വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്‌ളോബല്‍ കോണ്‍ഫ്രന്‍സ്
ഡാലസില്‍
വേള്‍ഡ് മലയാളി
കൗണ്‍സില്‍ ഗ്‌ളോബല്‍ കോണ്‍ഫ്രന്‍സ് മെയ് 25 മുതല്‍ 28 വരെയുള്ള
ദിവസങ്ങളില്‍ പ്‌ളാനോ മാരിയറ്റ് ഹോട്ടലില്‍ അരങ്ങേറും. കൗണ്‍സില്‍ ഗ്‌ളോബല്‍ പ്രസിഡന്റ് വി.സി. പ്രവീണ്‍, ചെയര്‍മാന്‍ സോമന്‍ ബേബി, ജനറല്‍ സെക്രട്ടറി ജോര്‍ജ് കാക്കനാട്ട്, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാര്‍ ആന്‍ഡ്രൂ പാപ്പച്ചന്‍ തുടങ്ങിയവര്‍ നേതൃത്വമേകും.
ഗാനഗന്ധര്‍വ്വന്‍ യേശുദാസ്, കേന്ദ്രമന്ത്രി വയലാര്‍ രവി, കൊടിക്കുന്നില്‍ സുരേഷ് എം.പി
തുടങ്ങിയവര്‍ മുഖ്യാതിഥികളായിരിക്കും. കേരളത്തിലെ കോളേജ് വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി
നടത്തുന്ന ആള്‍ട്ടിയൂസ്, മാതൃകാഗ്രാമ ദത്തെടുക്കല്‍ പരിപാടി, ശുദ്ധകേരളം, പ്രവാസി സഹായപദ്ധതി, ഹൃദ്രോഗികളായ കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയുമായി ബന്ധപ്പെട്ട ഹൃദയരാഗം പദ്ധതി, എയ്ഡ്‌സ് രോഗനിവാരണ പദ്ധതി, തുടങ്ങിയ ഗ്‌ളോബല്‍ പദ്ധതികളിലൂടെ കേരളത്തിന്റെ മനസുകവര്‍ന്ന കൗണ്‍സില്‍
പ്രോജക്റ്റുകള്‍ വിദേശമലയാളികളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന
ഇന്നുകളില്‍ ഡാലസില്‍ വച്ചു നടക്കുന്ന എട്ടാമതു കോണ്‍ഫ്രന്‍സ് പ്രാധാന്യമര്‍ഹിക്കുന്നു. അടുത്ത മുന്നു വര്‍ഷത്തേക്കുള്ള നേതാക്കളെ
തിരഞ്ഞെടുക്കുന്ന കോണ്‍ഫ്രന്‍സില്‍ അടുത്ത വര്‍ഷങ്ങളിലേക്കുള്ള ആഗോളജീവകാരുണ്യപദ്ധതികളും രൂപീകരിക്കും. മുപ്പത്തിയെട്ടു രാജ്യങ്ങളിലെ ആറു
റീജിയണുകളായി പ്രവര്‍ത്തിക്കുന്ന അമ്പത്തിരണ്ടു പ്രോവിന്‍സുകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് ചെയര്‍മാന്‍ സോമന്‍
ബേബി, ജനറല്‍ സെക്രട്ടറി ജോര്‍ജ് കാക്കനാട്ട് എന്നിവര്‍ അറിയിച്ചു. ഏലിയാസ് പത്രോസ്, വികാസ് നടുംപള്ളില്‍, തോമസ് എബ്രഹാം, ഗോപാല പിള്ള, ജോര്‍ജ് പി.ആന്‍ഡ്രൂസ്, പ്രമോദ് നായര്‍, അനില്‍ മാത്യു, ഫിലിപ്പ് ശാമുവേല്‍, ഫ്രാന്‍സീസ് ജോര്‍ജ്, ഫിലിപ്പ് തോമസ്, സജി നായര്‍, ജോണ്‍ കടവില്‍, ഷാജി രാമപുരം, വര്‍ഗീസ് മാത്യു, രാജു വര്‍ഗീസ്, ഫിലിപ്പോസ് തോമസ്, രഷ്മി വികാസ്, രമ്യ നമ്പീശന്‍ തുടങ്ങിയവരുടെ
നേതൃത്വത്തില്‍ വിവിധ കമ്മികള്‍ പ്രവര്‍ത്തിക്കുന്നു.
പ്രൊഫ്.ജോണ്‍
കുരാക്കാര്‍
No comments:
Post a Comment