Pages

Wednesday, May 2, 2012

BALARAMAN COMMISSION REPORT


ബലരാമന്‍കമ്മറ്റി റിപ്പോര്‍ട്ട്സമര്‍പ്പിച്ചു

നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട്  സമര്‍പ്പിച്ചു . നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കണമെന്ന് കമ്മിറ്റി റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തു.
നിലവിലുള്ള ശമ്പളത്തിന്റെ മൂന്നു മടങ്ങോളം വര്‍ധിപ്പിക്കണമെന്ന ശിപാര്‍ശയാണു പ്രധാനമായും റിപ്പോര്‍ട്ടിലുള്ളത് . നഴ്‌സുമാരുടെ ബോണ്ട് വ്യവസ്ഥ അവസാനപ്പിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നഴ്‌സുമാരുടെ സമരം വ്യാപകമായ സാഹചര്യത്തിലാണു പ്രശ്‌നം പഠിക്കാന്‍ സര്‍ക്കാര്‍ സമിതിയെ നിയോഗിച്ചത്. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ മുന്‍ ചെയര്‍മാന്‍ ബലരാമനാണ് സമിതി അധ്യക്ഷന്‍. നഴ്‌സുമാരില്‍ നിന്നും ആശുപത്രി മാനേജ്‌മെന്റുകളില്‍ നിന്നും നേരിട്ടാണു കമ്മിറ്റി തെളിവെടുത്തത്.
                   പ്രൊഫ്.ജോണ്‍ കുരാക്കാര്‍



No comments: