ഐപ്പള്ളൂര്‍
പള്ളി പ്ലാറ്റിനം ജൂബിലീ സമാപിച്ചു
AYPPALLOOR PALLY
CELEBRATED PLATINUM JUBILEE
Ayppalloor Pally Platinum Jubilee celebration |
H.H Baselious Marthoma Paulose II Inaugurated the valedictory function |
His Holiness |
Warm reception |
The Valedictory function of Platinum Jubilee was on Sunday, 13th May, 2012. H.H Basalious Marthoma Paulose II, Catholicos of the East blessed the members of the church. His Holiness presided the valedictory function.
കേസുമൂലം കുറ്റിയില്‍ ഭാഗം പള്ളി പൂട്ടി കിടന്നപ്പോള്‍ ഓര്‍ത്തോഡോക്സ് വിശ്വാസികള്‍ക്ക് ആരാധനക്ക് സൗകര്യമില്ലാതെ വന്നു . കാഞ്ഞിരം വിള പുത്തന്‍ വീട്ടില്‍ കൊച്ചുതോമ്മന്‍ ഉമ്മന്‍ , പടിഞ്ഞാറെ വീട്ടില്‍ കുരാക്കാരന്‍ മാത്തന്‍ ഗീവര്‍ഗ്ഗീസ് , കാവിളയില്‍ ഉമ്മന്‍ കോശി എന്നിവരുടെ ചുമതലയില്‍ കമ്മറ്റി രൂപീകരിക്കുകയും പള്ളി സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു . ശ്രീ കൊച്ചു തൊമ്മന്‍ ഉമ്മന്‍ പള്ളിക്ക് ആവശ്യമായ സ്ഥലം ദാനമായി നല്‍കി . ശ്രി കുരാക്കാരന്‍ മത്തന്‍ ഗീവര്‍ഗ്ഗീസ് , ശ്രി ഉമ്മന്‍ കോശി എന്നിവര്‍ പള്ളി സ്ഥാപിക്കുന്നതിന് ആവശ്യമായ പണവും മറ്റ് ക്രമീകരണവും ഉണ്ടാക്കി . 1936 ഡിസംബര്‍ പതിനാലിന് കൊച്ചു തൊമ്മന്‍ ഉമ്മന്‍ തന്‍റെ ഒരെക്കര്‍ ഒരു സെന്റ് സ്ഥലം പത്തനാപുരം രജിസ്റ്റര്‍ കച്ചേരിയില്‍ വച്ച് മലങ്കര സഭയുടെ മൂന്നാമത്തെ കാതോലിക്ക പരിശുദ്ധ ഗീവര്‍ഗീസ് രണ്ടാമന്‍ പേര്‍ക്ക് ദാനമായി എഴുതികൊടുത്തു . 1937 ജൂണ്‍ 12 നു ആദ്യ കുര്‍ബാന നടത്തപെട്ടു .തലവൂര്‍ പറങ്കി മാമ്മൂട്ടില്‍ ഫാ. പി. ജി യോഹന്നാന്‍ ആയിരുന്നു ആദ്യ വികാരി . 1966 മാര്‍ച്ച് 23 നു പടിഞ്ഞാറേവീട്ടില്‍ ശ്രി കുരാക്കാരന്‍ മാത്തന്‍ ചാണ്ട പിള്ള കുരിശടി സ്ഥാപിക്കുന്നതിന് ഐപ്പള്ളൂര്‍ എം .സി റോഡ് സൈഡില്‍ അര സെന്റ് സ്ഥലം ദാനമായി നല്‍കി .പള്ളിയില്‍ മര്‍ത്തമറിയം സമാജം 1954 ല്‍ രൂപീക്രതമായി.. പുതിയ പള്ളിയുടെ കൂദാശ 1994 മെയ് 27,28 ഏന്നീ തീയതികളില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ മാത്യുസ് II നിര്‍വഹിച്ചു . .2012 വരെ ഐപ്പള്ളൂര്‍ പള്ളിയില്‍ മുപ്പതു വൈദീകര്‍ സേവനം ചെയ്തിട്ടുണ്ട് . പ്ലാറ്റിനം ജൂബിലീ സമാപന സമ്മേളനം2012 മെയ് പതിമൂന്നാം തീയതി പരിശുദ്ധ ബെസ്സലിയോസ് മാര്‍ത്തോമ പൗലോസ് ദ്വതിയന്‍ കാതോലിക്കബാവാ ഉദ്ഘാടനം ചെയ്തു .ഇടവക വികാരി ഫാ. വൈ . എസ് ഗീവര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു .
Prof. John Kurakar
No comments:
Post a Comment