Pages

Friday, May 4, 2012

MULLAPERIYAR--PROBLEMS


മുല്ലപ്പെരിയാര്‍:
രാഷ്ട്രീയ സമവായം വേണമെന്ന് കേരളം

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ രാഷ്ട്രീയ സമവായം കൂടി വേണമെന്ന് കേരളം കോടതിയില്‍ ആവശ്യപ്പെട്ടു. അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച് പഠിച്ച ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് സുപ്രീം കോടതി പരിഗണിക്കവെയാണ് കേരളത്തിന്റെ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ഇക്കാര്യം ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ട് പരിശോധിക്കാന്‍ അനുവദിച്ച ശേഷം കേസ് പരിഗണിക്കമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ച കോടതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഇരു സംസ്ഥാനങ്ങള്‍ക്കും ലഭ്യമാക്കുമെന്നും കേസ് ജൂലായ് 23 വീണ്ടും പരിഗണിക്കുമെന്നും അറിയിച്ചു. മുല്ലപ്പെരിയാറിലെ വിള്ളലുകള്‍ അടയ്ക്കാന്‍ അനുവദിക്കണമെന്ന് തമിഴ്‌നാട് കോടതിയില്‍ ആവശ്യപ്പെട്ടുവെങ്കിലും ഇക്കാര്യത്തില്‍ കോടതി നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയില്ല. 2010 ഫിബ്രവരിയിലാണ് അഞ്ചംഗ സമിതിയെ കോടതി നിയോഗിച്ചത്. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്തിയാലുണ്ടാകുന്ന പ്രശ്‌നങ്ങള്‍, നിലവില്‍ അണക്കെട്ട് സുരക്ഷിതമാണോ?, പുതിയ അണക്കെട്ട് എന്ന ആവശ്യം അംഗീകരിക്കണോ? തുടങ്ങിയ മൂന്നു വിഷയങ്ങളാണ് സമിതി പരിശോധിച്ചത്.

എട്ടു വാല്യങ്ങളടങ്ങുന്ന 250ലധികം പേജുള്ള റിപ്പോര്‍ട്ടില്‍ മുല്ലപ്പെരിയാര്‍ പ്രശ്‌നം, ഇതുമായി ബന്ധപ്പെട്ട് കോടതിയിലെത്തിയ കേസുകള്‍, സമിതിയെ നിയോഗിച്ച സാഹചര്യങ്ങള്‍, ഇരുസംസ്ഥാനങ്ങളുടെയും നിലപാടുകളുടെ ചുരുക്കം തുടങ്ങിയവയാണ് റിപ്പോര്‍ട്ടിന്റെ ഭാഗമായുള്ളത്.

                               പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: