Pages

Thursday, May 24, 2012

MOTHERS DAY OBSERVED IN AMERICAN ORTHODOX CHURCH


അമേരിക്കയിലെ സ്റ്റാറ്റന്‍ഐലന്റില്‍ 2012 ലെ മാതൃദിനാഘോഷം വര്‍ണ്ണാഭമായി  നടത്തി

മലങ്കര ആര്‍ച്ച് ഡയോസിസിലെ സ്റ്റാറ്റന്‍ഐലന്റ് സെന്റ് ജോണ്‍സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ മാതൃദിനം വര്‍ണ്ണപ്പകിട്ടാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. റവ.ഫാ. ജോസഫ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങുകളില്‍ ഇടവകയിലെ മുഴുവന്‍ അമ്മമാരേയും ആദരിച്ചു. വിവിധ സംസ്‌കാരങ്ങളുടേയും, നാഗരികതയുടേയും മത സ്വാധീനങ്ങളുടേയും പരിധിക്കപ്പുറമായി ലോക ചരിത്രം രൂപപ്പെടുത്തുന്നതില്‍ മാതാവിനുള്ള സ്ഥാനം മഹനീയമാണെന്നും, സ്‌നേഹത്തിന്റേയും പങ്കുവെയ്ക്കലിന്റേയും ദിവ്യ വെളിച്ചം നിറഞ്ഞ അച്ചടക്കമുള്ള കുടുംബം നിലനിര്‍ത്തുന്നതോടൊപ്പം ഉത്തരവാദിത്വബോധമുള്ള സമാധാനം നിറഞ്ഞ സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ അമ്മയുടെ സ്വാധീനം ഏറെ പങ്കുവഹിക്കുന്നുവെന്നും റവ.ഫാ. ജോസഫ് തന്റെ മാതൃദിന സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. സണ്‍ഡേ സ്‌കൂള്‍ എഴുന്നേറ്റ് നിന്ന് അമ്മമാര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് ഫാ. ജോസഫ് വര്‍ഗീസ് ബൊക്കെ നല്‍കി ആദരിച്ചു. സെക്രട്ടറി സാജന്‍ ജോര്‍ജ്, സ്‌പെഷല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ജോസ് ഏബ്രഹാം, ട്രഷറര്‍ ബിജു ചെറിയാന്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. വിഭവസമൃദ്ധമായ സദ്യയോടെ പരിപാടികള്‍ സമാപിച്ചു.

       പ്രൊഫ് . ജോണ്‍ കുരാക്കാര്‍



No comments: