Pages

Wednesday, May 2, 2012

AMNESTY INTERNATIONAL


മനുഷ്യാവകാശത്തിന്റെ സുവര്‍ണസമ്മേളനത്തിന് ആതിഥ്യമരുളാന്‍ലണ്ടന്‍ ഒരുങ്ങി.


ആഗോളതലത്തിലുള്ള മനുഷ്യാവകാശ പ്രശ്‌നങ്ങളുടെ അവസാനവാക്കായ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങക്ക് ആതിഥ്യമരുളാന്‍ ലണ്ടന്‍ ഒരുങ്ങി.
ലോകത്തെ പ്രമുഖ മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ വ്യാഴാഴ്ച ലണ്ടനില്‍ ആരംഭിക്കുന്നു. ബ്രിട്ടനിലെ പ്രശസ്തരായ 50 കലാകാരന്മാര്‍ ഒരുക്കുന്ന സംഗീത പരിപാടിയാണ് ആഘോഷത്തിന്റെ മുഖ്യ ആകര്‍ഷണം. 'സ്വാതന്ത്രൃത്തിലേക്ക് ചൂടു പിടിപ്പിക്കുക' എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിക്ക് നേതൃത്വം നല്‍കുന്നത് ജെയ്ന്‍ ബിര്‍കിന്‍, കാര്‍ലി സിമന്‍, ക്രിസ് ക്രിസ്റ്റഫേഴ്‌സന്‍ തുടങ്ങിയ പ്രഗല്ഭ കലാകാരന്മാരാണ്.

ആംനസ്റ്റിയും 'ദി ഒബ്‌സര്‍വര്‍ ദിനപത്രവും തമ്മിലുള്ള ബന്ധത്തെ ഓര്‍മപ്പെടുത്തുംവിധമാണ് പരിപാടി ചിട്ടപ്പെടുത്തിയതെന്ന് കാര്‍ലി സിമന്‍ പറയുന്നു. 1961ല്‍ ഒബ്‌സര്‍വറില്‍ വന്ന ഒരു വാര്‍ത്തയായിരുന്നു ആംനസ്റ്റി എന്ന പ്രസഥാനം തുടങ്ങാന്‍ പീറ്റര്‍ ബെനന്‍സന്‍ എന്ന ബ്രിട്ടീഷുകാരന് പ്രചോദനമായത്. സ്വാതന്ത്രൃത്തിന് ആശംസകള്‍ നേര്‍ന്ന പോര്‍ചുഗീസ് വിദ്യാര്‍ഥികള്‍ക്ക് ഏഴു വര്‍ഷം തടവ ്ശിക്ഷിച്ച വാര്‍ത്തയെ തുടര്‍ന്നാണ് ആംനസ്റ്റി രൂപവത്കരിക്കുന്നത്. പിന്നീട് തടവിലാക്കപ്പെടുന്നവരുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന പ്രസ്ഥാനമായി ആംനസ്റ്റി മാറുകയായിരുന്നു. 1961ലാണ് ഈ സംഭവം നടന്നതെങ്കിലും ബ്രിട്ടനപ്പുറത്തേക്ക് ആംനസ്റ്റിയുടെ പ്രവര്‍ത്തനങ്ങള്‍ എത്തുന്നത് തൊട്ടടുത്ത വര്‍ഷമാണ്. ഇപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി മൂന്ന് ലക്ഷത്തിലേറെ വളന്റിയര്‍മാരുള്ള ഈ പ്രസ്ഥാനം മനുഷ്യാവകാശ പ്രശ്‌നങ്ങളില്‍ അവസാന വാക്കായി മാറിയിരിക്കുന്നു. 1977ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനവും 78ല്‍ യു.എന്നിന്റെ ഫീല്‍ഡ് ഓഫ് ഹ്യൂമന്‍ െ്രെപസ് പുരസ്‌കാരവും നേടി.

ഇപ്പോള്‍, മേയ് മൂന്ന് തന്നെ സുവര്‍ണ ജൂബിലി ആഘോഷിക്കാനായി
തെരഞ്ഞെടുത്തതിന് കാരണം വേറെയുമുണ്ട്. അന്നേ ദിവസം ലോക പത്രസ്വാതന്ത്രൃദിനം കൂടിയാണ്. ആംനസ്റ്റിയുടെ രൂപവത്കരണത്തിന് പത്ര സ്വാതന്ത്രൃവുമായി ബന്ധമുള്ളതിനാല്‍ ഈദിനം തന്നെ തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് പരിപാടിയുടെ സംഘാടകരിലൊരാളായ ബില്‍ ഷിപ്ലി ഗാര്‍ഡിയന്‍ പത്രത്തോട് പറഞ്ഞു. ഭാവിയില്‍ 'സ്വാതന്ത്രൃത്തിലേക്ക് ചൂടു പിടിപ്പിക്കുക' എന്ന പ്രസ്ഥാനം മനുഷ്യാവകാശത്തിനായി പ്രവര്‍ത്തിക്കുന്ന കലാകാരന്മാരുടെ കൂട്ടായ്മയാക്കി ഉയര്‍ത്തുമെന്നും ഷിപ്ലി കൂട്ടിച്ചേര്‍ത്തു.ജൂലൈയില്‍ ഒളിമ്പിക്‌സിനെ വരവേല്‍ക്കാനൊരുങ്ങുന്ന ലണ്ടന്‍ നഗരം അതിന് മുമ്പായി മറ്റൊരു സുപ്രധാന ആഘോഷത്തിന് കൂടി വേദിയാകുകയാണ്.
                       പ്രൊഫ്.ജോണ്‍ കുരാക്കാര്‍


No comments: