Pages

Wednesday, May 2, 2012

CRUELTY---JAIL PUNISHMENT


രഹസ്യമായി പ്രസവിച്ച് ചോരക്കുഞ്ഞിനെ കൊന്ന് ക്ലോസറ്റില്‍ ഒളിപ്പിച്ച 20കാരിക്ക് 16 വര്‍ഷം കഠിനതടവ്


കാലിഫോര്‍ണിയയിലെ ഫുല്ലര്‍ട്ടണിലുള്ള യോസ്ലിന്‍ ടോറസ് ടോവര്‍ എന്ന 20കാരിയാണ് ഈ ക്രൂരകൃത്യം ചെയ്തത്. ഇക്കഴിഞ്ഞ ഏപ്രില്‍ 18നായിരുന്നു സംഭവം.തന്റെ റൂമിനോട് ചേര്‍ന്ന ബാത്ത്‌റൂമില്‍ വെച്ച് രഹസ്യമായി പ്രസവിച്ച യോസ്ലിന്‍ കുഞ്ഞിനെ കൊന്ന് ക്ലോസറ്റില്‍ ഒളിപ്പിക്കുകയായിരുന്നു. പുലര്‍ച്ചെ നിലക്കാത്ത രക്തസ്രാവത്തെ തുടര്‍ന്ന രക്ഷിതാക്കള്‍ മകളെ ആശുപത്രയില്‍ എത്തിച്ചു. ആശുപത്രി അധികൃതര്‍ പറഞ്ഞതിന് ശേഷമാണ് മകള്‍ ഒരു കുഞ്ഞിന് ജന്മം നല്‍കിയ കാര്യം രക്ഷിതാക്കള്‍ അറിയുന്നത്...!!!. മകള്‍ ഗര്‍ഭിണിയായിരുന്നുവെന്ന വിവരം പോലും ഇവര്‍ക്കുണ്ടായിരുന്നില്ല..!. തുടര്‍ന്ന് പോലീസ് വീട്ടില്‍ നടത്തിയ തെരച്ചിലിനെ തുടര്‍ന്നാണ് കുഞ്ഞിന്റെ മൃതദേഹം ക്ലോസറ്റനടിയില്‍ നിന്ന് കണ്ടെത്തിയത്.പെണ്‍കുട്ടി കുറ്റം ചെയ്തുവെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് കോടതി 16 വര്‍ഷത്തെ തടവിന് വിധിച്ചു. ജൂണ്‍ 1 മുതല്‍ അവള്‍ തടവറയിലാകുമെന്ന് ഓറഞ്ച് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് അറിയിച്ചു.Malayalees (news with difference)

                        പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: