Pages

Friday, May 4, 2012

CIVIL SERVICE-2012-RANK HOLDERS


സിവില്‍ സര്‍വീസ്: നൂറ് റാങ്കിനുള്ളില്‍ എട്ട് മലയാളികള്‍
സിവില്‍ സര്‍വീസ് പരീക്ഷയില്‍ പെണ്‍കോയ്മ. യോഗ്യത നേടിയ 910 പേരില്‍ 32 പേര്‍ മലയാളികളാണ്.ഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍നിന്ന് എം.ബി.ബി.എസ്. നേടിയ ഷെന അഗര്‍വാളിനാണ് ഒന്നാം റാങ്ക്. മുംബൈ ടാറ്റ ഇന്‍സ്റ്റിട്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ എം.എ. സോഷ്യല്‍ എന്റര്‍പ്രണര്‍ഷിപ്പ് ബിരുദധാരി രുക്മിണി റയാര്‍ രണ്ടാം റാങ്ക് നേടി. ഡല്‍ഹി ഐ.ഐ.ടി.യില്‍ മാസ്റ്റര്‍ ബിരുദം നേടിയ പ്രിന്‍സ് ധവാനാണ് മൂന്നാം റാങ്കുകാരന്‍.നൂറ് റാങ്കിനുള്ളില്‍ എട്ടു മലയാളികള്‍ ഇടം നേടി. ഒരാള്‍ ഫരീദാബാദിലുള്ള മറുനാടന്‍ മലയാളിയാണ്.
27-
ാം റാങ്ക് നേടിയ കോട്ടയം പെരുവ സ്വദേശി എ.ആര്‍. രാഹുല്‍നാഥിനാണ് മലയാളികളില്‍ ഒന്നാം സ്ഥാനം. കൊച്ചി വൈറ്റില സ്വദേശി വി.വിഷ്ണു 34-ാം റാങ്കോടെ സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനത്തെത്തി. 40-ാം റാങ്ക് നേടിയ തിരുവനന്തപുരം കരകുളം ചെങ്കോട്ടുകോണം സ്വദേശി എച്ച്. കൃഷ്ണനുണ്ണി, ചീഫ് സെക്രട്ടറി കെ.ജയകുമാറിന്റെ സഹോദരപുത്രനാണ്.

