Pages

Saturday, May 12, 2012

WORLD NURSES DAY


ലോക നഴ്സ് ദിനമായ  മെയ്‌  12 നു കൊല്‍ക്കത്തയില്‍ നഴ്‌സുമാരുടെ മൗനജാഥ
ലോക നഴ്‌സ് ദിനമായ മെയ് 12 ന് കൊല്‍ക്കത്തയില്‍ നഴ്‌സിങ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍ കറുത്ത തുണി കൊണ്ട് വാമൂടിക്കെട്ടി കത്തിച്ച മെഴുകുതിരികളുമായി നഗരത്തില്‍ മൗനജാഥ നടത്തി. കൊല്‍ക്കത്തയിലെ ഏറ്റവും വലിയ സ്വകാര്യ ആസ്പത്രികളില്‍ ഒന്നായ ബി.എം.ബിര്‍ള ഹാര്‍ട്ട് റിസര്‍ച്ച് സെന്ററിലെ നഴ്‌സിങ് ജീവനക്കാര്‍ കഴിഞ്ഞ ഒരാഴ്ചയായി പണിമുടക്കിലാണ്. ഇതിന്റെ ഭാഗമായിട്ടായിരുന്നു മൗനജാഥ. ഇന്ത്യന്‍ രജിസ്‌റ്റേര്‍ഡ് നഴ്‌സസ് അസോസിയേഷന്‍ (ഇര്‍ന) നേതാക്കളായ ജോമിന്‍ (ദേശീയ കണ്‍വീനര്‍), അഹമ്മദ് (കോര്‍ഡിനേറ്റര്‍), ആന്റണി (കൊല്‍ക്കത്ത പ്രസിഡന്റ്), അനൂപ് (കൊല്‍ക്കത്ത വൈസ് പ്രസിഡന്റ്) എന്നിവരും വിവിധ ആശുപത്രികളിലെ നഴ്‌സുമാരുടെ സംഘടനാ നേതാക്കളായ ലിനു ആന്റണി, ടോട്ടിനി, അന്വേഷ, ബില്‍ജു, ശ്യാം, ജോമേഷ്, ഷെറിന്‍, ജെബിന്‍ തുടങ്ങിയവരും പ്രകടനത്തിന് നേതൃത്വം നല്‍കി.

സി.എം.ആര്‍.ഐ, വുഡ്‌ലാന്റ്‌സ്, ദേവി ഷെട്ടി, മെഡിക്ക, ആമ്രി, ഫോര്‍ട്ടിസ്, കോത്താരി, ബി.പി.പോദ്ദാര്‍ എന്നീ ആശുപത്രികളിലെ നഴ്‌സുമാരും ബി.എം.ബിര്‍ള ഹാര്‍ട്ട് റിസര്‍ച്ച് സെന്ററിലെ സമരം ചെയ്യുന്ന ജീവനക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

            പ്രൊഫ് .  ജോണ്‍ കുരാക്കാര്‍

No comments: