പണം പ്രത്യുല്പാദനപരമായ
മേഖലകളില്‍
ചെലവഴിക്കണം
സാമ്പത്തിക പരിഷ്ക്കരണങ്ങളുടെ
ഫലമായി നമ്മുടെ നാട്ടിലേക്ക് വിദേശനിക്ഷേപങ്ങളുടെ ഒഴുക്ക് തന്നെ ഉണ്ടായി.
തൊഴിലവസരങ്ങള്‍ വര്‍ദ്ധിച്ചു. നികുതിദായകരുടെ എണ്ണവും നികുതിവരുമാനവും അഭൂതപൂര്‍വ്വമായി
അധികരിച്ചു. സര്‍ക്കാര്‍ ഖജനാവില്‍ കോടികള്‍ വന്നു കുവിഞ്ഞു. എന്നാല്‍ ആ പണമൊക്കെ പ്രത്യുല്പാദനപരമല്ലാത്ത ജനപ്രിയ പരിപാടികള്‍ക്കാണ് സര്‍ക്കാര്‍
ചെലവഴിക്കാന്‍ തുടങ്ങിയത്. ഇതിനിടയില്‍ കേന്ദ്രത്തില്‍
ന്യൂനപക്ഷ ഗവണ്മേന്റും കൂട്ടുകക്ഷി ഗവണ്മേന്റും നിലവില്‍ വന്നത്തോടുകൂടി
സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ മന്ദഗതിയിലായി. രാജ്യത്തിന്റെ ഉല്പാദന വളര്‍ച്ച
കുറഞ്ഞു. ഇതിന്റെയൊക്കെ ഫലമായി രൂപയുടെ മൂല്യം ഗണ്യമായി ഇടിഞ്ഞു. ഡോളറിലാണ് നമ്മള്‍
ക്രൂഡ് ഓയില്‍ വാങ്ങേണ്ടത്. അപ്പോള്‍ എണ്ണക്കമ്പനികള്‍ക്ക് നഷ്ടം കൂടും. നഷ്ടം
നികത്താന്‍ സര്‍ക്കാര്‍ സബ്സിഡി കൊടുക്കണമെങ്കില്‍ നികുതി വര്‍ദ്ധിപ്പിക്കണം.
അല്ലെങ്കില്‍ തന്നെ രാജ്യത്ത് തൊട്ടതിനും പിടിച്ചതിനും മുടിഞ്ഞ നികുതിയാണ്. രാജ്യം
ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രശ്നം കോണ്‍ഗ്രസ്സ് അല്ലാത്ത ഒരു കേന്ദ്രമന്ത്രി സഭ
നിലവില്‍ വന്നാല്‍ പരിഹരിക്കാന്‍ സാധിക്കുമോ?.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍
No comments:
Post a Comment