43-
ാം റാങ്ക് നേടിയ മൂവാറ്റുപുഴ പേഴക്കപ്പിള്ളി പള്ളിച്ചാലില്‍ നൂഹ് പി.ബാവ ഐ.എ.എസ്. ഉദ്യോഗസ്ഥനായ പി.ബി.സലിമിന്റെ സഹോദരനാണ്. കായംകുളം പുതിയവിള സ്വദേശി ഡോ. ജി.എസ്. സമീരന്‍ (66-ാം റാങ്ക്), കോട്ടയം അതിരമ്പുഴ സ്വദേശി ബാസ്റ്റിന്‍ എന്‍. ചാക്കോ ( 90-ാം റാങ്ക്), കോഴിക്കോട് കീഴ്പായൂര്‍ സ്വദേശി ബിജിന്‍ കൃഷ്ണ (96-ാം റാങ്ക്) എന്നിവരാണ് ആദ്യ നൂറ് സ്ഥാനങ്ങളില്‍ ഇടം നേടിയത്. 65-ാം റാങ്ക് നേടിയ എറണാകുളം ഓണക്കൂര്‍ സ്വദേശിനി ആനീസ് കണ്‍മണി ജോയി എന്ന മറുനാടന്‍ മലയാളിയും സിവില്‍ സര്‍വീസില്‍ എത്തിയിട്ടുണ്ട്. സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയില്‍ പരിശീലനം നേടിയ 56 പേരില്‍ 31 പേര്‍ സിവില്‍ സര്‍വീസിന് അര്‍ഹരായി. തിരുവനന്തപുരം ചെമ്പകശേരിയില്‍ ഡോ. അരുള്‍ ആര്‍.ബി കൃഷ്ണ (125), തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശിനി ദിവ്യ എസ്.അയ്യര്‍ (139), മൂവാറ്റുപുഴ സ്വദേശി സ്റ്റീഫന്‍ മണി (140), മരട് സ്വദേശിനി ആശാആന്റണി (156), മാവേലിക്കര സ്വദേശിനി കെ.മഞ്ജുലക്ഷ്മി (159), ഹരിപ്പാട് സ്വദേശി ടി.ആര്‍ മിഥുന്‍ (188), അരവിന്ദ് മേനോന്‍ (201), കോട്ടയം രാമപുരം സ്വദേശി ജോര്‍ജി ജോര്‍ജ് (203), കോഴിക്കോട് പറമ്പില്‍ ബസാര്‍ സ്വദേശി കെ.അമര്‍നാഥ് (224), മലപ്പുറം കണ്ണങ്കാവ് അദീല അബ്ദുള്ള (230), പാലക്കാട് പുത്തൂര്‍ സി.ഷാനവാസ് (235), തിരുവനന്തപുരം പട്ടം ഗൗരീശപട്ടം അവിനാശ് മേനോന്‍ രാജേന്ദ്രന്‍ (275), നെയ്യാറ്റിന്‍കര ഫോര്‍ട്ട് വാര്‍ഡ് ഹരിത വി.കുമാര്‍ (294), തിരുവനന്തപുരം കുടപ്പനക്കുന്ന് നികിതാ എസ്. ചന്ദ്രന്‍ (326), തിരുവനന്തപുരം ശാസ്തമംഗലം എം.എസ്. ഷെറിന്‍ (402), പത്തനംതിട്ട കല്ലാരക്കടവ് ശ്രീരാജ് അശോക് (420), തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് ഗായത്രികൃഷ്ണന്‍ (433), തൃശ്ശൂര്‍ കുഡലിയൂര്‍ ശ്രേയ പി.സിങ് (444), തിരുവനന്തപുരം വഴുതക്കാട് വി. അശ്വതി (470), എറണാകുളം പുത്തന്‍വേലിക്കര കെ.ജോബി തോമസ് (477), ആലുവ തോട്ടുക്കാട്ടുകര ദീപ് ജോയി മാമ്പിള്ളി (545), തിരുവനന്തപുരം ബാലരാമപുരം ഭഗവതിനടയില്‍ പാര്‍വതി രാഹുല്‍ (586), തിരുവനന്തപുരം പട്ടം ഇ.പി.എഫില്‍ എം.എസ് ലക്ഷ്മി പ്രിയ (593), ഡോ. കെ.പി.എ ഇല്യാസ് (764), മലപ്പുറം മഞ്ചേരിയില്‍ കെ. ധന്യസനല്‍ (771).
കേരളം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, അസം, ബിഹാര്‍, ഛത്തീസ്ഗഢ്, ഡല്‍ഹി, ഹരിയാണ, ജമ്മു-കാശ്മീര്‍, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ ആദ്യത്തെ 25 റാങ്കുകാരില്‍ ഇടംപിടിച്ചതായി യു.പി.എസ്.സി. അധികൃതര്‍ അറിയിച്ചു.
മൊത്തം 910 പേരില്‍ 420 പേര്‍ പൊതുവിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. 21 വികലാംഗ വിദ്യാര്‍ഥികളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. പിന്നാക്കവിഭാഗങ്ങളിലെ 255 പേരും പട്ടികജാതിയിലുള്ള 157 പേരും പട്ടികവര്‍ഗത്തിലുള്ള 78 പേരും സിവില്‍ സര്‍വീസ് നേടി. നിലവില്‍ ഐ.എ.എസ്സിന് 170, ഐ.എഫ്.എസ്സിന് 40, ഐ.പി.എസ്സിന് 150, കേന്ദ്രസര്‍വീസ് എ ഗ്രൂപ്പില്‍ 543, കേന്ദ്ര സര്‍വീസ് ബി ഗ്രൂപ്പില്‍ 98 എന്നിങ്ങനെ ഒഴിവുകളുണ്ട്. വിദ്യാര്‍ഥികളെ സഹായിക്കാനായി യു.പി.എസ്.സി. പ്രത്യേക സഹായകേന്ദ്രവും തുറന്നിട്ടുണ്ട്. പ്രവൃത്തിദിവസങ്ങളില്‍ രാവിലെ പത്തുമുതല്‍ വൈകീട്ട് അഞ്ചുവരെ 011 23385271, 23381125, 23098543 എന്നീ ഫോണ്‍ നമ്പറുകളില്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും വിവരങ്ങളും ലഭ്യമാവും. റാങ്ക് നേടിയവരുടെ മാര്‍ക്കുകള്‍ പതിനഞ്ച് ദിവസത്തിനുള്ളില്‍ വെബ്‌സൈറ്റില്‍ (www.upsc.gov.in) പ്രസിദ്ധീകരിക്കും.

                         പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: