Pages

Sunday, May 6, 2012

തായ്‌ലന്‍ഡ് ഫാക്ടറിയില്‍ സ്‌ഫോടനം


തായ്‌ലന്‍ഡ് ഫാക്ടറിയില്‍ സ്‌ഫോടനം
തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലെ പെട്രോകെമിക്കല്‍ ഫാക്ടറിയില്‍ ഉണ്ടായ സ്‌ഫോടനത്തിലും തീപ്പിടിത്തത്തിലും 13 പേര്‍ മരിച്ചു. 95 പേര്‍ക്ക് പരിക്കേറ്റു. തെക്കന്‍ റായോങ് പ്രവിശ്യയിലെ മാപ് ടാഫറ്റ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലാണ് ശനിയാഴ്ച വൈകീട്ട് സ്‌ഫോടനം ഉണ്ടായത്.സ്‌ഫോടനത്തെ തുടര്‍ന്ന് ഫാക്ടറിക്ക് മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിച്ചു. ഫാക്ടറിയിലെ ജീവനക്കാരാണ് മരിച്ചവര്‍. പൊള്ളലേറ്റും പുക ശ്വസിച്ചുമാണ് മിക്കവരും അവശനിലയിലായത്. രക്ഷാപ്രവര്‍ത്തനം രാത്രി വൈകിയും തുടര്‍ന്നു. അഗ്നിശമനസേന നാലു മണിക്കൂര്‍ പരിശ്രമിച്ച ശേഷമാണ് തീ കെടുത്തിയത്.

                  പ്രൊഫ്.ജോണ്‍ കുരാക്കാര്‍



No comments: