Pages

Friday, May 4, 2012

MULLAPERIYAR- NEW DAM-NEW RULE


മുല്ലപ്പെരിയാര്‍: പുതിയ അണക്കെട്ടിന് പുതിയ കരാര്‍ വേണം
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിന് എട്ടു മുതല്‍ പത്തു കൊല്ലംവരെയെടുക്കും. ഇത് കണക്കിലെടുത്ത് പുതിയത് നിര്‍മിച്ച് പ്രവര്‍ത്തിച്ചു തുടങ്ങുംവരെ പഴയ അണക്കെട്ട് പൊളിക്കരുത്. മുല്ലപ്പെരിയാര്‍ഉന്നതാധികാരസമിതി സുപ്രീംകോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അതുവരെ 1886-ലെ പാട്ടക്കരാര്‍ പ്രകാരവും 1970-ലെ കരാറിന്റെ അടിസ്ഥാനത്തിലും തമിഴ്‌നാടിന് അണക്കെട്ടിന്മേലുള്ള എല്ലാ അവകാശങ്ങളും തുടരുമെന്ന് സമിതി നിര്‍ദേശിച്ചിട്ടുണ്ട്.

എന്നാല്‍, പുതിയ അണക്കെട്ട് പ്രവര്‍ത്തിച്ചു തുടങ്ങുംമുമ്പ് ഇരുസംസ്ഥാനങ്ങളും തമ്മില്‍ പുതിയ കരാര്‍ ഉണ്ടാക്കണം. അണക്കെട്ടിന്റെ നിയന്ത്രണത്തിന് കേന്ദ്രസര്‍ക്കാറിന്റെയും ഇരുസംസ്ഥാനങ്ങളുടെയും പ്രതിനിധികളടങ്ങുന്ന സ്വതന്ത്ര സമിതി രൂപവത്കരിക്കണം. വാടകയുടെയും വൈദ്യുതി ഉത്പാദനത്തിന്റെയും കാര്യത്തില്‍ മുന്‍കൂട്ടി തീരുമാനമെടുക്കണം. പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിന് മുമ്പ് പഴയ അണക്കെട്ട് അറ്റകുറ്റപ്പണി നടത്തി ശക്തിപ്പെടുത്തണം. 1886-ലെ പാട്ടക്കരാറിന്റെയും 1970-ലെ കരാറിന്റെയും അടിസ്ഥാനത്തില്‍ തമിഴ്‌നാടിന്റെ എല്ലാ അവകാശങ്ങളും നിലനില്‍ക്കും. ഈ നിര്‍ദേശം നേരത്തേ തന്നെ സമിതി ഇരുസംസ്ഥാനങ്ങള്‍ക്കും നല്‍കിയിരുന്നുവെങ്കിലും വ്യക്തമായ പ്രതികരണമോ എതിര്‍പ്പോ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

                  പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: