിപ്പിക്കുകയും  ചെയ്യണം .  ജൈവ കൃഷി  പ്രോത്സാഹിപ്പിക്കണം .പ്രകൃതി  സംരക്ഷണം  ഇടവക ധ്യാനത്തിലും  മറ്റും  ഉള്‍പെടുത്തണം . സഭാ തലത്തില്‍   പരിസ്ഥിതി പ്രവര്‍ത്തനം വിലയിരുത്തണം . കത്തോലിക്ക  സഭയുടെ  മാതൃക  മറ്റു സഭാ വിഭാഗങ്ങളും  മത വിഭാഗങ്ങളും   നടപ്പിലാക്കേണ്ടതാണ് .

പ്രൊഫ്. .ജോണ്‍ കുരാക്കാര്‍ , കൊട്ടാരക്കര

No comments: